എന്നാൽ പെരിയാറിന്റെ വാക്കുകൾ രാജ്യത്തിന്റെ അഖണ്ഡതക്ക് എതിരാണെന്നും സഭയിൽ അതുദ്ധരിക്കാൻ അനുവദിക്കില്ലെന്നും രാജ്യസഭാ ചെയർമാൻ ജഗ്ദീപ് ധൻഖർ റൂളിങ് നൽകി. മുഹമ്മദ് അബ്ദുള്ളയുടെ പരാമർശം അതിരു കടന്നെന്നും ജഗ്ദീപ് ധൻഖർ പറഞ്ഞു.
ഇതാദ്യമായല്ല ഡിഎകെ നേതാക്കൾ ഇത്തരം വിവാദ പരാമർശങ്ങൾ നടത്തുന്നത്. ഇതിനു മുൻപും ഇത്തരം പ്രസ്താവനകൾ നടത്തി വെട്ടിലായ ചില ഡിഎംകെ നേതാക്കളെക്കുറിച്ചും അവർ നടത്തിയ വിവാദ പ്രസ്താവനകളുമാണ് ചുവടെ.
Also read-ആർട്ടിക്കിൾ 370 റദ്ദാക്കിയതോടെ കശ്മീരിൽ കല്ലേറ് കുറഞ്ഞതെങ്ങനെ?
advertisement
ഹിന്ദി ഹൃദയഭൂമികളെക്കുറിച്ചുള്ള പരാമർശം
ഹിന്ദി ഹൃദയഭൂമിയിലെ സംസ്ഥാനങ്ങളില്‍ മാത്രമാണ് ബിജെപി വിജയിക്കുന്നതെന്നും അവയെ ഗോമൂത്ര സംസ്ഥാനങ്ങളെന്നാണ് വിളിക്കുന്നത് എന്നുമായിരുന്നു ഡിഎംകെ എംപി സെന്തില്‍ കുമാർ കഴിഞ്ഞ ദിവസം നടത്തിയ വിവാദ പരാമർശം. പ്രസ്താവന വിവാദമായതിനു പിന്നാലെ, പരാമര്‍ശം പിന്‍വലിച്ച് സെന്തില്‍കുമാര്‍ രംഗത്തെത്തി. തന്‍റെ പരാമർശം ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ അത് പിൻവലിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഹിന്ദു ധർമത്തെക്കുറിച്ചുള്ള പരാമർശം
ഹിന്ദുമതം ഇന്ത്യയ്ക്കും ലോകത്തിനും ഭീഷണി ആണ് എന്ന ഡിഎംകെ എംപി എ രാജയുടെ പ്രസ്താവനയും മുൻപ് വിവാദമായിരുന്നു. വിദേശത്ത് സ്ഥിരതാമസമാക്കിയ ചില ഇന്ത്യക്കാർ പോലും ജാതി വിവേചനം പ്രോത്സാഹിപ്പിക്കുന്നതായും അദ്ദേഹം പറഞ്ഞിരുന്നു.
സനാധന ധർമവും ഉദയനിധി സ്റ്റാലിനും
സനാതന ധർമം ഡെങ്കിപ്പനിക്കും മലേറിയക്കും സമാനമാണെന്ന തമിഴ്‌നാട് മന്ത്രി ഉദയനിധി സ്റ്റാലിന്റെ പരാമർശം വലിയ വിവാദം സൃഷ്ടിച്ചിരുന്നു. സനാതന ധർമത്തെ എതിർത്താൽ മാത്രം പോരെന്നും അത് ഉന്മൂലനം ചെയ്യേണ്ടതാണെന്നുമായിരുന്നു ഉദയനിധി പറഞ്ഞത്.
Also read-ഗോമൂത്ര പരാമർശം പിൻവലിച്ച് ഡിഎംകെ എംപി സെന്തിൽ കുമാർ; മുൻപും വിവാദങ്ങളുടെ തോഴൻ
പരമശിവനെക്കുറിച്ചുള്ള പരാമർശം
പാർവതീ ദേവിയെയും ശിവനെയും സംബന്ധിച്ച് സെന്തിൽ കുമാർ നടത്തിയ വിവാദപ്രസ്താവന ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു. ‘‘നോർത്തിലേക്കു പോയാൽ ഗണേശനാണ് ശിവന്റെയും പാർവതിയുടെയും അവസാനത്തെ മകൻ, എന്നാൽ സൗത്തിലേക്കു വരുമ്പോൾ, അതിനു ശേഷം അവർക്ക് മുരുകൻ എന്ന മറ്റൊരു മകൻ കൂടിയുണ്ട്. ശരിക്കും അവർക്ക് ഫാമിലി പ്ലാനിങ്ങ് ഇല്ലായിരുന്നോ? ’’ എന്നായിരുന്നു ഒരു സ്വകാര്യ ചാനലിനു നൽകിയ അഭിമുഖത്തിൽ സെന്തിൽ കുമാറിന്റെ വിവാദ പരാമർശം.
നാഗാലാന്റിലെ ജനങ്ങളെക്കുറിച്ചുള്ള പരാമർശം
നാഗാലാൻഡിലെ ജനങ്ങൾ പട്ടിയെ തിന്നുന്നവരാണ് എന്ന ഡിഎംകെ നേതാവ് ആർ എസ് ഭാരതിയുടെ പരാമർശം ഏറെ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. പ്രസ്താവന വിഡ്ഢിത്തവും അസ്വീകാര്യവും ആണെന്നാണ് തമിഴ്‌നാട് ഗവർണർ ആർ എൻ രവി പ്രതികരിച്ചത്.
രാമനെക്കുറിച്ചുള്ള പരാമർശം
ബിജെപി ചരിത്രത്തെ പുരാണങ്ങൾ ഉപയോഗിച്ച് മാറ്റിസ്ഥാപിക്കാൻ ശ്രമിക്കുകയാണ് എന്നും രാമന്റെ ജന്മം തന്നെ ഒരു മിഥ്യയാണെന്നുമുള്ള ഡിഎംകെയുടെ ടികെഎസ് ഇളങ്കോവന്റെ പ്രസ്താവനയും ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു.
സനാതന ധർമത്തെക്കുറിച്ച് എ രാജയുടെ പരാമർശം
എച്ച്‌ഐവി, കുഷ്ഠരോഗം തുടങ്ങിയ രോഗങ്ങളോടാണ് സനാതന ധർമത്തെ ഉപമിക്കേണ്ടതെന്ന ഡിഎംകെ എംപി എ രാജയുടെ പ്രസ്താവനയും വിവാദമായിരുന്നു.