താക്കോലിൽ തുടങ്ങിയ സംശയം; യുവാവിന്റെ ശരീരഭാഗങ്ങളിൽ നിന്നും കണ്ടെത്തിയത് ലക്ഷങ്ങളുടെ സ്വർണ്ണം
- Published by:Ashli
- news18-malayalam
Last Updated:
കയ്യിൽ കരുതിയിരുന്ന താക്കോലിൽ തോന്നിയ സംശയത്തിലാണ് യുവാവിനെ വിശദമായി പരിശോധന നടത്തിയത്.
കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്നും വീണ്ടും വൻ സ്വർണവേട്ട. യാത്രക്കാരനിൽ നിന്നും 42 ലക്ഷം രൂപയുടെ സ്വർണം കസ്റ്റംസ് അധികൃതർ പിടികൂടി. വിദേശത്തു നിന്നും നെടുമ്പോശ്ശേരിയിൽ എത്തിയ കോഴിക്കോട് സ്വദേശി മുഹമ്മദ് നസീഫാണ് സ്വർണ്ണവുമായി പിടിയിലായത്.
കയ്യിൽ കരുതിയിരുന്ന താക്കോലിൽ തോന്നിയ സംശയത്തിലാണ് യുവാവിനെ വിശദമായി പരിശോധന നടത്തിയത്. നിറവും രൂപവും മാറ്റിയ തരത്തിൽ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി സ്വർണ്ണം പിടികൂടുകയായിരുന്നു.
ALSO READ: പെൺസുഹൃത്തിനെ കൊലപ്പെടുത്തി യുവാവ് വീടിനുള്ളിൽ ജീവനൊടുക്കിയെന്ന് സംശയം
ജീൻസിൽ അതിവിധഗ്ദമായി 277 ഗ്രാം സ്വർണമാണ് ഒളിപ്പിച്ചിരുന്നത്. മറ്റ് മൂന്ന് ചെയിനുകളുടെ രൂപത്തിലാക്കിയ 349 ഗ്രാം സ്വർണം കൂടി കണ്ടെടുത്തു. ഷൂവിനകത്ത് നിന്നും സ്വർണ്ണം കണ്ടെത്തി. മൊത്തം 47 ലക്ഷം രൂപ വിലവരുന്ന 678 ഗ്രാം സ്വർണം ഇയാൾ കൈവശം വെച്ചിരുന്നു. കോഴിക്കോട് സ്വദേശിയായ യുവാവിനെ സ്റ്റംസ് അധികൃതർ കൂടുതൽ ചോദ്യം ചെയ്തുവരികയാണ്.
Location :
Kozhikode,Kerala
First Published :
July 20, 2024 11:32 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
താക്കോലിൽ തുടങ്ങിയ സംശയം; യുവാവിന്റെ ശരീരഭാഗങ്ങളിൽ നിന്നും കണ്ടെത്തിയത് ലക്ഷങ്ങളുടെ സ്വർണ്ണം