ഈ രാജ്യങ്ങളില്‍ നിന്നെത്തുന്നവരുടെ ആരോഗ്യസ്ഥിതിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ എയര്‍ സുവിധ പോര്‍ട്ടലിന്റെ സഹായത്തോടെയായിരിക്കും രേഖപ്പെടുത്തുക. ഇവര്‍ക്ക് ആര്‍ടിപിസിആര്‍ ടെസ്റ്റ് നിര്‍ബന്ധമാക്കിയിട്ടുണ്ട്. കോവിഡ് പോസിറ്റീവ് ആകുന്നവരെ ഉടന്‍ തന്നെ ക്വാറന്റീനില്‍ പ്രവേശിപ്പിക്കുമെന്നും കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ പറഞ്ഞു.
എന്താണ് എയര്‍ സുവിധ?
രോഗവ്യാപനം രൂക്ഷമായ രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലേക്ക് എത്തുന്നവര്‍ തങ്ങളുടെ വിവരങ്ങള്‍ രേഖപ്പെടുത്തേണ്ട പോര്‍ട്ടല്‍ ആണ് എയര്‍ സുവിധ. തങ്ങളുടെ നിലവിലെ ആരോഗ്യസ്ഥിതി തെളിയിക്കുന്ന രേഖകള്‍ നല്‍കി യാത്രക്കാര്‍ക്ക് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. യാത്രക്കാരുടെ ഈ സ്വയം സാക്ഷ്യപ്പെടുത്തല്‍ വിവരങ്ങള്‍ കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന് കീഴിലുള്ള എയര്‍പോര്‍ട്ട് ഹെല്‍ത്ത് ഓര്‍ഗനൈസേഷന് കൈമാറും.
advertisement
മറ്റ് രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലേക്ക് എത്തുന്നവര്‍ ചെയ്യേണ്ട കാര്യങ്ങള്‍ എന്തെല്ലാം?
രോഗവ്യാപനം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലേക്ക് എത്തുന്നവര്‍ വിമാനത്തില്‍ കയറുന്നതിന് മുമ്പ് തങ്ങളുടെ ആരോഗ്യസ്ഥിതിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ എയര്‍ സുവിധ പോര്‍ട്ടലില്‍ രേഖപ്പെടുത്തണം. ആവശ്യമായ രേഖകളോടൊപ്പം പാസ്‌പോര്‍ട്ടിന്റെ ഒരു പകര്‍പ്പും പോര്‍ട്ടലില്‍ അപ്ലോഡ് ചെയ്യേണ്ടതാണ്. കൂടാതെ കോവിഡ് നെഗറ്റീവ് ആണെന്ന് തെളിയിക്കുന്നതിന് ആര്‍ടിപിസിആര്‍ ടെസ്റ്റ് നടത്തിയതിന്റെ രേഖയും അപ് ലോഡ് ചെയ്യണം. യാത്രയ്ക്ക് 72 മണിക്കൂര്‍ മുമ്പ് വേണം ആര്‍ടിപിസിആര്‍ ടെസ്റ്റ് ചെയ്യാന്‍. അതോടൊപ്പം വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റും ഹാജരാക്കണം.
അതേസമയം യാത്രയ്ക്ക് മുമ്പുള്ള 14 ദിവസം തങ്ങള്‍ എവിടെയൊക്കെ പോയി എന്നുള്ള വിവരങ്ങളും എയര്‍ സുവിധയില്‍ ചേര്‍ക്കേണ്ടതാണ്. അതുകൂടാതെ യാത്രക്കാര്‍ ഇന്ത്യയിലെത്തിക്കഴിഞ്ഞാല്‍ ഉടന്‍ തന്നെ ക്വാറന്റീനില്‍ പ്രവേശിക്കണമെന്നും കേന്ദ്രസര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു.
Also read-ആഘോഷങ്ങളിൽ ജാഗ്രത പാലിക്കണം’; കോവിഡ് വ്യാപനത്തിൽ മുന്നറിയിപ്പുമായി പ്രധാനമന്ത്രി
നിര്‍ബന്ധിത ക്വാറന്റീനില്‍ നിന്ന് ഒഴിവാക്കപ്പെടുന്നവര്‍ ആരൊക്കെ?
1. ഗര്‍ഭിണികള്‍
2. ഗുരുതര രോഗമുള്ളവര്‍.
3. മാതാപിതാക്കളോടൊപ്പം എത്തിയ 10 വയസ്സിന് താഴെയുള്ള കുട്ടികള്‍.
4. ആര്‍ടിപിസിആര്‍ ടെസ്റ്റ് നടത്തി കോവിഡ് നെഗറ്റീവ് ആണെന്ന രേഖ കൈയ്യിലുള്ളവര്‍
എന്നാല്‍ ഈ വിവരങ്ങള്‍ തെളിയിക്കുന്ന രേഖകള്‍ വിമാന യാത്ര ചെയ്യുന്നതിന് 72 മണിക്കൂര്‍ മുമ്പ് തന്നെ ഓണ്‍ലൈനായി സമര്‍പ്പിക്കേണ്ടതാണ്. അതത് സംസ്ഥാനങ്ങളായിരിക്കും ഈ രേഖകള്‍ പരിശോധിക്കുന്നത്.
ചൈനയിലെ കോവിഡ് തരംഗത്തിന് കാരണമായ കൊറോണ വൈറസിന്റെ ഒമിക്രോണ്‍ ബി.എഫ്-7 വകഭേദം സ്ഥിരീകരിച്ചതിന് പിന്നാലെയാണ് രാജ്യത്തെ വിമാനത്താവളങ്ങളില്‍ കോവിഡ് പരിശോധന പുനരാരംഭിച്ചത്. വിദേശത്ത് നിന്ന് എത്തുന്ന യാത്രക്കാരിലാണ് പ്രധാനമായും പരിശോധന നടത്തുന്നത്,
വിദേശത്ത് നിന്നെത്തുന്നവരില്‍ യാത്രക്കാരുടെ സംഘത്തില്‍ നിന്ന് ചിലരെ പരിശോധിച്ച് ആര്‍ക്കെങ്കിലും കോവിഡ് സ്ഥിരീകരിക്കുകയാണെങ്കില്‍ ബാക്കിയുള്ളവരെ കൂടി പരിശോധിക്കുകയും നിരീക്ഷണത്തിലേക്ക് മാറ്റുകയും ചെയ്യുന്ന നടപടിയിലേക്കാണ് കേന്ദ്രം കടന്നത്.
രാജ്യത്തെ കോവിഡ് സ്ഥിതിഗതികള്‍ അവലോകനം ചെയ്യാന്‍ കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തെ തുടര്‍ന്നാണ് നടപടി. അതിവേഗവ്യാപനമാണ് ബിഎഫ്.7 വകഭേദത്തിന്റെ പ്രത്യേകതയെന്ന് വിദഗ്ദര്‍ വിലയിരുത്തുന്നു. പനി, ചുമ എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍.