TRENDING:

15 വർഷത്തെ പ്രണയം! പ്രണയദിനത്തിൽ കാറിനുള്ളിൽ കാമുകിയെ വെടിവെച്ചുകൊന്ന ശേഷം യുവാവ് ജീവനൊടുക്കി

Last Updated:

യുവതിയെ വെടിവെച്ചുകൊന്ന ശേഷം യുവാവ് സ്വയം വെടിയുതിർത്ത് ജീവനൊടുക്കിയതാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
നോയിഡ: നിർത്തിയിട്ടിരുന്ന കാറിനുള്ളിൽ തലയ്ക്ക് വെടിയേറ്റ നിലയിൽ യുവതിയുടെയും യുവാവിന്റെയും മൃതദേഹങ്ങൾ കണ്ടെത്തി. ഡൽഹി ത്രിലോക്പുരി സ്വദേശിയായ യുവാവിനെയും നോയിഡ സലർപൂർ സ്വദേശിനിയായ യുവതിയെുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കാർ അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. നോയിഡ സെക്ടർ 107-ലെ ദാദ്രി റോഡിലാണ് സംഭവം.
News18
News18
advertisement

യുവതിയെ വെടിവെച്ചുകൊന്ന ശേഷം യുവാവ് സ്വയം വെടിയുതിർത്ത് ജീവനൊടുക്കിയതാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. യുവാവിന്റെ കയ്യിൽ നിന്ന് തോക്ക് കണ്ടെടുത്തിട്ടുണ്ട്. കാറിൽ നിന്ന് കണ്ടെടുത്ത ആത്മഹത്യാക്കുറിപ്പിൽ തങ്ങൾ കഴിഞ്ഞ 15 വർഷമായി പ്രണയത്തിലായിരുന്നുവെന്നും യുവതി വിവാഹവാഗ്ദാനം നൽകിയിരുന്നുവെന്നും പറയുന്നുണ്ട്. എന്നാൽ യുവതി മറ്റൊരാളുമായി വിവാഹം നിശ്ചയിച്ച വിവരം അറിഞ്ഞതിലെ പകയാണ് ക്രൂരമായ കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് സൂചന.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

വിവരമറിഞ്ഞ് സ്ഥലത്തെത്തിയ സെക്ടർ 39 പോലീസ് മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി മാറ്റി. ഫോറൻസിക് സംഘം സ്ഥലത്തെത്തി പരിശോധനകൾ നടത്തി. വീട്ടുകാരെ വിവരമറിയിച്ചിട്ടുണ്ടെന്നും വിശദമായ അന്വേഷണം നടക്കുകയാണെന്നും അഡീഷണൽ ഡെപ്യൂട്ടി പോലീസ് കമ്മീഷണർ മനീഷ സിംഗ് അറിയിച്ചു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Crime/
15 വർഷത്തെ പ്രണയം! പ്രണയദിനത്തിൽ കാറിനുള്ളിൽ കാമുകിയെ വെടിവെച്ചുകൊന്ന ശേഷം യുവാവ് ജീവനൊടുക്കി
Open in App
Home
Video
Impact Shorts
Web Stories