മൂന്നു വയസ്സുകാരിയെ പുഴയിൽ എറിഞ്ഞ അമ്മയ്ക്കെതിരെ കൊലക്കുറ്റം ചുമത്തും: പിന്നിൽ ഭർതൃവീട്ടിലെ പ്രശനങ്ങളെന്ന് സൂചന
- Published by:Sneha Reghu
- news18-malayalam
Last Updated:
കുട്ടിയുടെ അമ്മയ്ക്ക മാനസിക പ്രശ്നങ്ങൾ ഉള്ളതായും പറയുന്നുണ്ട്
ആലുവ: തിരുവാങ്കുളത്ത് മൂന്നു വയസ്സുകാരിയെ പുഴയിൽ എറിഞ്ഞ അമ്മ സന്ധ്യയ്ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കും. നിലവിൽ ചെങ്ങനാട് പൊലീസിന്റെ കസ്റ്റഡിയിലാണ് ഇവർ. അമ്മ പൊലീസിന് നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലുള്ള തെരച്ചിലാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്.
ഭർതൃവീട്ടിൽ യുവതിയ്ക്ക് പല വിധത്തിലുള്ള പ്രശ്നങ്ങളുള്ളതായും സൂചനകളുണ്ട്. ഈ പ്രശ്നങ്ങൾ കാരണമാണോ കുഞ്ഞിനെ ഉപേക്ഷിച്ചതെന്നും പൊലീസ് അന്വേഷിക്കും. കുഞ്ഞിന്റെ മൃതദേഹം അങ്കമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
അമ്മ സന്ധ്യയോടൊപ്പം കുട്ടി ഇന്നലെ വൈകിട്ട് നാലുമണിയോടെയാണ് മറ്റക്കുഴിയിൽ നിന്ന് ആലുവ കുറുമശ്ശേരിയിലെ സന്ധ്യയുടെ വീട്ടിലേയ്ക്ക് പോയത്. മൂഴിക്കുഴിയിൽ ബസിറങ്ങിയ ശേഷം അമ്മ പുഴയുടെ ഭാഗത്തേക്ക് തനിച്ചു നടന്നുപോയെന്നാണ് നൽകിയ മൊഴി. കുട്ടിയെ ഉപേക്ഷിച്ചശേഷം കുറുമശേരിയില്‍ നിന്ന് ഓട്ടോയില്‍ കയറി വീട്ടിലേക്ക് പോയെന്നും പൊലിസിന് അമ്മ മൊഴി നൽകി.
advertisement
വീട്ടിലെത്തിയിട്ടും കുഞ്ഞിനെ കാണാതായതോടെ അമ്മയോട് വിവരങ്ങൾ തേടി. വീട്ടുകാരുടെ ചോദ്യങ്ങൾക്ക് പരസ്പര വിരുദ്ധമായാണ് അമ്മ മറുപടി നൽകിയത്. എട്ടു മണിയോടെ പുത്തൻകുരിശ് പൊലീസിനെ വിവരമറിയിച്ചു. നാട്ടുകാരുടേയും പൊലീസിന്റെയും അഗ്നിരക്ഷാ സേനയുടെയും അന്വേഷണം മൂഴിക്കുളം ഭാഗത്തേക്ക്. പത്തു മണിയോടെ പാലത്തിലും താഴെയുമായി അന്വേഷണം ആരംഭിച്ചു. അന്വേഷണം ശക്തമാക്കി. അമ്മയ്ക്ക് മാനസികമായി ചില പ്രശ്നങ്ങൾ ഉള്ളതായി സംശയമുണ്ടെന്ന് അയൽക്കാർ പറയുന്നു. ഇതിലും വ്യക്തത വരുത്തിയിട്ടില്ല.
Location :
Aluva,Ernakulam,Kerala
First Published :
May 20, 2025 8:40 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
മൂന്നു വയസ്സുകാരിയെ പുഴയിൽ എറിഞ്ഞ അമ്മയ്ക്കെതിരെ കൊലക്കുറ്റം ചുമത്തും: പിന്നിൽ ഭർതൃവീട്ടിലെ പ്രശനങ്ങളെന്ന് സൂചന