പെണ്‍കുട്ടിയെ ക്രൂരമായി മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ബുധനാഴ്ച സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെ നടത്തിയ അന്വേഷണത്തില്‍ യുവാവ് ദേര ഗ്രാമത്തില്‍ താമസിക്കുന്നയാളാണെന്ന് വ്യക്തമായി.പ്രതിയും പെണ്‍കുട്ടിയും സൗഹൃദത്തിലായിരുന്നു.
എന്നാല്‍ ഇരുവരും സംസാരത്തിനിടെ തര്‍ക്കത്തില്‍ ഏര്‍പ്പെടുകയും പെണ്‍കുട്ടിയെ യുവാവ് ക്രൂരമായി മര്‍ദിക്കുകയുമായിരുന്നുവെന്ന് പോലീസ് സബ് ഡിവിഷണല്‍ ഓഫീസര്‍ നവീന്‍ ദുബെ പറഞ്ഞു. തന്നെ വിവാഹം കഴിക്കാൻ യുവതി പ്രതിയോട് ആവശ്യപ്പെടുന്നതാണ് വീഡിയോയിലുള്ളത്. യുവാവ് ആദ്യം പ്രകോപിതനാകുകയും പിന്നീട് അവളുടെ മുഖത്ത് ആവർത്തിച്ച് ചവിട്ടുകയും അടിക്കുകയും ചെയ്യുന്നുണ്ട്.
advertisement
യുവാവിനെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്തുവെങ്കിലും പെണ്‍കുട്ടിക്ക് പരാതിയില്ലാത്തതിനാല്‍ വിട്ടയച്ചിരുന്നു. എന്നാല്‍ വീഡിയോ പുറത്തുവന്നതോടെ ഐ.പി.സി. സെക്ഷന്‍ 323 പ്രകാരം കേസെടുക്കുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ പ്രചരിപ്പിച്ചയാള്‍ക്കെതിരേയും പോലീസ് ഐ.ടി. ആക്ട് പ്രകാരം കേസെടുത്തിട്ടുണ്ട്.