TRENDING:

കൊടും ക്രൂരത! പൂച്ചയെ കൊന്ന് തലയും ശരീര അവയവങ്ങളും വേർതിരിച്ച് ഇൻസ്റ്റഗ്രാം സ്റ്റോറിയിട്ട് യുവാവ്

Last Updated:

പൂച്ചയ്ക്ക് ആദ്യം ഭക്ഷണം കൊടുക്കുന്നതും പിന്നീട് അതിനെ കഴുത്തറുത്ത് കൊന്ന് തലയും ശരീര അവയവങ്ങളും വേർതിരിച്ചു വച്ചിരിക്കുന്നതുമായ ദൃശ്യങ്ങളാണ് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
പൂച്ചയോട് ക്രൂരത കാണിച്ച് യുവാവ്. പാലക്കാട് ചെർപ്പുളശ്ശേരിയിലാണ് മനുഷ്യമനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവം. പൂച്ചയെ കൊന്ന് ക്രൂരത ഇൻസ്റ്റാഗ്രാം സ്റ്റോറിയിടുകയായിരുന്നു. ഷജീർ ടൂൾ എന്ന ഇൻസ്റ്റാഗ്രാം പ്രൊഫൈലിലാണ് സ്റ്റോറി പോസ്റ്റ് ചെയ്തത്. സംഭവത്തിൽ ചെർപ്പുളശ്ശേരി പൊലീസ് അന്വേഷണം ആരംഭിച്ചു.
ഇൻസ്റ്റഗ്രാം സ്റ്റാറ്റസിൽ നിന്ന്
ഇൻസ്റ്റഗ്രാം സ്റ്റാറ്റസിൽ നിന്ന്
advertisement

ഇതും വായിക്കുക: കൊച്ചിയിൽ കൊലവിളിയുമായി സ്വകാര്യ ബസുകളുടെ മത്സര ഓട്ടത്തിനിടെ സ്വിഗ്ഗി ഡെലിവറി ഏജന്റിന് ജീവൻനഷ്ടമായി

പൂച്ചയ്ക്ക് ആദ്യം ഭക്ഷണം കൊടുക്കുന്നതും പിന്നീട് അതിനെ കഴുത്തറുത്ത് കൊന്ന് തലയും ശരീര അവയവങ്ങളും വേർതിരിച്ചു വച്ചിരിക്കുന്നതുമായ ദൃശ്യങ്ങളാണ് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. ചെർപ്പുളശ്ശേരി സ്വദേശിയായ ലോറി ഡ്രൈവർ ഷജീറാണ് തന്റെ ഇൻസ്റ്റഗ്രാം ‌അക്കൗണ്ടിൽ ദൃശ്യങ്ങൾ പങ്കുവെച്ചത്.

ഇതും വായിക്കുക: 'ജോർജ് കുട്ടി'യാണോ സെബാസ്റ്റ്യൻ ? ചേര്‍ത്തലയിലെ വീട്ടില്‍ മൃതദേഹമെന്ന് സംശയം; പുതുതായി ഗ്രാനൈറ്റ് പാകിയത് തുറന്ന് പരിശോധിക്കും

advertisement

തൊട്ട് മുൻപുള്ള വീഡിയോയിൽ പൂച്ചയ്ക്ക് ഇയാൾ ഭക്ഷണം കൊടുക്കുന്നത് വ്യക്തമാണ്. ശേഷം ഇറച്ചി കയ്യിൽ പിടിച്ചിരിക്കുന്നതും ദൃശ്യങ്ങളിൽ കാണാനാകും. നിലവിൽ ഇയാൾ തമിഴ്നാട്ടിലാണെന്നാണ് സൂചന. ക്രൂരതയെക്കുറിച്ച് ഇയാളോട് ചോദിച്ചപ്പോൾ മനുഷ്യനെക്കാളും രുചിയുള്ള ഇറച്ചിയാണ് പൂച്ചയുടേതെന്നാണ് മറുപടി നൽകിയത്. ഇയാളുടെ ഇൻസ്റ്റാഗ്രാമിൽ മൃഗങ്ങളോടുള്ള ക്രൂരതയുടെ കൂടുതൽ പോസ്റ്റുകൾ പൊലീസ് കണ്ടെത്തി

മലയാളം വാർത്തകൾ/ വാർത്ത/Crime/
കൊടും ക്രൂരത! പൂച്ചയെ കൊന്ന് തലയും ശരീര അവയവങ്ങളും വേർതിരിച്ച് ഇൻസ്റ്റഗ്രാം സ്റ്റോറിയിട്ട് യുവാവ്
Open in App
Home
Video
Impact Shorts
Web Stories