തർക്കത്തിനിടെ സുഹൃത്തുക്കൾ കല്ലും തടി കഷണങ്ങളും ഉപയോഗിച്ച് സാജുവിനെ ക്രൂരമായി മർദിച്ചു. കൊടും മർദനത്തിൽ അവശനായ സാജുവിനെ വഴിയിലുപേക്ഷിച്ച് ഇവർ കടന്നു കളഞ്ഞു. കട്ടേല ഹോളിട്രിനിറ്റി സ്കൂളിന് സമീപത്താണ് സംഭവം.
മദ്യപിച്ച് അവശനായി കിടക്കുന്നതാണെന്നു കരുതി അതുവഴി പോയ ആരും തിരിഞ്ഞു നോക്കിയില്ല. വെളുപ്പിന് രണ്ടു മണിയോടെ നാട്ടുകാർ പോലീസിൽ വിവരമറിയിച്ചു. തുടർന്ന് ശ്രീകാര്യം പോലീസ് സ്ഥലത്തെത്തി ഇയാളെ ആംബുലൻസിൽ മെഡിക്കൽ കോളേജിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. പ്രതികളിലൊരാളായ അനീഷ് വധശ്രമം ഉൾപ്പടെ നിരവധി കേസുകളിൽ പ്രതിയാണ്.
advertisement
Also Read- തിരുവനന്തപുരത്ത് പോലീസിന് നേരെ നാടന്‍ ബോംബേറ്; ആക്രമണം പ്രതികളെ പിടികൂടാനെത്തിയപ്പോള്‍
സംഭവത്തിൽ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സാജുവിനൊപ്പം മദ്യപിച്ചവരെയെല്ലാം തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരെ കണ്ടെത്താൻ ശ്രമം നടക്കുകയാണ്. സാജുവിന്‍റെ മൃതദേഹം പോസ്റ്റുമോർട്ടം നടത്തിയശേഷം ഇന്ന് ബന്ധുക്കൾക്ക് വിട്ടുനൽകും.