ചോർന്നതെങ്ങനെ ? പി എസ്‌ സി പരീക്ഷയുടെ ചോദ്യപേപ്പറുകള്‍ രാജസ്ഥാനില്‍ ഓടിക്കൊണ്ടിരിക്കുന്ന ബസിനുള്ളിൽ

Last Updated:

ചോദ്യപേപ്പറുമായി 42 പരീക്ഷാര്‍ഥികളാണ് ബസ്സില്‍ ഉണ്ടായിരുന്നത്

രാജസ്ഥാൻ: അധ്യാപകനിയമന പരീക്ഷയുടെ ചോര്‍ന്ന ചോദ്യപേപ്പറുകള്‍ രാജസ്ഥാനില്‍ ഓടിക്കൊണ്ടിരിക്കുന്ന ബസില്‍ നിന്ന് കണ്ടെത്തി. 42 ഉദ്യോഗാര്‍ഥികള്‍ ബസ്സിലുണ്ടായിരുന്നു. പരീക്ഷാര്‍ഥികളുമായി എത്തുന്ന ബസ്സില്‍ ചോദ്യപേപ്പറുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സ്‌പെഷല്‍ ഓപ്പറേഷന്‍സ് ഗ്രൂപ്പ് ബസ് തടഞ്ഞ് പരിശോധിച്ചത്‌. രാജസ്ഥാനിൽ ഉദയ്പുരിനടുത്തുവെച്ചാണ് ബസില്‍ നിന്നും ചോദ്യപേപ്പറുകള്‍ കണ്ടെത്തിയത്.
ചോദ്യപേപ്പര്‍ ചോര്‍ന്നത് ശ്രദ്ധയില്‍പ്പെട്ടതിന് പിന്നാലെ, പരീക്ഷ ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് പരീക്ഷ റദ്ദാക്കിയിരുന്നു.വെള്ളിയാഴ്ച രാത്രിയോടെയായിരുന്നു ബസിലുണ്ടായിരുന്ന നാല്‍പതുപേര്‍ക്കും പേപ്പര്‍ ചോര്‍ന്നുകിട്ടിയത്. ഇവരില്‍ ഏഴോളം പേർ യഥാർത്ഥ ഉദ്യോഗാർത്ഥികളലെന്നും കണ്ടെത്തി.ഉദ്യോഗാർത്ഥികളെ പരീക്ഷയെഴുതാൻ സഹായിച്ചിരുന്ന 7 സ്വകാര്യ-സര്‍ക്കാർ സർവീസിലുള്ള അധ്യാപകരും ബസ്സിലുണ്ടായിരുന്നു.
ഇയാൾ 5 ലക്ഷം രൂപ മുതൽ 8 ലക്ഷം രൂപ വരെ ഓരോ ഉദ്യോഗാർത്ഥിയിൽ നിന്നും കൈക്കലാക്കിയെന്നും അന്വേഷണത്തില‍ കണ്ടെത്തിയിട്ടുണ്ട്.സീനിയർ അധ്യാപക നിയമനത്തിനുള്ള പരീക്ഷയായിരുന്നു ശനിയാഴ്ച്ച നടക്കേണ്ടിയിരുന്നത്. നാലുലക്ഷത്തോളം പേരായിരുന്നു പരീക്ഷയ്ക്ക് അപേക്ഷിച്ചിരുന്നത്.
advertisement
രാജസ്ഥാന്‍ പബ്ലിക്ക് സർവീസ് കമ്മിഷന്‍ നടത്തുന്ന പരീക്ഷകളില്‍ ചോദ്യപേപ്പര്‍ ചോര്‍ച്ചയുണ്ടാവുന്ന ഒമ്പതാമത്തെ പ്രധാനപരീക്ഷയാണിത്. അധ്യാപകനിയമന പരീക്ഷയിലെ പൊതുവിഞ്ജാനത്തിന്റെ ചോദ്യപേപ്പറാണ് ചോര്‍ന്നത്.
മാറ്റിവെച്ച പരീക്ഷയ്ക്ക് പകരം ഡിസംബര്‍ 29 ഞായറാഴ്ച പരീക്ഷ നടത്തും. കഠിനാധ്വാനികളായ യുവാക്കളോട് നീതികേട് കാണിക്കുകയില്ലെന്നും മറ്റുള്ള പരീക്ഷകള്‍ സാധാരണ നിലയില്‍ നടക്കുമെന്നും രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗഹലോത് അറിയിച്ചിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/India/
ചോർന്നതെങ്ങനെ ? പി എസ്‌ സി പരീക്ഷയുടെ ചോദ്യപേപ്പറുകള്‍ രാജസ്ഥാനില്‍ ഓടിക്കൊണ്ടിരിക്കുന്ന ബസിനുള്ളിൽ
Next Article
advertisement
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ട്;  തിരുവനന്തപുരം വിമാനത്താവളം 5 മണിക്കൂർ അടച്ചിടും; നഗരത്തിൽ  ഉച്ചകഴിഞ്ഞ് അവധി
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ട്;തിരുവനന്തപുരം വിമാനത്താവളം 5 മണിക്കൂർ അടച്ചിടും;നഗരത്തിൽ ഉച്ചകഴിഞ്ഞ് അവധി
  • തിരുവനന്തപുരം വിമാനത്താവളം അല്‍പശി ആറാട്ട് പ്രമാണിച്ച് ഇന്ന് വൈകിട്ട് 4.45 മുതൽ 9 വരെ അടച്ചിടും.

  • അല്‍പശി ആറാട്ട് പ്രമാണിച്ച് തിരുവനന്തപുരം നഗരത്തിലെ സർക്കാർ ഓഫീസുകൾക്ക് ഉച്ചതിരിഞ്ഞ് അവധി.

  • യാത്രക്കാർ പുതുക്കിയ വിമാന ഷെഡ്യൂളും സമയവും അറിയാൻ എയർലൈനുകളുമായി ബന്ധപ്പെടണമെന്ന് അധികൃതർ.

View All
advertisement