TRENDING:

ഗ്രീസിൽ ബീച്ച് ടവൽ പ്രക്ഷോഭം: പോരാട്ടം എന്തിനു വേണ്ടി?

Last Updated:

ബീച്ചുകളിലേക്കുള്ള സൗജന്യ പ്രവേശനത്തിനായാണ് ഗ്രീക്ക് ദ്വീപ് നിവാസികൾ പോരാടുന്നത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഗ്രീസ് ഇപ്പോൾ ഒരു പ്രക്ഷോഭാന്തരീക്ഷത്തിലൂടെയാണ് കടന്നു പോകുന്നത്. ഗ്രീസിന്റെ മനോഹാരിതയ്ക്ക് പിന്നിൽ ഇവിടുത്തെ ബീച്ചുകൾക്കുള്ള പങ്ക് ചെറുതല്ല. എന്നാൽ ഇപ്പോൾ ഗ്രീസിലെ ദ്വീപുകളും ബീച്ചുകളും അമിത ടൂറിസത്തെ തുടർന്ന് ചില പ്രതിസന്ധികൾ നേരിട്ടുകൊണ്ടിരിക്കുകയാണ്. ഈ മേഖലയിലെ ബീച്ചുകളിലേക്കുള്ള സൗജന്യ പ്രവേശനത്തിനായാണ് ഗ്രീക്ക് ദ്വീപ് നിവാസികൾ പോരാടുന്നത്. ഇതിനെ തുടർന്ന് ഈ പ്രക്ഷോഭത്തിന് പിന്തുണ നൽകിക്കൊണ്ട് ചലച്ചിത്ര സംവിധായകർ അടക്കം രംഗത്തെത്തുകയും ചെയ്തു. പ്രക്ഷോഭത്തിന്റെ ഭാഗമായി പ്രശസ്ത ചലച്ചിത്ര സംവിധായകൻ പനോസ് കേകാസ് ബീച്ചുകളുടെ സ്വകാര്യവൽക്കരണത്തെ ആസ്പദമാക്കി ഒരു ഹ്രസ്വചിത്രവും നിർമ്മിച്ചിരുന്നു.
greece
greece
advertisement

സൺ ലോഞ്ചറുകളുടെയും ബീച്ചുകളിലെ കുടകളുടെയും അനിയന്ത്രിതമായ വ്യാപനം കാരണം മിക്ക ഗ്രീക്ക് ബീച്ചുകളിലും കാലുകുത്താൻ പോലും സ്ഥലം ഇല്ലാത്ത അവസ്ഥയാണ്. അതുകൊണ്ട് തന്നെ ഇവിടെ വരുന്ന ഒരാൾക്ക് ഒരു ചെറിയ ടവൽ പോലും നിലത്ത് വിരിക്കാൻ ഇടമില്ല. കുടകളും മറ്റും കാരണം ഇവിടെയെത്തുന്ന പ്രദേശവാസികൾക്ക് കടൽ കാഴ്ചകൾ പോലും കാണാൻ കഴിയുന്നില്ല.

Also Read- വികസനത്തിൽ പിന്നിൽ; സൈബര്‍ കുറ്റകൃത്യങ്ങളുടെ ഹോട്ട്‌ സ്‌പോട്ടായി ഹരിയാനയിലെ നൂഹ്

കൂടാതെ ചില ബീച്ച് കഫേകളും ലോഞ്ചർ റെന്റലുകളും കൊള്ളയടിക്കുന്ന നിരക്കുകളാണ് ഈടാക്കുന്നത്. സൈക്ലേഡിലെ പരോസ് ദ്വീപിൽ സൺ ലോഞ്ചറിന് മാത്രം പ്രതിദിനം 120 യൂറോ വരെ ഈടാക്കുന്നുണ്ട്. അതായത് 10,938 രൂപ വരെ. ഇതിനെ തുടർന്നാണ് ബീച്ച് ടവൽ പ്രതിഷേധക്കാർ സൺ ലോഞ്ചറുകൾക്ക് ഇത്രയും ഉയർന്ന വാടക ഈടാക്കരുതെന്ന മുദ്രാവാക്യം ഉയർത്തിക്കൊണ്ട് പ്രതിഷേധിക്കുന്നത്. ചെലവുകൾ താങ്ങാൻ കഴിയാത്തതിനാൽ ബീച്ചുകളിൽ കയറാൻ പോലും സാധിക്കുന്നില്ലെന്നും ചിലർ പരാതിപ്പെടുന്നു.

advertisement

Also Read- ലോകത്തിലെ ഏറ്റവും വലിയ മ്യൂസിയം; ഡൽഹിയിൽ ഉയരുന്ന യുഗേ യുഗീൻ ഭാരത് മ്യൂസിയം

അതിനാൽ പാരോസ് ദ്വീപിലെ പ്രാദേശിക ദ്വീപ് നിവാസികൾ സ്വകാര്യവൽക്കരണത്തിൽ നിന്ന് ബീച്ച് തിരികെ പിടിക്കാനുള്ള ശ്രമത്തിലാണ്. പരോസ് സിറ്റിസൺസ് മൂവ്‌മെന്റ് ഫോർ ഫ്രീ ബീച്ച് എന്ന ഒരു ഫേസ്ബുക്ക് പേജും ഇതിനുവേണ്ടി പ്രവർത്തനക്ഷമമാക്കിയിട്ടുണ്ട്. “നമ്മുടെ ദ്വീപിലെ പൗരന്മാർക്കും സന്ദർശകർക്കും നമുക്ക് ഇഷ്ടമുള്ള ബീച്ചുകളിൽ സൗജന്യ പ്രവേശനം നേടാനുള്ള അവകാശം നമ്മൾ സംരക്ഷിക്കണം. ഗ്രീക്ക് സമ്മർ നമ്മുടെ ആത്മാവിന്റെ ഭാഗമാണ്, അത് നമ്മുടെ ഐഡന്റിറ്റിയുടെ ഭാഗമാണ്: അത് നമ്മിൽ നിന്ന് എടുത്തു കളയാൻ ആരെയും അനുവദിക്കരുത്! എന്നാണ് ഇതിൽ വ്യക്തമാക്കുന്നത്.

advertisement

അതേസമയം 14,000 ഓളം പേർ താമസിക്കുന്ന ഒരു ദ്വീപ് ആണ് പരോസ്. കൂടാതെ സൈക്ലേഡ്സിലെ മൂന്നാമത്തെ വലിയ ദ്വീപായാണ് ഇത് അറിയപ്പെടുന്നത്. 2023ൽ ഏകദേശം 750,000 വിനോദ സഞ്ചാരികൾ ഈ ദ്വീപ് സന്ദർശിച്ചു എന്നാണ് റിപ്പോർട്ട്‌. നിരവധി മനോഹരമായ ബീച്ചുകൾ ഉള്ള ഈ ദ്വീപ് ലോകമെമ്പാടുമുള്ള വിനോദ സഞ്ചാരികളുടെ ശ്രദ്ധ ആകർഷിക്കുന്ന ഒരു പ്രധാന കേന്ദ്രം കൂടിയാണ്.

മലയാളം വാർത്തകൾ/ വാർത്ത/Explained/
ഗ്രീസിൽ ബീച്ച് ടവൽ പ്രക്ഷോഭം: പോരാട്ടം എന്തിനു വേണ്ടി?
Open in App
Home
Video
Impact Shorts
Web Stories