TRENDING:

യുവാവിനെ കല്ലുകൊണ്ടിടിച്ച്‌ കൊലപ്പെടുത്തിയ നിലയിൽ; ഒരാൾ കസ്റ്റഡിയിൽ

Last Updated:

മുഖത്തും തലക്കും പരിക്കേറ്റ നിലയിൽ കണ്ടെത്തിയ യുവാവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ആലപ്പുഴ: അരൂരിൽ യൂവാവിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ചന്തിരൂർ സ്വദേശി ഫെലിക്സ് ആണ് മരിച്ചത്. ഇയാളുടെ മുഖത്തും തലയിലും കല്ലുകൊണ്ട് ഇടിച്ച പാടുകളുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.
advertisement

കഴിഞ്ഞ ദിവസമാണ് ഫെലിക്സ് മൂന്നാറിൽ നിന്ന് ചന്തിരൂരിൽ എത്തിയത്. രണ്ട് ബൈക്കുകളിലായി എത്തിയ സുഹൃത്തുക്കൾ ഫെലിക്സിനേയും കൊണ്ട് തൊട്ടടുത്ത പറമ്പിലേക്ക് പോകുകയായിരുന്നു. അവിടെവെച്ച് മദ്യപിച്ചു എന്ന് നാട്ടുകാർ പറയുന്നു. പിന്നീട് മുഖത്തും തലക്കും പരിക്കേറ്റ നിലയിലാണ്‌ ഫെലിക്സിനെ കാണുന്നത്‌. ഉടൻ തന്നെ എറണാകുളം ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Also Read- വയറിനകത്ത് നാല് ക്യാപ്സ്യൂൾ; കരിപ്പൂർ വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച സ്വർണം പോലീസ് പിടികൂടി

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

കല്ലുകൊണ്ട് ഫെലിക്സിന്റെ തലയ്ക്കടിച്ചു കൊലപ്പെടുത്തി എന്നാണ് പോലീസ് പറയുന്നത്. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം നടത്തി വരികയാണ്.

മലയാളം വാർത്തകൾ/ വാർത്ത/Crime/
യുവാവിനെ കല്ലുകൊണ്ടിടിച്ച്‌ കൊലപ്പെടുത്തിയ നിലയിൽ; ഒരാൾ കസ്റ്റഡിയിൽ
Open in App
Home
Video
Impact Shorts
Web Stories