TRENDING:

ചായ കുടിച്ച്‌ നില്‍ക്കുന്നതിനിടെ സുഹൃത്തിനെ ആക്രമിക്കുന്നത് കണ്ടു; തടയാന്‍ ശ്രമിച്ച യുവാവ് കുത്തേറ്റ് മരിച്ചു

Last Updated:

അക്രമത്തിൽ സുഹൃത്തിനു കുത്തേറ്റിരുന്നു. ഇയാളെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
മലപ്പുറം: സുഹൃത്തിനെ അക്രമിക്കുന്നത് കണ്ട് തടയാൻ ശ്രമിച്ച യുവാവ് കുത്തേറ്റു മരിച്ചു. കുഴിയംപറമ്പ് ചര്‍ച്ചിനു സമീപം താമസിക്കുന്ന പ്രജിത്ത് (26) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ട് കിഴിശേരി കുഴിയംപറമ്പ് ജി എല്‍ പി സ്‌കൂളിന് സമീപത്തായാണ് സംഭവം. അക്രമത്തിൽ സുഹൃത്തിനു കുത്തേറ്റിരുന്നു. ഇയാളെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
advertisement

പ്രജിത്തിന്റെ സുഹൃത്ത് പാറക്കടത്ത് പൊക്കനാളി സ്വദേശി നൗഫലിനെ ഒരു സംഘം ആളുകള്‍ ആക്രമിക്കുന്നത് തടയാന്‍ ശ്രമിച്ചപ്പോഴാണ് പ്രജിത്തിന് നെഞ്ചിന് കുത്തേറ്റത്. സംഭവത്തില്‍ എടവണ്ണ, പൂക്കൊളത്തൂര്‍ സ്വദേശികളായ രണ്ടുപേരെ കൊണ്ടോട്ടി പൊലീസ് കസ്റ്റഡിയില്‍ എടുത്തുവെന്നാണ് വിവരം. വൈകുന്നേരം ഓട്ടോയിൽ എത്തിയ മൂന്നുപേരടങ്ങിയ സംഘം നൗഫലുമായി സംസാരിക്കുകയായിരുന്നു. തുടര്‍ന്ന് ഇത് വാക്കുതര്‍ക്കത്തിലേക്ക് നീളുകയായിരുന്നു. കുത്തുന്നത് തടയുന്നതിനിടെ പ്രജിത്തിന് നെഞ്ചില്‍ കുത്തേല്‍ക്കുകയായിരുന്നുവെന്നാണ് വിവരം. ഇതിനിടെ അക്രമി സംഘം രക്ഷപ്പെട്ടു. നാട്ടുകാര്‍ ചേര്‍ന്ന് പ്രജിത്തിനെ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേയ്ക്ക് കൊണ്ടുപോയെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

advertisement

Also read-പെരുമ്പാവൂരിൽ 20 ദിവസം പ്രായമുള്ള കുട്ടിയുടെ മൃതദേഹം തുണിയിൽ പൊതിഞ്ഞു കെട്ടി ഉപേക്ഷിച്ച നിലയിൽ

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

പ്രജിത്തിന്റെ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേയ്ക്ക് മാറ്റി. അവിവാഹിതനാണ്. പാര്‍വതിയാണ് മാതാവ്. പ്രവീണ്‍, പ്രണവ് എന്നിവര്‍ സഹോദരങ്ങള്‍. അതേസമയം പ്രജിത്തും നൗഫലും അക്രമികളും പരിചയക്കാരും സുഹൃത്തുക്കളുമാണെന്നാണ് വിവരം.

മലയാളം വാർത്തകൾ/ വാർത്ത/Crime/
ചായ കുടിച്ച്‌ നില്‍ക്കുന്നതിനിടെ സുഹൃത്തിനെ ആക്രമിക്കുന്നത് കണ്ടു; തടയാന്‍ ശ്രമിച്ച യുവാവ് കുത്തേറ്റ് മരിച്ചു
Open in App
Home
Video
Impact Shorts
Web Stories