Ocean | ഭൂമിയിൽ ആറാമത്തെ സമുദ്രം കണ്ടെത്തി ശാസ്ത്രജ്ഞര്‍; തെളിവ് ലഭിച്ചത് വജ്രത്തിൽ നിന്ന്

Last Updated:

ഭൂമിയുടെ ഉള്‍ഭാഗങ്ങളില്‍ സമുദ്ര സമാനമായ ഒരു ജലചക്രം ഉള്ളതായും പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്.

ഭൂമിയില്‍ അഞ്ചു സമുദ്രങ്ങള്‍ (ocean) ഉണ്ടെന്നാണ് ഇതുവരെയുള്ള പഠനങ്ങളിൽ തെളിയിക്കപ്പെട്ടിട്ടുള്ളത്. അറ്റ്‌ലാന്റിക്, ഇന്ത്യന്‍, ആര്‍ട്ടിക്, ദക്ഷിണ, പസഫിക് സമുദ്രം എന്നിവയാണ് ആ അഞ്ച് സമുദ്രങ്ങള്‍. എന്നാല്‍ ഭൂമിയുടെ ഉപരിതലത്തിനകത്ത് മുകളിലും താഴെയുമുള്ള ആവരണങ്ങള്‍ക്കിടയിലായി ആറാമത്തെ സമുദ്രം (ocean) ഉണ്ടെന്നതിന്റെ തെളിവുകള്‍ കണ്ടെത്തിയിരിക്കുകയാണ് ശാസ്ത്രജ്ഞര്‍. അടുത്തിടെ ഖനനം ചെയ്ത ഒരു വജ്രം (diamond) പരിശോധിച്ചതിലൂടെയാണ് ആറാമത് ഒരു സമുദ്രമുണ്ടെന്ന് കണ്ടെത്തിയിരിക്കുന്നത്.
ഈ വജ്രം ഭൂമിയുടെ ഉപരിതലത്തില്‍ നിന്ന് 660 കിലോമീറ്റര്‍ താഴെയാണ് രൂപപ്പെട്ടത്. വജ്രം പരിശോധിച്ചതിലൂടെ സമുദ്രജലം സബ്ഡക്റ്റിംഗ് സ്ലാബുകള്‍ക്കൊപ്പമുണ്ടാവുകയും അത് സംക്രമണ മേഖലയിലേക്ക് പ്രവേശിക്കുകയും ചെയ്യുന്നുവെന്ന് കണ്ടെത്തി. ഇതിന് പുറമെ ഭൂമിയുടെ ഉള്‍ഭാഗങ്ങളില്‍ സമുദ്ര സമാനമായ ഒരു ജലചക്രം ഉള്ളതായും പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ബോട്‌സ്വാനയില്‍ നിന്നാണ് വജ്രം കണ്ടെത്തിയത്.
ജര്‍മ്മനി, ഇറ്റലി, യുണൈറ്റഡ് സ്റ്റേറ്റ്‌സ് എന്നിവിടങ്ങളില്‍ നിന്നുള്ള ഒരു സംഘം ശാസ്ത്രജ്ഞര്‍ വജ്രം കൂടുതല്‍ വിശകലനം ചെയ്തിരുന്നു. വജ്രം ഗ്രഹത്തിന്റെ ഉപരിതലത്തില്‍ നിന്ന് 660 കിലോമീറ്റര്‍ താഴെയുള്ള സംക്രമണ മേഖലയ്ക്കും താഴത്തെ ആവരണത്തിനും ഇടയിലുള്ള അതിരിലാണ് രൂപപ്പെട്ടതായിട്ടാണ് കണ്ടെത്തലുകള്‍ വ്യക്തമാക്കുന്നത്.
advertisement
രാമന്‍ സ്‌പെക്ട്രോസ്‌കോപ്പിയും എഫ്ടിഐആര്‍ സ്‌പെക്ട്രോമെട്രിയും ഉള്‍പ്പെടെയുള്ള സാങ്കേതി വിദ്യകള്‍ ഉപയോഗിച്ച് വജ്രത്തെ കൂടുതല്‍ വിശകലനം ചെയ്തതിലൂടെ വജ്രത്തില്‍ റിങ്‌വുഡൈറ്റ് എന്ന അപൂര്‍വ ധാതുവിന്റെ അംശങ്ങളുണ്ടെന്ന് കണ്ടെത്തി. ഉയര്‍ന്ന ജലാംശമുള്ള പ്രദേശങ്ങളില്‍ മാത്രമാണ് റിങ്‌വുഡൈറ്റ് കാണപ്പെടുന്നതെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്.
ജര്‍മ്മന്‍-ഇറ്റാലിയന്‍-അമേരിക്ക എന്നിവിടങ്ങളില്‍ നിന്നുള്ള ഗവേഷക സംഘം നടത്തിയ പഠനത്തെക്കുറിച്ച് നേച്ചര്‍ ജേണല്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇതിന് പുറമെ, ഭൂമിയുടെ മുകളിലും താഴെയുമുള്ള ആവരണങ്ങളെ വേര്‍തിരിക്കുന്ന ഒരു പാളിയായ ട്രാന്‍സിഷന്‍ സോണില്‍ (TZ) വെള്ളം അടങ്ങിയിട്ടുണ്ടെന്നാണ് കണ്ടെത്തലുകള്‍ വ്യക്തമാക്കുന്നത്. ഉപരിതലത്തില്‍ നിന്ന് 410 മുതല്‍ 660 കിലോമീറ്റര്‍ വരെ താഴെയാണ് ട്രാന്‍സിഷന്‍ സോണ്‍ സ്ഥിതി ചെയ്യുന്നത്.
advertisement
അതേസമയം, ഇന്ന് സമുദ്രങ്ങള്‍ ജലമലിനീകരണത്താലും പ്ലാസ്റ്റിക് മാലിന്യങ്ങളാലും വലിയ ഭീഷണിയാണ് നേരിടുന്നത്. ഭൂമിയുടെ 70 ശതമാനവും വ്യാപിച്ച് കിടക്കുന്നത് സമുദ്രങ്ങളാണ്. അതു കൊണ്ടു തന്നെ ഭൂമിയുടെ പ്രധാന ഘടകങ്ങളിലൊന്നായി സമുദ്രങ്ങളെ കണക്കാക്കുന്നത്. അതിനാല്‍ സമുദ്രങ്ങളെ സംരക്ഷിക്കേണ്ടത് ഓരോരുത്തരുടെയും കടമയാണ്.
സമുദ്രങ്ങളുടെ നിലവിലെ അവസ്ഥയെക്കുറിച്ച് ആളുകളെ ബോധവത്ക്കരിക്കുന്നതിനും അവബോധം വളര്‍ത്തുന്നതിനുമാണ് ജൂണ്‍ 8 ലോക സമുദ്ര ദിനമായി ആചരിക്കുന്നത്. 'പുനരുജ്ജീവനം: സമുദ്രത്തിനായുള്ള കൂട്ടായ പ്രവര്‍ത്തനം' എന്ന പ്രമേയത്തിലാണ് ഈ വര്‍ഷം ലോക സമുദ്ര ദിനം ആചരിച്ചത്. 'സമുദ്രം: ജീവനും ഉപജീവനവും' എന്നതായിരുന്നു കഴിഞ്ഞ വര്‍ഷത്തെ സമുദ്ര ദിന പ്രമേയം.
advertisement
സമുദ്രജലം കുടിക്കാന്‍ യോഗ്യമല്ലെങ്കിലും, ഇത് ഇപ്പോഴും അമൂല്യമായ പ്രകൃതിവിഭവമാണ്. മനുഷ്യരുടെ അതിജീവനത്തിനുള്ള ഏറ്റവും പ്രധാനപ്പെട്ട ഘടകമായ ഓക്‌സിജന്‍ ഉത്പാദിപ്പിക്കുന്നത് സമുദ്രങ്ങളാണ്. ഗ്രഹത്തിലെ ഓക്സിജന്റെ ഏതാണ്ട് 50% ഉത്പാദിപ്പിക്കുന്നത് സമുദ്രങ്ങളാണ്. അതിനാല്‍, ഈ പാരിസ്ഥിതിക സന്തുലിതാവസ്ഥയ്ക്ക് എന്തെങ്കിലും തടസ്സങ്ങളുണ്ടാകുന്നുണ്ടോ എന്ന് പരിശോധിക്കേണ്ടതും അതിനെ പ്രതിരോധിക്കേണ്ടതും അത്യാവശ്യമാണ്.
Click here to add News18 as your preferred news source on Google.
ലോകമെമ്പാടു നിന്നുള്ള ബ്രേക്കിംഗ് ന്യൂസുകളുടെ ആഴത്തിലുള്ള വിശകലനത്തിന് News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Explained/
Ocean | ഭൂമിയിൽ ആറാമത്തെ സമുദ്രം കണ്ടെത്തി ശാസ്ത്രജ്ഞര്‍; തെളിവ് ലഭിച്ചത് വജ്രത്തിൽ നിന്ന്
Next Article
advertisement
കാനഡയില്‍ ചികിത്സ കിട്ടാന്‍ വൈകിയ മലയാളി മരിച്ച സംഭവത്തില്‍ വിമര്‍ശനവുമായി ഇലോണ്‍ മസ്‌ക്
കാനഡയില്‍ ചികിത്സ കിട്ടാന്‍ വൈകിയ മലയാളി മരിച്ച സംഭവത്തില്‍ വിമര്‍ശനവുമായി ഇലോണ്‍ മസ്‌ക്
  • മലയാളി ചികിത്സ വൈകി മരിച്ച സംഭവത്തിൽ കനേഡിയൻ ആരോഗ്യ സംവിധാനത്തെ ഇലോൺ മസ്ക് വിമർശിച്ചു.

  • മലയാളി ഹൃദയാഘാതം മൂലം 8 മണിക്കൂർ കാത്തിരുന്ന ശേഷം മരിച്ചതിൽ ആശുപത്രി അശ്രദ്ധയെന്ന് ഭാര്യ.

  • കേന്ദ്ര വിദേശകാര്യ മന്ത്രാലയം സംഭവം കനേഡിയന്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തി, ഉത്തരവാദിത്വം ആവശ്യപ്പെട്ടു.

View All
advertisement