TRENDING:

പിതാവിന്റെ കടം വീട്ടാൻ സ്വർണക്കടയിൽ സിനിമ സ്റ്റൈൽ മോഷണം;സുഹൃത്തുക്കളായ യുവതിയും യുവാവും പിടിയിൽ

Last Updated:

പ്രതികളിൽ ഒരാളായ സുജിത്തിന്റെ പിതാവ് 10 വർഷം മുൻപ് മരണപ്പെടുകയുണ്ടായി പിതാവിന്റെ കടബാധ്യത തീർക്കുവാൻ വേണ്ടിയാണ് കവർച്ച നടത്തിയത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
സ്വർണക്കടയിൽ സിനിമ സ്റ്റൈൽ മോഷണം നടത്തിയ സുഹൃത്തുക്കളായ യുവതിയും യുവാവും പിടിയിൽ. കൊല്ലം ചടയമംഗലത്തെ സ്വർണക്കടയിൽ വെള്ളിയാഴ്ച ഉച്ചയോടെയാണ് കവർച്ച നടക്കുന്നത് .കൊല്ലം നെടുങ്കാട് കൊല്ലങ്കാവ് സ്വദേശി സുജിത് (31),തിരുവനന്തപുരം പാങ്ങോട് സ്വദേശിനി സ്നേഹ (27) എന്നിവരെ ചടയമംഗലം പോലീസ് അറസ്റ്റ് ചെയ്തു.
advertisement

സ്വർണം വാങ്ങിക്കാൻ എന്ന പേരിൽ കടയിലെത്തിയ യുവാവും യുവതിയും സ്വർണത്തിന്റെ തൂക്കം നോക്കുന്നതിനിടയിൽ കടയുടമയ്ക്കും ജീവനക്കാർക്കും നേരെ സ്പ്രേ പ്രയോഗിച്ച ശേഷം സ്കൂട്ടറിൽ സിനിമാസ്റ്റൈലിൽ രക്ഷപെടുകയായിരുന്നു.

Also Read : താക്കോലിൽ തുടങ്ങിയ സംശയം; യുവാവിന്റെ ശരീരഭാ​ഗങ്ങളിൽ നിന്നും കണ്ടെത്തിയത് ലക്ഷങ്ങളുടെ സ്വർണ്ണം

മോഷണത്തിന് ശേഷം ഏറെ വൈകാതെ പ്രതികൾ പോലീസ് പിടിയിലായി. സംഭവസ്ഥലത്തെ സിസിടിവി ദൃശ്യങ്ങളും മൊബൈൽ രേഖകളും പോലീസിന് പ്രതികളെ പിടികൂടാൻ സഹായമായി. ഇരുവരും കുടുംബ സുഹൃത്തുക്കൾ കൂടിയാണ് .

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

പത്തു ലക്ഷം രൂപയുടെ കടബാധ്യത തീർക്കാൻവേണ്ടിയാണ് കവർച്ച നടത്തിയത്ത് എന്നാണ് പ്രതികളുടെ മൊഴി. പ്രതികളിൽ ഒരാളായ സുജിത്തിന്റെ പിതാവ് 10 വർഷം മുൻപാണ് മരിച്ചത്.പിതാവിന്റെ കടബാധ്യത തീർക്കുവാൻ വേണ്ടിയാണ് കവർച്ച നടത്തിയത് എന്നാണ് പ്രതികൾ പോലീസിനോട് പറഞ്ഞത് . ഇതിനായി പരിസരപ്രദേശങ്ങളിലെ ചെറിയ സ്വർണക്കടകൾ പ്രതികൾ നോട്ടമിട്ടിരിന്നു. രണ്ട് കടകളിൽ ഈ ഉദ്ദേശത്തോടെ കയറി എങ്കിലും മോഷണം നടന്നില്ല എന്നും പോലീസ് പറഞ്ഞു.

മലയാളം വാർത്തകൾ/ വാർത്ത/Crime/
പിതാവിന്റെ കടം വീട്ടാൻ സ്വർണക്കടയിൽ സിനിമ സ്റ്റൈൽ മോഷണം;സുഹൃത്തുക്കളായ യുവതിയും യുവാവും പിടിയിൽ
Open in App
Home
Video
Impact Shorts
Web Stories