കഴിഞ്ഞ ദിവസമാണ് ചെന്നൈ മേത്തനഗർ റെയിൽവെ കോളനിയ്ക്ക് സമീപത്തെ ഹോട്ടലിൽ ഗുണ്ട എത്തി പണം ആവശ്യപ്പെട്ടത്. എന്നാൽ യുവാവ് നല്‍കാൻ വിസമതിച്ചോടെ ക്രൂരമായി മർദിക്കുകയായിരുന്നു. ഹോട്ടൽ ജീവനക്കാർ തടയാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. മർദനമേറ്റ യുവാവ് ബോധം കെട്ടുവീണിട്ടും ബാലാജി മര്‍ദനം തുടര്‍ന്നു. നിലത്ത് വീണു കിടന്ന യുവാവിന്‍റെ മുഖത്ത് തുടര്‍ച്ചയായി ചവിട്ടി.
advertisement
പിന്നീട്, യുവാവിന് ഒപ്പമുണ്ടായിരുന്ന ആളെയും മർദിച്ചു. ഹോട്ടൽ ഉടമ രാംകുമാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സ്ഥലത്തെത്തിയ പൊലിസാണ് ഇരുവരെയും ആശുപത്രിയിലേത്തിച്ചത്. പരുക്കേറ്റ യുവാവിനെ പിന്നീട് കിൽപോക്ക് മെഡിക്കൽ കോളജ് ആശുപത്രിയിലേയ്ക്ക് മാറ്റി. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതിയായ ബാലാജിയെ പൊലിസ് തിരിച്ചറിഞ്ഞത്. ബാലാജിയുടെ പേരിൽ വിവിധ പൊലിസ് സ്റ്റേഷനുകളിലായി കൊലപാതക ശ്രമം ഉൾപ്പെടെയുള്ള കേസുകൾ നിലവിലുണ്ട്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.