വീട്ടിലെത്തിയപ്പോള്‍ കണ്ടത് കാമുകനൊപ്പം നില്‍ക്കുന്ന ഭാര്യയെ; ചോദ്യംചെയ്ത ഭർത്താവിനെ കൊന്ന് മൃതദേഹം കുളിമുറിയിലിട്ടു

Last Updated:

ചോദ്യംചെയ്തപ്പോള്‍ നന്ദിനി ഭര്‍ത്താവിനെ കല്ല് കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു.

ബെംഗളൂരു: സെക്യൂരിറ്റി ജീവനക്കാരനായ യുവാവിന്റെ മരണം കൊലപാതകമെന്ന് പോലീസ്. സംഭവത്തിൽ ഭാര്യയും കാമുകനും അറസ്റ്റിൽ. ബെംഗളൂരു എച്ച്.എസ്.ആര്‍. ലേഔട്ടില്‍ താമസിക്കുന്ന വെങ്കടനായ്കി(30)നെ കൊലപ്പെടുത്തിയ കേസിലാണ് ഭാര്യ നന്ദിനി ഭായി, കാമുകന്‍ നിതീഷ് കുമാര്‍ എന്നിവര്‍ പിടിയിലായത്. ചോദ്യംചെയ്യലില്‍ ഇരുവരും കുറ്റംസമ്മതിച്ചതായി പോലീസ് പറഞ്ഞു.
കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു വീട്ടിലെ ശുചിമുറിയില്‍ വെങ്കടനായ്ക്കിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവ് തലയിടിച്ച് വീണെന്നായിരുന്നു ഭാര്യ നന്ദിനി പറഞ്ഞത്. എന്നാൽ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ സംഭവം കൊലപാതകമെന്ന് തെളിയുകയായിരുന്നു. തുടര്‍ന്ന് ഭാര്യയെ വിശദമായി ചോദ്യംചെയ്യതതോടെ ഇവര്‍ കുറ്റംസമ്മതിക്കുകയായിരുന്നു.
ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോൾ ഭാര്യയെയും കാമുകനെയും കണ്ടതാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് പോലീസ് പറയുന്നത്. ഇത് ചോദ്യംചെയ്തപ്പോള്‍ നന്ദിനി ഭര്‍ത്താവിനെ കല്ല് കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ശേഷം അപകടമരണമായി ചിത്രീകരിക്കാന്‍ പ്രതികള്‍ മൃതദേഹം വലിച്ചിഴച്ച് കുളിമുറിയിലേക്ക് കൊണ്ടുപോയി. ഇതിനുശേഷമാണ് നന്ദിനി മറ്റുള്ളവരെ വിവരമറിയിച്ചതെന്നും പോലീസ് പറഞ്ഞു.
advertisement
പ്രതികളായ നന്ദിനിയും നിതീഷും ആന്ധ്രാപ്രദേശിലെ ശ്രീ സത്യസായ് സ്വദേശികളും സുഹൃത്തുക്കളുമായിരുന്നു. പിന്നീട് ഇരുവരും അടുപ്പത്തിലായി. കാമുകിയെ കാണാനായി മാത്രമാണ് നിതീഷ് ആന്ധ്രയില്‍നിന്ന് ബെംഗളൂരുവില്‍ എത്തിയിരുന്നത്. സംഭവദിവസം ഭര്‍ത്താവില്ലാത്ത സമയത്ത് നന്ദിനിയാണ് കാമുകനെ വീട്ടിലേക്ക് വിളിച്ചുവരുത്തിയതെന്നും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
മലയാളം വാർത്തകൾ/ വാർത്ത/Crime/
വീട്ടിലെത്തിയപ്പോള്‍ കണ്ടത് കാമുകനൊപ്പം നില്‍ക്കുന്ന ഭാര്യയെ; ചോദ്യംചെയ്ത ഭർത്താവിനെ കൊന്ന് മൃതദേഹം കുളിമുറിയിലിട്ടു
Next Article
advertisement
Love Horoscope December 30 |സ്‌നേഹം തുറന്നു പ്രകടിപ്പിക്കാൻ ശ്രമിക്കണം ; നിങ്ങളുടെ വ്യക്തിത്വം മാറ്റാൻ ശ്രമിക്കരുത്: പ്രണയഫലം അറിയാം
സ്‌നേഹം തുറന്നു പ്രകടിപ്പിക്കാൻ ശ്രമിക്കണം ; നിങ്ങളുടെ വ്യക്തിത്വം മാറ്റാൻ ശ്രമിക്കരുത്: പ്രണയഫലം അറിയാം
  • കുംഭം രാശിക്കാർക്ക് ശക്തമായ വൈകാരിക ബന്ധങ്ങൾ അനുഭവപ്പെടും

  • മീനം രാശിക്കാർക്ക് അനിശ്ചിതത്വം, ആശയവിനിമയ തടസ്സങ്ങൾ നേരിടേണ്ടി വരാം

  • തുലാം രാശിക്കാർക്ക് കോപം നിയന്ത്രിച്ച് സംഘർഷങ്ങൾ ഒഴിവാക്കാൻ നിർദ്ദേശം

View All
advertisement