തിരുവനന്തപുരം വെമ്പായത്ത് റെഡിമെയ്ഡ് വസ്ത്ര വിൽപന ശാലയില്‍ എക്സൈസ് നടത്തിയ പരിശോധനയില്‍ 2.10ഗ്രാം എംഡിഎംഎയും 317 ഗ്രാം കഞ്ചാവും പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് നാല് പേര്‍ അറസ്റ്റിലായി. വെമ്പായം സ്വദേശി റിയാസ് (37), പുല്ലമ്പാറ സ്വദേശി സുഹൈല്‍(25), കോലിയക്കോട് സ്വദേശി ഷംനാദ് (40), കുതിരകുളം സ്വദേശി ബിനു (37) എന്നിവരാണ് അറസ്റ്റിലായത്.
നാര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പിക്ക് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ആറ്റിങ്ങല്‍ ഡാന്‍സാഫ് ടീമും വെഞ്ഞാറമൂട് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സൈജുനാഥ്, എസ് ഐ വിനീഷ് വി എസ്, നെടുമങ്ങാട് ഡാന്‍സാഫ് എസ് ഐ ഷിബു, സജു എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ പാരിശോധനയിലാണ് എംഡിഎംഎയും കഞ്ചാവും പിടികൂടിയത്.
വെമ്പായത്ത് പ്രവർത്തിക്കുന്ന 'അധോലോകം' റെഡിമെയ്ഡ് വസ്ത്ര വില്പന ശാലയില്‍ നിന്നാണ് മാരക ലഹരി മരുന്നും കഞ്ചാവും പിടികൂടുന്നത്. ഇതരസംസ്ഥാനത്തു നിന്നും വാഹനത്തിൽ വസ്ത്ര കെട്ടുകളിൽ മയക്കുമരുന്ന് ഒളിപ്പിച്ച് കടയിലെത്തിച്ച് വില്പന നടത്തുകയായിരുന്നു.
വസ്ത്ര വില്പനയുടെ മറവിൽ കടയിലെത്തുന്ന യുവാക്കളെ ലക്ഷ്യമിട്ടായിരുന്നു മയക്കുമരുന്ന് വില്പന നടത്തിയിരുന്നത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ദിവസങ്ങളോളം നിരീക്ഷണം നടത്തിയശേഷമായിരുന്നു പരിശോധന നടത്തിയത്. അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയില്‍ ഹാജരാക്കി.
Published by:Rajesh V
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.