പഞ്ചാബിലെ ഫരീദ്കോട്ടിലാണ് ജനുവരി 7നാണ് സംഭവം. ബാബാ ഫരീദ് ഹെൽത്ത് യൂണിവേഴ്സിറ്റിയിലെ മൾട്ടി പർപ്പസ് ഹെൽത്ത് വർക്കർ തസ്തികയിലേക്കുള്ള പരീക്ഷ എഴുതാനായി, കോട്കപുരയിലെ ഡിഎവി പബ്ലിക് സ്കൂളിലാണ് അംഗ്രേസ് സിങ് എത്തിയത്. കാമുകി പരംജിത് കൗറിനു വേണ്ടിയാണ് ഇയാൾ ഈ സാഹസികതയ്ക്ക് മുതിർന്നത്. സ്ത്രീകളുടെ വസ്ത്രത്തിനു പുറമെ ചുണ്ടിൽ ലിപ്സ്റ്റിക്ക്, വള, പൊട്ട് എന്നിവയും അംഗ്രേസ് സിങ് ധരിച്ചിരുന്നു.
advertisement
എന്നാല്‍ ബയോമെട്രിക് പരിശോധനയിൽ ഇയാൾ പിടിക്കപ്പെടുകയായിരുന്നു. വിരലടയാളം ഒത്തുവരാഞ്ഞതോടെ അധികൃതർ തട്ടിപ്പ് മനസ്സിലാക്കി. സംഭവത്തിൽ അംഗ്രേസ് സിങ്ങിനെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പരംജിത് കൗറിന്റെ അപേക്ഷ തള്ളിയതായും അധികൃതർ വ്യക്തമാക്കി.
Location :
Punjab
First Published :
January 15, 2024 2:34 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
ചുണ്ടിൽ ലിപ്സ്റ്റിക്ക്; കയ്യിൽ വ്യാജ ആധാർ; കാമുകിക്കു വേണ്ടി പെൺവേഷത്തിൽ പരീക്ഷയെഴുതിയ കാമുകൻ പിടിയിൽ