TRENDING:

'പാതിരാത്രിയിൽ എന്റേതാകുമോ?, കൂടെ കിടക്കുമോ?' യൂത്ത് കോൺഗ്രസ് നേതാവ് സുഹൈൽ അൻസാരിയുടെ വാട്സാപ്പ് ചാറ്റ്

Last Updated:

'നീ എന്റെ കൂടെ കിടക്കണം, എനിക്ക് പ്രൈവറ്റ് പാർട്ടിന്‍റെ ചിത്രം അയക്കണം’ എന്നിങ്ങനെ മെസേജ് അയച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സുഹൈൽ അൻസാരി പതിവായി യുവതിയെ ശല്യപ്പെടുത്തിയതായാണ് വിവരം

advertisement
പത്തനംതിട്ട: സ്വകാര്യ സ്കൂളിലെ ജീവനക്കാരി ഭർ‌തൃവീട്ടിൽ ജീവനൊടുക്കിയ സംഭവത്തിൽ അറസ്റ്റിലായ യൂത്ത് കോൺഗ്രസ് നേതാവ് യുവതിക്കയച്ച വാട്സാപ്പ് സന്ദേശങ്ങൾ പുറത്ത്. 'നീ എന്റെ കൂടെ കിടക്കണം, എനിക്ക് പ്രൈവറ്റ് പാർട്ടിന്‍റെ ചിത്രം അയക്കണം’ എന്നിങ്ങനെ മെസേജ് അയച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സുഹൈൽ അൻസാരി പതിവായി യുവതിയെ ശല്യപ്പെടുത്തിയതായാണ് വിവരം.
സുഹൈൽ അൻസാരി
സുഹൈൽ അൻസാരി
advertisement

ഏഴര വർഷത്തോളമായി സ്കൂളിലെ ഓഫീസ് സ്റ്റാഫായിരുന്നു യുവതി. മൂന്നു മാസം മുൻപ് സ്കൂളിലേക്ക് പിആർഒ ആയി ജോലിക്കെത്തിയ സുഹൈൽ മാനസികമായും ശാരീരികമായും പീഡിപ്പിച്ചതിനാലാണ് ജീവനൊടുക്കുന്നതെന്നാണ് യുവതി ആത്മഹത്യാക്കുറിപ്പിൽ എഴുതിയത്.

യുവതി സ്കൂൾ പ്രിൻസിപ്പാളിന് നൽകിയ പരാതിയിലുള്ളത് ഇങ്ങനെ: സുഹൈൽ അൻസാരി 'പാതിരാത്രിയിൽ എന്റേതാകുമോ' എന്ന് ചോദിച്ച് മെസ്സേജ് അയക്കുകയും കൂടെ കിടക്കണം എന്ന് ആവശ്യപ്പെടുകയും ചെയ്തു. സ്വകാര്യ ഭാഗങ്ങളുടെ ചിത്രങ്ങൾ അയക്കണമെന്നും പതിവായി ആവശ്യപ്പെട്ടു. ഇക്കാര്യം അന്വേഷിച്ച് നടപടി എടുക്കണം എന്നായിരുന്നു പരാതിയിലെ ആവശ്യം.

advertisement

ഇതും വായിക്കുക: ശാരീരികബന്ധത്തിന് നിർബന്ധിച്ചതിന് യുവതി ജീവനൊടുക്കിയ സംഭവത്തിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അറസ്റ്റിൽ

ഏനാത്ത് സ്വദേശിയായ 35 കാരിയുടെ മരണവുമായി ബന്ധപ്പെട്ടാണ് പോരുവഴി മയ്യത്തുംകര അതിര്‍ത്തിയില്‍ വീട്ടില്‍ സുഹൈല്‍ അന്‍സാരിയെ (33) കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തത്. ആത്മഹത്യാ പ്രേരണകുറ്റം ചുമത്തിയാണ് പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. സ്വകാര്യ സ്കൂളിൽ പിആർഒ ആയി ജോലി ചെയ്തിരുന്ന സുഹൈലും ഇവിടെ റിസപ്ഷനിസ്റ്റായി ജോലി ചെയ്യുകയായിരുന്ന യുവതിയും.

advertisement

ഫെബ്രുവരി 14ന് പുലർച്ചെയാണ് 35കാരിയെ പത്തനംതിട്ട കടമ്പനാട് ഉള്ള ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ബന്ധുക്കള്‍ക്ക് പിന്നീട് ലഭിച്ച ആത്മഹത്യാകുറിപ്പിൽ സുഹൈല്‍ അന്‍സാരിയാണ് തന്റെ മരണത്തിന് പിന്നിലെന്ന് യുവതി വ്യക്തമാക്കിയിട്ടുണ്ട്. 'ജീവനൊടുക്കാന്‍ കാരണം സുഹൈല്‍' എന്ന് യുവതി ആത്മഹത്യ കുറിപ്പില്‍ എഴുതി വെച്ചിരുന്നു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: Shocking details and WhatsApp conversations have emerged following the arrest of Suhail Ansari, a State Secretary of the Youth Congress, in connection with the suicide of a 35-year-old private school employee in Pathanamthitta. On February 14, the victim, who worked as a receptionist/office staff at a private school, was found dead at her husband's house in Kadampanadu. A suicide note recovered later explicitly named Suhail Ansari as the reason for her death.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Crime/
'പാതിരാത്രിയിൽ എന്റേതാകുമോ?, കൂടെ കിടക്കുമോ?' യൂത്ത് കോൺഗ്രസ് നേതാവ് സുഹൈൽ അൻസാരിയുടെ വാട്സാപ്പ് ചാറ്റ്
Open in App
Home
Video
Impact Shorts
Web Stories