ഇതും വായിക്കുക: രേഷ്മ സ്നേഹം തേടി ഒളിച്ചോട്ടം തുടങ്ങിയത് ഡിഗ്രിക്ക് പഠിക്കുമ്പോൾ; പത്ത് വർഷത്തിനിടെ 10 വിവാഹം
സൂപ്പര്‍മാര്‍ക്കറ്റിലെ ജീവനക്കാരിയോട് ബൈജു മോശമായി പെരുമാറി. ഇത് കണ്ട ജീവനക്കാരനായ യുവാവ് ചോദ്യം ചെയ്യാന്‍ പുറത്തിറങ്ങി. ഇതോടെ പ്രതി ബൈക്കില്‍ കയറി രക്ഷപ്പെടാന്‍ ശ്രമിച്ചു. ഇയാളെ തടഞ്ഞുനിര്‍ത്താന്‍ ശ്രമിക്കുന്നതിനിടെയാണ് യുവാവിനെ റോഡിലൂടെ വലിച്ചിഴച്ചത്. പിടിച്ചുനിർത്താൻ ശ്രമിച്ച യുവാവിനെയും വലിച്ചിഴച്ച് കൊണ്ട് പ്രതി രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു.
ഇതും വായിക്കുക: ദിവ്യ മരിച്ചത് നെഞ്ചുവേദന മൂലമെന്നു ഭര്‍ത്താവ്; ഇന്‍ക്വസ്റ്റിനിടെ കൊലപാതകം എന്ന് സംശയം
advertisement
പരിക്കേറ്റ യുവാവ് ആശുപത്രിയില്‍ ചികിത്സയിലാണ്. നാട്ടുകാർ ചേർന്ന് സാഹസികമായി പ്രതിയെ പിടിച്ചുനിര്‍ത്തി. പിന്നീട് പൊലീസിന് കൈമാറി. തലവടി സ്വദേശി ബൈജുവാണ് പിടിയിലായത്.ഇയാളെ മാന്നാർ പൊലീസ് അറസ്റ്റ് ചെയ്തു.
