ക്ലാസ് (ചന്ദ്രയാന്‍-2 ലാര്‍ജ് ഏരിയ സോഫ്റ്റ് എക്‌സ്-റേ സ്‌പെക്ട്രോമീറ്റര്‍) ഉപയോഗിച്ച് ആദ്യമായി സോഡിയത്തിന്റെ സാന്നിധ്യം കണ്ടെത്തിയത് 'ദി ആസ്‌ട്രോഫിസിക്കല്‍ ജേര്‍ണല്‍ ലെറ്റേഴ്‌സില്‍' ആണ് പ്രസിദ്ധീകരിച്ചിരിക്കുന്നതെന്ന് ദേശീയ ബഹിരാകാശ ഏജന്‍സി വെള്ളിയാഴ്ച പ്രസ്താവനയില്‍ പറഞ്ഞു. 'ബംഗളൂരുവിലെ ഐഎസ്ആര്‍ഒയുടെ യു ആര്‍ റാവു സാറ്റലൈറ്റ് സെന്ററിലാണ് ക്ലാസ് നിര്‍മ്മിച്ചത്. സോഡിയത്തിന്റെ കൃത്യമായ സാന്നിധ്യം കണ്ടെത്തിയ അതിന്റെ പ്രകടനത്തിന് നന്ദി, '' പ്രസ്താവനയില്‍ ഐഎസ്ആർഒ പറഞ്ഞു.
സോഡിയം ആറ്റങ്ങളെ അള്‍ട്രാവയലറ്റ് വികിരണം മുഖേന എളുപ്പത്തില്‍ ഉപരിതലത്തില്‍ നിന്ന് പുറത്തേക്ക് തള്ളാനാകുമെന്നും പ്രസ്താവനയില്‍ പറയുന്നു.
advertisement
'എക്സോസ്ഫിയര്‍' എന്ന് വിളിക്കപ്പെടുന്ന ഈ പ്രദേശം ചന്ദ്രന്റെ ഉപരിതലത്തില്‍ ആരംഭിച്ച് ആയിരക്കണക്കിന് കിലോമീറ്ററുകള്‍ വ്യാപിച്ച് സൗരയൂഥത്തിലേക്ക് ലയിക്കുന്നു, പ്രസ്താവന ചൂണ്ടിക്കാട്ടി. ചാന്ദ്രയാന്‍ 2ല്‍ നിന്നുള്ള പുതിയ കണ്ടെത്തലുകള്‍ മറ്റ് മൂലകങ്ങളുടെ സാന്നിധ്യം കണ്ടെത്തുന്നതിന് വഴിയൊരുക്കുമെന്നും ഐഎസ്ആര്‍ഒ പറഞ്ഞു.
അതേസമയം, യുകെ ആസ്ഥാനമായുള്ള കമ്മ്യൂണിക്കേഷന്‍ നെറ്റ്വര്‍ക്കായ വണ്‍വെബ്ബിന്റെ 36 ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കാനുള്ള ഒരുക്കത്തിലാണ് ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സ്ഥാപനമായ ഐഎസ്ആര്‍ഒ. ഇന്ത്യയിലെ വിവിധ ഭാഗങ്ങളില്‍ ഇന്റര്‍നെറ്റ് ലഭ്യമാക്കാന്‍ കൂടി സഹായിക്കുന്ന പദ്ധതിയാണിത്.
Also read : ഭൂമിയിൽ ആറാമത്തെ സമുദ്രം കണ്ടെത്തി ശാസ്ത്രജ്ഞര്‍; തെളിവ് ലഭിച്ചത് വജ്രത്തിൽ നിന്ന്
ഒക്ടോബര്‍ മാസം അവസാനത്തോടെയാകും ലോഞ്ച് നടക്കുക. വണ്‍വെബ് ഇന്ത്യ-1 മിഷന്‍ എന്ന പേരിലാണ് ലോഞ്ച് നടക്കുക. എല്‍വിഎം3 എം2 എന്നും ഇത് അറിയപ്പെടും. എല്‍വിഎം3-യുടെ ആഗോള വാണിജ്യ ലോഞ്ച് സേവന വിപണിയിലേക്കുള്ള പ്രവേശനം കൂടി അടയാളപ്പെടുത്തുന്ന വിക്ഷേപണമായിരിക്കും ഈ മാസം നടക്കുക.
ലോഞ്ച് സാധ്യമാക്കുന്നതിനായി വണ്‍വെബ്, ഐഎസ്ആര്‍ഒയുടെ വാണിജ്യ വിഭാഗമായ ന്യൂസ്‌പേസ് ഇന്ത്യാ ലിമിറ്റഡുമായി (എന്‍എസ്‌ഐഎല്‍) കൈകൊര്‍ത്തിട്ടുണ്ട്. കമ്പനിയുടെ 14-ാമത് ലോഞ്ച് ആയിരിക്കും ഇത്. ഐഎസ്ആര്‍ഒയുടെ ഏറ്റവും ഭാരമേറിയ റോക്കറ്റായ ജിഎസ്എല്‍വി എംകെIII ആയിരിക്കും ഉപഗ്രഹങ്ങളെ ഭ്രമണപഥത്തില്‍ എത്തിക്കുക. ഹ്യൂസ് കമ്മ്യൂണിക്കേഷന്‍സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡുമായി വിതരണ പങ്കാളിത്തത്തില്‍ ഏര്‍പ്പെടുന്ന കാര്യം വണ്‍വെബ്ബിലെ പ്രമുഖ നിക്ഷേപകരായ ഭാരതി എന്റര്‍പ്രൈസസ് ഈ വര്‍ഷം തുടക്കത്തില്‍ വെളിപ്പെടുത്തിയിരുന്നു. ലണ്ടന്‍ ആസ്ഥാനമായാണ് വണ്‍വെബ് പ്രവര്‍ത്തിക്കുന്നത്. ആന്ധ്രാപ്രദേശിലുള്ള ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെൻ്ററിൽ നിന്നായിരിക്കും ഉപഗ്രഹങ്ങളുടെ വിക്ഷേപണം നടക്കുക.