TRENDING:

അടിപൊളി Whatsapp DP ഇട്ട് ചങ്ങാത്തം;യുവതിയുടെ നഗ്നഫോട്ടോകൾ കൈക്കലാക്കി ഭീഷണിപ്പെടുത്തിയതിന് പിടിയിൽ

Last Updated:

പണം നൽകാത്തതിനെ തുടർന്ന് നഗ്നഫോട്ടോകൾ തന്‍റെ ബന്ധുക്കൾക്ക് അയച്ചുനൽകിയതായും ഐടി ജീവനക്കാരിയായ യുവതി നൽകിയ പരാതിയിൽ പറയുന്നു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കോയമ്പത്തൂർ: മറ്റൊരാളുടെ ഡിപി ഉപയോഗിച്ച് യുവതിയുമായി ചങ്ങാത്തം സ്ഥാപിക്കുകയും നഗ്നഫോട്ടോകൾ കൈക്കലാക്കി ഭീഷണിപ്പെടുത്തുകയും ചെയ്തയാൾ പിടിയിൽ. ശ്രീവില്ലിപുത്തൂർ കൂമപെട്ടി വടക്ക് രഥവീഥിയിൽ എ പരമശിവം(40) എന്നയാളെയാണ് കോയമ്പത്തൂർ സിറ്റി ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്.
Paramasivam_Arrest
Paramasivam_Arrest
advertisement

യുവതിയുടെ പക്കൽനിന്ന് നഗ്നഫോട്ടോകളും വീഡിയോയും കൈക്കലാക്കി പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയതോടെയാണ് പൊലീസിൽ പരാതി നൽകിയത്. പണം നൽകാത്തതിനെ തുടർന്ന് നഗ്നഫോട്ടോകൾ തന്‍റെ ബന്ധുക്കൾക്ക് അയച്ചുനൽകിയതായും ഐടി ജീവനക്കാരിയായ യുവതി നൽകിയ പരാതിയിൽ പറയുന്നു. അറസ്റ്റിലായ പ്രതിയെ കൂടുതൽ ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്.

എഞ്ചിനിയറിങ് പഠനം പൂർത്തിയാക്കിയ പ്രതി യോയോ എന്ന സോഷ്യൽ മീഡിയ ആപ്പ് വഴിയാണ് 24കാരിയായ യുവതിയെ കെണിയിലാക്കിയത്. സ്വന്തം ഫോട്ടോ ഒഴിവാക്കി മറ്റൊരാളുടെ ഫോട്ടോയാണ് പരമശിവം യോയോ ആപ്പിൽ പ്രൊഫൈൽ ചിത്രമായി നൽകിയിരുന്നത്. യുവതിയുമായുള്ള അടുപ്പം പ്രണയമായി മാറുകയും വാട്സാപ്പ്, ടെലഗ്രാം എന്നിവ വഴി ഇരുവരും നിരന്തരം ബന്ധപ്പെടുകയും ചെയ്തു. അതിനിടെയാണ് ഇയാൾ യുവതിയുടെ നഗ്നചിത്രങ്ങളും വീഡിയോയും കൈക്കലാക്കിയത്.

advertisement

വിവാഹം കഴിക്കണമെന്നും അതിനുമുമ്പായി നേരിൽ കാണണമെന്നും യുവതി ആവശ്യപ്പെട്ടു. ഇതോടെ ഇരുവരും നേരിൽ കണ്ടതോടെ കബളിപ്പിക്കപ്പെട്ടതായി യുവതിക്ക് ബോധ്യമായി. ഡിപിയിൽ കണ്ട ആളെ അല്ലായിരുന്നു നേരിൽ കണ്ടത്. ഉടൻ അവിടെനിന്ന് പോയ യുവതി ബന്ധത്തിൽനിന്ന് പിൻമാറി.

Also Read- പതിനേഴുകാരനായ വിദ്യാർഥി ജീവനൊടുക്കിയ കേസിൽ കാമുകിയായ 29 കാരി അധ്യാപിക അറസ്റ്റിൽ

ഇതിൽ പ്രകോപിതനായി പരമശിവം പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുകയും യുവതിയുടെ നഗ്നചിത്രങ്ങളും വീഡിയോയും ബന്ധുക്കൾക്ക് അയച്ചുനൽകുകയും ചെയ്തു. ഇതോടെ യുവതി ശ്രീവില്ലിപുത്തൂർ പൊലീസിൽ പരാതി നൽകുകയായിരുന്നു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

അറസ്റ്റിലായ പരമശിവം സമാനരീതിയിൽ മറ്റ് ചില യുവതികളെയും കബളിപ്പിച്ചതായി പൊലീസ് വിവരം ലഭിച്ചിട്ടുണ്ട്. ഇതേക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തിവരികയാണ്. പരമശിവം പിടിയിലായതോടെ കൂടുതൽ പേർ പരാതിയുമായി രംഗത്തുവരുമെന്നും പൊലീസ് പ്രതീക്ഷിക്കുന്നു.

മലയാളം വാർത്തകൾ/ വാർത്ത/Crime/
അടിപൊളി Whatsapp DP ഇട്ട് ചങ്ങാത്തം;യുവതിയുടെ നഗ്നഫോട്ടോകൾ കൈക്കലാക്കി ഭീഷണിപ്പെടുത്തിയതിന് പിടിയിൽ
Open in App
Home
Video
Impact Shorts
Web Stories