ലഖ്നൗ: ഗ്രേറ്റര് നോയ്ഡയില് ഉപേക്ഷിക്കപ്പെട്ട നിലയില് കണ്ടെത്തിയ നവജാതശിശുവിന് മുലയൂട്ടി പോലീസുകാരന്റെ ഭാര്യ. എസ്.എച്ച്.ഒ. വിനോദ് സിങ്ങിന്റെ ഭാര്യ ജ്യോതി സിങ്ങാണ് കുഞ്ഞിന് മുലപ്പാല് നല്കിയത്.
ഡിസംബര് ഇരുപതിനു നോളജ് പാര്ക്കിനു സമീപത്തെ കുറ്റിക്കാട്ടില്നിന്ന് തുണിയില് പൊതിഞ്ഞ നിലയിലാണ് നവജാതശിശുവിനെ കണ്ടെത്തിയത്.തണുപ്പ് കാരണം കുഞ്ഞിന്റെ അവസ്ഥ വളരെ മോശമായിരുന്നു. സ്ഥലത്തെത്തിയ പോലീസ് കുഞ്ഞിനെ സ്റ്റേഷനിലേക്ക് കൊണ്ടുപോയി.
വിശപ്പും തണുപ്പും കാരണം കുഞ്ഞ് നിര്ത്താതെ കരഞ്ഞു. ഈ സമയത്ത് കുഞ്ഞിനു പാലു നല്കാന് ജ്യോതി സന്നദ്ധയറിയുക്കുകയായിരുന്നു. തുടര്ന്ന് കുഞ്ഞിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടിയുടെ നില തൃപ്തികരമാണെന്നും അധികൃതർ അറിയിച്ചു. ഉപേക്ഷിച്ചുപോയ മാതാപിതാക്കളെ കുറിച്ച് ഇതുവരെ വിവരമൊന്നും ലഭിച്ചിട്ടില്ലെന്ന് പോലീസ് വ്യക്തമാക്കി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.