TRENDING:

കണ്ണൂരിൽ വീട്ടിൽക്കയറി യുവാവിനെ വെട്ടിക്കൊന്നു

Last Updated:

ആക്രമണത്തിൽ നിധീഷിന്റെ ഭാര്യ ശ്രുതിക്കും പരിക്കേറ്റു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കണ്ണൂർ: പയ്യന്നൂരിൽ യുവാവിനെ വീട്ടിൽ കയറി വെട്ടിക്കൊന്നു. കാഞ്ഞിരക്കൊല്ലി സ്വദേശി നിധീഷാണ് കൊല്ലപ്പെട്ടത്. ബൈക്കിൽ എത്തിയ രണ്ട് പേരാണ് ആക്രമിച്ചത് എന്നാണ് വിവരം. ആക്രമണത്തിൽ നിധീഷിന്റെ ഭാര്യ ശ്രുതിക്കും പരിക്കേറ്റു. കൊല്ലപ്പണിക്കാരനാണ് നിധീഷ്. ആക്രമിച്ചത് ആരെന്ന് വ്യക്തമായിട്ടില്ലെന്ന് പൊലീസ് പറയുന്നു.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
advertisement

Also Read : മൂന്നു വയസ്സുകാരിയെ പുഴയിൽ എറിഞ്ഞ അമ്മയ്ക്കെതിരെ കൊലക്കുറ്റം ചുമത്തും: പിന്നിൽ ഭർതൃവീട്ടിലെ പ്രശനങ്ങളെന്ന് സൂചന

വീടിന് സമീപത്ത് ആയുധ നിർമാണത്തിന്റെ ആല നടത്തുന്നയാളാണ് നിധീഷ്. സാമ്പത്തിക പ്രശ്നങ്ങളെ തുടർന്നുള്ള തർക്കമാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രാഥമിക നി​ഗമനം. ഇന്ന് ഉച്ചയ്ക്ക് 12.30 ഓടെ ആലയിലെത്തിയ അക്രമികൾ വാക്കുതർക്കത്തെത്തുടർന്ന് ആലയിലിരുന്ന വാക്കത്തിയെടുത്ത് നിധീഷിനെ ആക്രമിച്ചു. ഇത് തടയാനെത്തിയ ശ്രുതിയ്ക്കും വെട്ടേറ്റു. ശ്രുതിയുടെ പരിക്ക് ​ഗുരുതരമല്ല. അക്രമികളെ ശ്രുതിയ്ക്ക് പരിചയമുണ്ടെന്നാണ് വിവരം. ശ്രുതിയുടെ മൊഴിയെടുത്താൽ മാത്രമേ കാര്യങ്ങൾ വ്യക്തമാകൂ.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Crime/
കണ്ണൂരിൽ വീട്ടിൽക്കയറി യുവാവിനെ വെട്ടിക്കൊന്നു
Open in App
Home
Video
Impact Shorts
Web Stories