TRENDING:

Explained | ജമ്മു കശ്മീരിലെ മണ്ഡല പുനർനിർണയത്തെ കുറിച്ച് അറിയേണ്ടതെല്ലാം 

Last Updated:

എന്നാൽ, ജമ്മു കശ്മീർ വിഷയത്തിൽ കേന്ദ്രസർക്കാരുമായി ഒരു തുറന്ന ചർച്ചയ്ക്ക് തയ്യാറാണെന്ന സൂചന നാഷണൽ കോൺഫറൻസ് നൽകിയതോടെ കമ്മീഷന്റെ അടുത്ത യോഗത്തിൽ അവരുടെ പ്രതിനിധികൾ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ജമ്മു കശ്മീരിലെ പ്രധാനപ്പെട്ട 14 രാഷ്ട്രീയനേതാക്കളെ ഉൾപ്പെടുത്തിക്കൊണ്ട് രാജ്യതലസ്ഥാനത്ത് വെച്ച് പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കാൻ ഒരുങ്ങുന്ന സർവകക്ഷിയോഗം നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള മണ്ഡല പുനർനിർണയത്തെ സംബന്ധിച്ചതാകുമെന്ന് സൂചന. ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി എടുത്തു കളയുകയും കേന്ദ്രഭരണ പ്രദേശമായി പ്രഖ്യാപിക്കുകയും ചെയ്തതിന് ശേഷമുള്ള തെരഞ്ഞെടുപ്പ്, മണ്ഡല പുനർനിർണയം അവസാനിച്ചതിന് ശേഷം നടത്തുമെന്ന് കഴിഞ്ഞ വർഷം സ്വാതന്ത്ര്യദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചിരുന്നു. ജമ്മു കശ്മീരിലെ രാഷ്ട്രീയ പ്രക്രിയ പുനഃരാരംഭിക്കുന്നതിൽ മണ്ഡല പുനർനിർണയത്തിന് നിർണായകമായ പങ്കുണ്ട്.
Jammu and Kashmir
Jammu and Kashmir
advertisement

എന്താണ് മണ്ഡല പുനർനിർണയം? അതിന്റെ ആവശ്യമെന്ത്?

കാലക്രമേണ ജനസംഖ്യയിൽ ഉണ്ടാകുന്ന വ്യത്യാസത്തിന് അനുസരിച്ച് നിയമസഭാ, ലോക്‌സഭാ മണ്ഡലങ്ങളുടെ അതിർത്തി പുനർനിശ്ചയിക്കുന്ന പ്രക്രിയയെയാണ് മണ്ഡല പുനർനിർണയം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. പ്രത്യേക മണ്ഡല പുനർനിർണയ കമ്മീഷൻ ആണ് ഈ ദൗത്യം നിർവഹിക്കുക. ശക്തമായ നിയമപരിരക്ഷയുള്ള ഈ സമിതിയുടെ ഉത്തരവുകൾ കോടതിയിൽ ചോദ്യം ചെയ്യാൻ കഴിയില്ല. ഏറ്റവും ഒടുവിലത്തെ സെൻസസിന്റെ അടിസ്ഥാനത്തിൽ മണ്ഡലങ്ങൾ പുനർനിർണയിക്കുക എന്നതാണ് ഈ കമ്മീഷന്റെ ലക്‌ഷ്യം. അതിലൂടെ സംസ്ഥാനത്ത് ഉടനീളമുള്ള മണ്ഡലങ്ങളിൽ ഏറെക്കുറെ ഒരേ ജനസംഖ്യയാണെന്ന് ഉറപ്പു വരുത്താൻ കഴിയുന്നു. ഈ പ്രക്രിയയുടെ ഭാഗമായി ഒരു മണ്ഡലത്തിന്റെ അതിർത്തികൾ മാറുന്നതോടൊപ്പം ഒരുപക്ഷേ സംസ്ഥാനത്തെ മണ്ഡലങ്ങളുടെ എണ്ണത്തിലും വ്യത്യാസം ഉണ്ടായേക്കാം.

advertisement

ജമ്മു കശ്മീരിലെ മണ്ഡല പുനർനിർണയ പ്രക്രിയയുടെ ചരിത്രമെന്ത്?

ജമ്മു കശ്മീരിന് പ്രത്യേക പദവി ഉണ്ടായിരുന്നതിനാൽ ഇവിടത്തെ മണ്ഡല പുനർനിർണയ പ്രക്രിയ മറ്റു സംസ്ഥാനങ്ങളുടേതിനെ അപേക്ഷിച്ച് വ്യത്യസ്തമായാണ് നടന്നിരുന്നത്. ഈ പ്രത്യേക പദവിയാണ് 2019 ഓഗസ്റ്റിൽ കേന്ദ്ര സർക്കാർ പിൻവലിച്ചത്. അതുവരെ ജമ്മു കശ്മീരിലെ ലോക്‌സഭാ മണ്ഡലങ്ങളുടെ പുനർനിർണയ പ്രക്രിയകൾ ഇന്ത്യൻ ഭരണഘടന പ്രകാരമാണ് നടത്തിപ്പോന്നിരുന്നത്. എന്നാൽ, സംസ്ഥാന നിയമസഭാ മണ്ഡലങ്ങളുടെ പുനർനിർണയം ജമ്മു കശ്മീരിന്റെ പ്രത്യേക ഭരണഘടനയുടെയും 1957-ലെ ജമ്മു കശ്മീർ ജനപ്രാതിനിധ്യ നിയമത്തിന്റെയും അടിസ്ഥാനത്തിലാണ് സംഘടിപ്പിക്കപ്പെട്ടിരുന്നത്.

advertisement

Explained: എന്താണ് 'വാക്സിൻ ടൂറിസം'? വിനോദ സഞ്ചാരികളെ സ്വാഗതം ചെയ്ത് വിവിധ രാജ്യങ്ങൾ

1963, 1973, 1995, എന്നീ വർഷങ്ങളിലായി മുമ്പ് ജമ്മു കശ്മീരിൽ നിയമസഭാ മണ്ഡലങ്ങളുടെ പുനർനിർണയം നടത്തിയിട്ടുണ്ട്. ഏറ്റവും, ഒടുവിലത്തെ മണ്ഡല പുനർനിർണയം ജമ്മു കശ്മീർ രാഷ്ട്രപതിയുടെ ഭരണത്തിന് കീഴിലായിരിക്കെയാണ് നടന്നത്. 1981ലെ സെൻസസിന്റെ അടിസ്ഥാനത്തിൽ ജസ്റ്റിസ് കെ കെ ഗുപ്തയുടെ നേതൃത്വത്തിലുള്ള കമ്മീഷനാണ് അന്ന് അതിന് നേതൃത്വം നൽകിയത്. അതിന്റെ അടിസ്ഥാനത്തിലാണ് 1996-ൽ സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പ് സംഘടിപ്പിച്ചത്. ജമ്മു കശ്മീരിൽ 1991ൽ സെൻസസ് നടത്തിയിട്ടില്ല. 2001ലെ സെൻസസിന് ശേഷം സംസ്ഥാന സർക്കാർ മണ്ഡല പുനർനിർണയത്തിനായി കമ്മീഷനുകൾ രൂപീകരിച്ചില്ല. 2026 വരെ മണ്ഡല പുനർനിർണയം മരവിപ്പിച്ചു കൊണ്ട് സംസ്ഥാന സർക്കാർ നിയമം പാസാക്കിയതിനെ തുടർന്നാണ് ഈ തീരുമാനം കൈക്കൊണ്ടത്. സുപ്രീം കോടതി ഈ തീരുമാനത്തെ ശരിവെച്ചു. അന്ന് ജമ്മു കശ്മീർ നിയമസഭയിൽ 87 മണ്ഡലങ്ങളാണ് ഉണ്ടായിരുന്നത്. അതിൽ 47 എണ്ണം കശ്മീരിലും 37 എണ്ണം ജമ്മുവിലും 4 എണ്ണം ലഡാക്കിലുമായിരുന്നു. പാക് അധിനിവേശ കാശ്‌മീരിനായി 24 മണ്ഡലങ്ങൾ മാറ്റിവെയ്ക്കുകയും ചെയ്തിരുന്നു.

advertisement

VIRAL VIDEO | 'മക്കളെ തൊട്ടാൽ കൊല്ലും'; പാമ്പിനെ കൊത്തിയോടിക്കുന്ന അമ്മക്കോഴിയുടെ വീഡിയോ വൈറൽ

മണ്ഡല പുനർനിർണയം വീണ്ടും വാർത്തയായതിന് കാരണമെന്ത്?

2019-ൽ ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി നീക്കം ചെയ്തതോടെ പുതുതായി രൂപപ്പെട്ട കേന്ദ്രഭരണ പ്രദേശത്തെ നിയമസഭാ, ലോക്‌സഭാ മണ്ഡലങ്ങളുടെ പുനർനിർണയം ഇന്ത്യൻ ഭരണഘടനയിലെ വ്യവസ്ഥകൾ പ്രകാരമാണ് നടക്കേണ്ടത്. അതിനായി 2020 മാർച്ച് 6-ന് സുപ്രീം കോടതിയിൽ നിന്ന് വിരമിച്ച ജസ്റ്റിസ് രഞ്ജന പ്രകാശ് ദേശായിയുടെ നേതൃത്വത്തിലുള്ള കമ്മീഷനെ കേന്ദ്രസർക്കാർ നിയോഗിച്ചു. ഒരു വർഷത്തിനകം ജമ്മു കശ്മീരിലെ മണ്ഡല പുനർനിർണയം നടത്തുക എന്നതായിരുന്നു കമ്മീഷന്റെ ദൗത്യം. ജമ്മു കശ്മീർ പുനഃസംഘടനാ ബിൽ പ്രകാരം ജമ്മു കശ്മീരിലെ നിയമസഭാ മണ്ഡലങ്ങളുടെ എണ്ണം 107-നും 114-നും ഇടയിലായി വർദ്ധിക്കും. ഈ വർദ്ധനവ് ജമ്മുവിനാണ് കൂടുതലായി പ്രയോജനം ചെയ്യുക എന്ന് കരുതപ്പെടുന്നു.

advertisement

2020ൽ രൂപീകരിച്ച കമ്മീഷന്റെ പ്രവർത്തനങ്ങൾ എത്രത്തോളമായി?

മണ്ഡല പുനർനിർണയം കഴിഞ്ഞ മാർച്ച് നാലിനുള്ളിൽ പൂർത്തിയാക്കണം എന്നായിരുന്നു കമ്മീഷന് നൽകിയ നിർദ്ദേശമെങ്കിലും പിന്നീട് അതിന്റെ കാലാവധി ഒരു വർഷത്തേക്ക് കൂടി നീട്ടി നൽകുകയായിരുന്നു. രാജ്യം മുഴുവൻ കോവിഡ് വ്യാപനം മൂലം അടച്ചിടൽ പ്രഖ്യാപിക്കപ്പെട്ട സാഹചര്യത്തിൽ പ്രവർത്തനം തടസപ്പെട്ടു എന്ന കാരണമുന്നയിച്ച് കമ്മീഷനിലെ അംഗങ്ങൾ കാലാവധി ദീർഘിപ്പിക്കാൻ ആവശ്യപ്പെടുകയായിരുന്നു. മാത്രവുമല്ല, ജമ്മു കശ്മീരിലെ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ ശർമ്മ കഴിഞ്ഞ വർഷം ഒക്ടോബർ 30-ന് മാത്രമാണ് ചുമതലയേറ്റത്. അതിനുശേഷം കഴിഞ്ഞ ഡിസംബറിൽ അവസാനിച്ച ജില്ലാ വികസന കൗൺസിൽ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അദ്ദേഹം തിരക്കിലുമായിരുന്നു. അതിനാൽ, എല്ലാ അംഗങ്ങളെയും ഉൾക്കൊള്ളിച്ചുകൊണ്ട് കമ്മീഷന് ഫലപ്രദമായ രീതിയിൽ പ്രവർത്തനം ആരംഭിക്കാൻ കഴിഞ്ഞത് ഈ വർഷമാണ്.

ഈ മാസം തുടക്കത്തിൽ എല്ലാ നിയമസഭാ മണ്ഡലങ്ങളിലെയും ജില്ലകളിലെയും ജനസാന്ദ്രത, ഭൂപ്രകൃതി തുടങ്ങിയവയുമായി ബന്ധപ്പെട്ട വിവരങ്ങൾ നൽകണമെന്ന് ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ ജമ്മു കശ്മീരിലെ 20 ജില്ലകളിലെയും ഡെപ്യൂട്ടി കമ്മീഷണർമാർക്ക് കത്തയച്ചിരുന്നു. എല്ലാ ജില്ലകളും ഈ വിവരങ്ങൾ പങ്കുവെച്ചിട്ടുണ്ട്. നിയമസഭാ മണ്ഡലങ്ങളുടെ ഭൂമിശാസ്ത്രപരമായ നില മനസിലാക്കാനും മണ്ഡലങ്ങൾ ഒരു ജില്ലയ്ക്കുള്ളിൽ മാത്രമാണോ അതോ പല ജില്ലകളിലായി വ്യാപിച്ചാണോ നിലകൊള്ളുന്നതെന്ന് അറിയാനുമാണ് ഈ പ്രാഥമിക പഠനം നടത്തിയതെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിക്കുന്നു.

ഇത് സംബന്ധിച്ച് ലഭിച്ച രാഷ്ട്രീയ പ്രതികരണങ്ങൾ എന്തൊക്കെയാണ്?

ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ അഞ്ച് അസോസിയേറ്റ് അംഗങ്ങളെ ക്ഷണിച്ചുകൊണ്ട് കമ്മീഷൻ വിളിച്ച യോഗത്തിൽ രണ്ടുപേർ മാത്രം പങ്കെടുത്തത് കമ്മീഷന് തിരിച്ചടിയായി. അസോസിയേറ്റ് അംഗങ്ങൾ കേന്ദ്രഭരണ പ്രദേശത്തെ ജനപ്രതിനിധികൾ ആണ്. പങ്കെടുത്ത രണ്ട് അംഗങ്ങളും ബി ജെ പി പ്രതിനിധികൾ ആയിരുന്നു. 2019-ലെ ജമ്മു കശ്മീർ പുനഃസംഘടനാ നിയമം ഭരണഘടനാ വിരുദ്ധമാണെന്നും ഈ നിയമത്തിന്റെ ഭരണഘടനാപരമായ സാധുതയെ സംബന്ധിച്ച് സുപ്രീംകോടതി തീരുമാനമെടുക്കുന്നതു വരെ മണ്ഡല പുനർനിർണയം ഉൾപ്പെടെ ഈ നിയമപ്രകാരമുള്ള പ്രവർത്തനങ്ങളൊന്നും നടപ്പാക്കരുതെന്നും ആവശ്യപ്പെട്ടു കൊണ്ടാണ് നാഷണൽ കോൺഫറൻസിന്റെ ജനപ്രതിനിധികൾ യോഗത്തിൽ നിന്നും വിട്ടുനിന്നത്.

എന്നാൽ, ജമ്മു കശ്മീർ വിഷയത്തിൽ കേന്ദ്രസർക്കാരുമായി ഒരു തുറന്ന ചർച്ചയ്ക്ക് തയ്യാറാണെന്ന സൂചന നാഷണൽ കോൺഫറൻസ് നൽകിയതോടെ കമ്മീഷന്റെ അടുത്ത യോഗത്തിൽ അവരുടെ പ്രതിനിധികൾ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

മലയാളം വാർത്തകൾ/ വാർത്ത/Explained/
Explained | ജമ്മു കശ്മീരിലെ മണ്ഡല പുനർനിർണയത്തെ കുറിച്ച് അറിയേണ്ടതെല്ലാം 
Open in App
Home
Video
Impact Shorts
Web Stories