TRENDING:

കൊല്ലത്ത് ബൈക്ക് തടഞ്ഞുനിർത്തി യുവാവിനെ അഞ്ചംഗ സംഘം കുത്തിക്കൊന്നു

Last Updated:

സുജിന്റെ ഒപ്പമുണ്ടായിരുന്ന അനന്ദുവിനും കുത്തേറ്റു. അഞ്ചംഗസംഘത്തിലെ മൂന്നുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു

advertisement
കൊല്ലം തുമ്പമൺതൊടി കാരറക്കുന്നിന് സമീപം ബൈക്ക് തടഞ്ഞുനിർ‍ത്തി യുവാവിനെ കുത്തിക്കൊന്നു. മടത്തറ സ്വദേശി സുജിനാണ് (29) കൊല്ലപ്പെട്ടത്. രാത്രിയിലാണ് അഞ്ചംഗ സംഘം ആക്രമണം നടത്തിയത്. മുൻവൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് വിവരം. സുജിന്റെ ഒപ്പമുണ്ടായിരുന്ന അനന്ദുവിനും കുത്തേറ്റു. അഞ്ചംഗസംഘത്തിലെ മൂന്നുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
മുൻ വൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് വിവരം
മുൻ വൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് വിവരം
advertisement

Also Read - കണ്ണൂരിൽ വീട്ടിൽക്കയറി യുവാവിനെ വെട്ടിക്കൊന്നു

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

സുജിനും അക്രമിസംഘവും തമ്മിൽ വാക്കുതർക്കമുണ്ടായതായിരുന്നു.  പിന്നീട് സുഹൃത്തുക്കളുമായി കാരംസ് കളിച്ചശേഷം ബൈക്കിൽ വീട്ടിലേക്ക് പോകുമ്പോഴാണ് ആക്രമണം ഉണ്ടായത്. ബൈക്ക് തടഞ്ഞ് സുജിന്റെ വയറിലും അനന്ദുവിന്റെ മുതുകിലും കുത്തി. കുത്തിയവരെക്കുറിച്ചുള്ള വിവരങ്ങൾ അനന്ദു പൊലീസിന് കൈമാറി. അനന്ദു തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

മലയാളം വാർത്തകൾ/ വാർത്ത/Crime/
കൊല്ലത്ത് ബൈക്ക് തടഞ്ഞുനിർത്തി യുവാവിനെ അഞ്ചംഗ സംഘം കുത്തിക്കൊന്നു
Open in App
Home
Video
Impact Shorts
Web Stories