• HOME
  • »
  • NEWS
  • »
  • explained
  • »
  • Explained: എന്താണ് 'വാക്സിൻ ടൂറിസം'? വിനോദ സഞ്ചാരികളെ സ്വാഗതം ചെയ്ത് വിവിധ രാജ്യങ്ങൾ

Explained: എന്താണ് 'വാക്സിൻ ടൂറിസം'? വിനോദ സഞ്ചാരികളെ സ്വാഗതം ചെയ്ത് വിവിധ രാജ്യങ്ങൾ

കേസുകൾ കുറഞ്ഞു വരുന്ന സാഹചര്യത്തിൽ, യുകെ പോലുള്ള രാജ്യങ്ങൾ ഇപ്പോൾ ട്രാഫിക് ലൈറ്റ് അധിഷ്ഠിത സംവിധാനത്തിൽ അനിവാര്യമല്ലാത്ത ചില യാത്രകൾ അനുവദിക്കുന്നുണ്ട്. റെഡ് ലിസ്റ്റ് കാറ്റഗറിയിലുള്ള രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് ഹോട്ടൽ ക്വാറന്റീൻ നി‍ർബന്ധമാണ്.

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

  • Share this:
    കോവിഡ് നിയന്ത്രണങ്ങളോട് ലോകം പൊരുത്തപ്പെടുമ്പോൾ വിവിധ മേഖലകൾക്ക് കോവിഡ് പ്രതിസന്ധിയെ തുടർന്ന് വലിയ നഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. അത്തരത്തിലൊരു മേഖലയാണ് ടൂറിസം. രാജ്യങ്ങളിലുടനീളമുള്ള കോവിഡ് മാനദണ്ഡങ്ങളും ലോക്ക്ഡൗൺ നിയന്ത്രണങ്ങളും ഹോസ്പിറ്റാലിറ്റി, ട്രാവൽ, ടൂറിസം മേഖലകൾക്ക് തിരിച്ചടിയായി. എന്നാൽ, ഇപ്പോൾ ലോകമെമ്പാടുമുള്ള സർക്കാരുകൾ സമ്പദ്‌വ്യവസ്ഥയെ ഉയ‍ർത്തുന്നതിന് സുരക്ഷിതമായ ടൂറിസത്തിനും മുൻ​ഗണന നൽകുന്നുണ്ട്. ഇതിന്റെ ഭാ​ഗമായാണ് 'വാക്സിൻ ടൂറിസം' എന്ന ആശയത്തിന് രൂപം നൽകിയിരിക്കുന്നത്.

    എന്താണ് വാക്സിൻ ടൂറിസം?

    യാത്രയും വിനോദസഞ്ചാരവും പുന:ക്രമീകരിക്കാനുള്ള ഏക മാർഗം രാജ്യവ്യാപകമായി അതിവേഗത്തിൽ വാക്സിൻ ലഭ്യമാക്കുക എന്നതാണ്. അതുകൊണ്ട് തന്നെ ടൂറിസത്തിലൂടെ വാക്സിൻ ലഭ്യമാക്കുന്ന പദ്ധതിയാണ് ‘വാക്സിൻ ടൂറിസം’. കോവിഡിനെ നേരിടാൻ, ലോകമെമ്പാടുമുള്ള രാജ്യങ്ങൾ രാജ്യവ്യാപകമായി വാക്സിനേഷൻ ഡ്രൈവുകൾ നടത്തുന്നുണ്ട്. ചില രാജ്യങ്ങൾ വളരെ വേഗത്തിൽ വാക്സിനുകൾ വിതരണം ചെയ്യുമ്പോൾ ചില രാജ്യങ്ങൾ ഘട്ടം ഘട്ടമായാണ് വാക്സിനേഷൻ ഡ്രൈവുകൾ സംഘടിപ്പിക്കുന്നത്.

    വാക്സിനുകളുടെ കുറവ് നേരിടുന്ന ചുരുക്കം ചില രാജ്യങ്ങളിൽ തായ്‌ലൻഡ്, ഇന്ത്യ, വിയറ്റ്നാം, തായ്‌വാൻ എന്നിവയും ഉൾപ്പെടുന്നു. പ്രതിരോധ കുത്തിവയ്പ്പുകൾക്കും മെച്ചപ്പെട്ട ആരോഗ്യ പരിരക്ഷാ സൗകര്യങ്ങൾക്കുമായി അവികസിത, വികസ്വര രാജ്യങ്ങളിലുള്ള കോടീശ്വരന്മാരും ബിസിനസുകാരും മറ്റ് വികസിത രാജ്യത്തേക്ക് പോകാൻ ഇത് കാരണമാകുന്നു. മഹാമാരിയുടെ തുടക്കം മുതൽ കാണുന്ന ഒരു പ്രവണതയാണിത്.

    അനുയോജ്യമായ പാക്കേജുകൾ

    ഇന്ത്യയിൽ നിന്നും വിദേശത്തു നിന്നുമുള്ള നിരവധി ട്രാവൽ ഏജൻസികൾ അവധിക്കാലം ആഘോഷിക്കുന്നതിനൊപ്പം വാക്സിൻ ലഭ്യമാക്കുന്ന നിരവധി ടൂർ പാക്കേജുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്. ഉദാഹരണത്തിന്, ലണ്ടൻ ആസ്ഥാനമായുള്ള ഒരു ട്രാവൽ, ലൈഫ് സ്റ്റൈൽ കമ്പനി വാഗ്ദാനം ചെയ്യുന്ന പാക്കേജിന്റെ നിരക്ക് 25,000 പൗണ്ട് (ഏകദേശം 25.7 ലക്ഷത്തോളം രൂപ) ആണ്. പാക്കേജ് പ്രഖ്യാപിച്ചതിന് ശേഷം ഇതുവരെ 2000ലധികം അപേക്ഷകൾ ലഭിച്ചുവെന്നാണ് വിവരം.

    VIRAL VIDEO | 'മക്കളെ തൊട്ടാൽ കൊല്ലും'; പാമ്പിനെ കൊത്തിയോടിക്കുന്ന അമ്മക്കോഴിയുടെ വീഡിയോ വൈറൽ

    അതുപോലെ, വിദേശത്ത് ചികിത്സ തേടാൻ ആഗ്രഹിക്കുന്ന സമ്പന്നരായ രോഗികൾക്ക് ന്യൂയോർക്ക് ആസ്ഥാനമായുള്ള ഒരു സ്ഥാപനവുമായി മെഡിക്കൽ സേവനത്തിനായി ബന്ധപ്പെടാമെന്നും റിപ്പോർട്ടുകൾ ഉണ്ട്. ഉയർന്ന അംഗത്വ ഫീസ് ഈടാക്കി ഒരു വ‍ർഷത്തേക്ക് ന്യൂയോർക്കിലെ ആരോഗ്യ സേവനങ്ങൾ വാ​ഗ്ദാനം ചെയ്യുന്ന പദ്ധതിയാണിത്. ജർമ്മൻ ട്രാവൽ ഏജൻസികളും വാക്സിൻ ടൂറിസത്തെ പ്രോത്സാഹിപ്പിച്ച് രംഗത്ത് എത്തിയിട്ടുണ്ട്.

    ജർമ്മനി, റഷ്യ തുടങ്ങിയ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നതിന് സമാന സേവനങ്ങൾ നോർവേയിലെ ട്രാവൽ ഏജൻസികളും നൽകുന്നുണ്ട്. മാലിദ്വീപിലെ ബീച്ചിൽ വാക്സിൻ വാഗ്ദാനം ചെയ്യുന്ന ഒരു ടൂ‍ർ പാക്കേജുമുണ്ട്. വാക്സിൻ ടൂറിസം പല ഏജൻസികൾക്കും ലാഭകരമായ ബിസിനസായി മാറുകയും നിരവധി പേ‍ർക്ക് വാക്സിൻ എടുക്കാനുള്ള ഒരു അവസരമായി മാറുകയും ചെയ്യുന്നുണ്ട്.

    ക്വാറന്റീൻ പാക്കേജ്

    കേസുകൾ കുറഞ്ഞു വരുന്ന സാഹചര്യത്തിൽ, യുകെ പോലുള്ള രാജ്യങ്ങൾ ഇപ്പോൾ ട്രാഫിക് ലൈറ്റ് അധിഷ്ഠിത സംവിധാനത്തിൽ അനിവാര്യമല്ലാത്ത ചില യാത്രകൾ അനുവദിക്കുന്നുണ്ട്. റെഡ് ലിസ്റ്റ് കാറ്റഗറിയിലുള്ള രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് ഹോട്ടൽ ക്വാറന്റീൻ നി‍ർബന്ധമാണ്. സ‍‍ർക്കാ‍ർ വാഗ്ദാനം ചെയ്യുന്ന ഒരു ക്വാറന്റീൻ പാക്കേജാണ് ഇതിനായി തിരഞ്ഞെടുക്കേണ്ടത്. ക്വാറന്റീനായി 4600 മുറികളുള്ള 16 ഹോട്ടലുകൾ യുകെ സർക്കാർ അനുവദിച്ചിട്ടുണ്ട്.

    മക്ഡോണാൾഡ്സ് ഉപയോഗിക്കുന്ന ഉരുളക്കിഴങ്ങ് മുതൽ ഉള്ളി വരെ; ബിൽ ഗേറ്റ്സിന്റെ കൃഷി ഫാമുകളിൽ വിളയിപ്പിക്കുന്നത്

    നിരവധി ക്ലിനിക്കൽ പരീക്ഷണങ്ങൾ അനുസരിച്ച് വാക്സിനുകൾ രോഗത്തിനെതിരെ ഉയർന്ന പ്രതിരോധശേഷി നൽകുന്നു. വാക്സിനേഷന്റെ സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ മാത്രമേ പല രാജ്യങ്ങളും വിദ്യാർത്ഥികളെയും യാത്രക്കാരെയും പ്രവേശിക്കാൻ അനുവദിക്കൂ. വാക്സിൻ സർട്ടിഫിക്കറ്റ് ഒരു പക്ഷേ വിദേശ യാത്ര ചെയ്യുമ്പോൾ പാസ്‌പോർട്ട് പോലെ തന്നെ വളരെ പ്രധാനമാണ്.
    Published by:Joys Joy
    First published: