TRENDING:

കൊല്ലത്ത് യുവതിയെ കത്തികാട്ടി തട്ടിക്കൊണ്ടുപോയി വിവാഹം ചെയ്യാൻ ശ്രമം; 23കാരൻ പിടിയിൽ

Last Updated:

യുവതിയെ കത്തി കാണിച്ച്‌ ഭീഷണിപ്പെടുത്തി കാറില്‍ കയറ്റികൊണ്ട് പോവുകയും ഫോണ്‍ ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ മര്‍ദ്ദിച്ച്‌ പരിക്കേല്‍പ്പിക്കുകയുമായിരുന്നു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കൊല്ലം: യുവതിയെ ബലമായി തട്ടിക്കൊണ്ട് പോയി വിവാഹം ചെയ്യാന്‍ ശ്രമിച്ച യുവാവിനെ കൊല്ലം അഞ്ചാലുംമൂട് പൊലീസ് പിടികൂടി. തിരുവനന്തപുരം ആര്യനാട് വള്ളിമംഗലം തടത്തഴികത്ത് വീട്ടില്‍ അനന്തു(23) ആണ് പൊലീസിന്റെ പിടിയിലായത്. കടവൂരിലെ സ്വകാര്യ ആശുപത്രി ജീവനക്കാരിയായ തങ്കശ്ശേരി സ്വദേശിനിയെയാണ് ഇയാള്‍ തട്ടിക്കൊണ്ട് പോകാന്‍ ശ്രമിച്ചത്.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
advertisement

യുവതിയുമായി മുൻപ് അടുപ്പത്തില്‍ ആയിരുന്ന അനന്തു ജോലികഴിഞ്ഞ് ആശുപത്രിക്ക് പുറത്തിറങ്ങിയ യുവതിയെ കത്തി കാണിച്ച്‌ ഭീഷണിപ്പെടുത്തി കാറില്‍ കയറ്റികൊണ്ട് പോവുകയും ഫോണ്‍ ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ മര്‍ദ്ദിച്ച്‌ പരിക്കേല്‍പ്പിക്കുകയുമായിരുന്നു. വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിലുള്ള വിരോധമാണ് സംഭവത്തിന് പിന്നില്‍.

യുവതിയുടെ എതിര്‍പ്പിനെ തുടര്‍ന്ന് ശ്രമം ഉപേക്ഷിച്ചു. യുവതിയുടെ പരാതിയില്‍ കേസ്സ് രജിസ്റ്റര്‍ ചെയ്ത് അഞ്ചാലുംമൂട് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. പ്രതിയെ റിമാന്‍ഡ് ചെയ്തു.

'അധോലോകം'; റെഡിമെയ്ഡ് വസ്ത്രവിൽപനയുടെ മറവിൽ മയക്കുമരുന്ന് വിൽപന നടത്തിയ നാലുപേർ പിടിയിൽ

advertisement

തിരുവനന്തപുരം വെമ്പായത്ത് റെഡിമെയ്ഡ് വസ്ത്ര വിൽപന ശാലയില്‍ എക്സൈസ് നടത്തിയ പരിശോധനയില്‍ 2.10ഗ്രാം എംഡിഎംഎയും 317 ഗ്രാം കഞ്ചാവും പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് നാല് പേര്‍ അറസ്റ്റിലായി. വെമ്പായം സ്വദേശി റിയാസ് (37), പുല്ലമ്പാറ സ്വദേശി സുഹൈല്‍(25), കോലിയക്കോട് സ്വദേശി ഷംനാദ് (40), കുതിരകുളം സ്വദേശി ബിനു (37) എന്നിവരാണ് അറസ്റ്റിലായത്.

നാര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പിക്ക് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ആറ്റിങ്ങല്‍ ഡാന്‍സാഫ് ടീമും വെഞ്ഞാറമൂട് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സൈജുനാഥ്, എസ് ഐ വിനീഷ് വി എസ്‌, നെടുമങ്ങാട് ഡാന്‍സാഫ് എസ് ഐ ഷിബു, സജു എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ പാരിശോധനയിലാണ് എംഡിഎംഎയും കഞ്ചാവും പിടികൂടിയത്.

advertisement

Also Read- പതിനാലുകാരനെ തട്ടിക്കൊണ്ടുപോയതിന് പിന്നിൽ സാമ്പത്തിക ഇടപാട്; ക്വട്ടേഷൻ നൽകിയത് ബന്ധുവിന്റെ മകൻ

വെമ്പായത്ത് പ്രവർത്തിക്കുന്ന 'അധോലോകം' റെഡിമെയ്ഡ് വസ്ത്ര വില്പന ശാലയില്‍ നിന്നാണ് മാരക ലഹരി മരുന്നും കഞ്ചാവും പിടികൂടുന്നത്. ഇതരസംസ്ഥാനത്തു നിന്നും വാഹനത്തിൽ വസ്ത്ര കെട്ടുകളിൽ മയക്കുമരുന്ന് ഒളിപ്പിച്ച് കടയിലെത്തിച്ച് വില്പന നടത്തുകയായിരുന്നു.

വസ്ത്ര വില്പനയുടെ മറവിൽ കടയിലെത്തുന്ന യുവാക്കളെ ലക്ഷ്യമിട്ടായിരുന്നു മയക്കുമരുന്ന് വില്പന നടത്തിയിരുന്നത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ദിവസങ്ങളോളം നിരീക്ഷണം നടത്തിയശേഷമായിരുന്നു പരിശോധന നടത്തിയത്. അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയില്‍ ഹാജരാക്കി.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Crime/
കൊല്ലത്ത് യുവതിയെ കത്തികാട്ടി തട്ടിക്കൊണ്ടുപോയി വിവാഹം ചെയ്യാൻ ശ്രമം; 23കാരൻ പിടിയിൽ
Open in App
Home
Video
Impact Shorts
Web Stories