30,700 പേരാണ് ഇതിനോടകം സ്വദേശിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്. കേന്ദ്ര നൈപുണ്യ വികസന മന്ത്രാലയം, സിവിൽ ഏവിയേഷൻ മന്ത്രാലയം,വിദേശ കാര്യ മന്ത്രാലയം എന്നിവർ സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്. സ്വദേശ് സ്കിൽ കാർഡുകൾ ഉള്ളവർക്കായി തൊഴിൽമേള നടത്തുക എന്നതാണ് പദ്ധതിയുടെ അടുത്ത ഘട്ടം. സ്കിൽ ഇന്ത്യ എംപ്ലയ്മെൻ്റിൻ്റ ഭാഗമായി മറ്റ് രാജ്യങ്ങളെക്കൂടി ഉൾപ്പെടുത്തിയുള്ള തൊഴിൽ മേളകളാണ് ഉദ്ദേശിക്കുന്നത്.
എന്താണ് സ്വദേശ് ( SWADES) ?
കോവിഡ് വ്യാപനത്തെ തുടർന്ന് വിവിധ രാജ്യങ്ങളിൽ ജോലി ചെയ്തിരുന്ന ഇന്ത്യക്കാരാണ് ജോലി നഷട്ടപ്പെട്ട് തിരിച്ച് നാട്ടിൽ എത്തിയത്. ഇത്തരക്കാർക്ക് അവരുടെ വൈദഗ്ദ്ധ്യത്തിന് അനുസരിച്ച് ജോലി നൽകുകയാണ് സ്വദേശിലൂടെ ലക്ഷ്യം വെക്കുന്നത്. തിരിച്ചു വരുന്ന ആളുകളുടെ വൈദ്ഗ്ദ്ധ്യവും, പ്രവൃത്തി പരിചയവും ഉപയോഗിച്ചുള്ള ഡാറ്റ ബേസ് തയ്യാറാക്കുകയാണ് സ്വദേശ് ചെയ്യുന്നത്. വിവരങ്ങൾ നൽകി കഴിഞ്ഞാൽ സ്കിൽ കാർഡ് ലഭ്യമാക്കും.
advertisement
ഇതുവരെ പദ്ധതിയിൽ രജിസ്റ്റർ ചെയ്തവരിൽ 80 ശതമാനവും ഗൾഫ് രാജ്യങ്ങളായ യുഎഇ, സൗദി അറേബ്യ, ഖത്തർ, ഒമാൻ, കുവൈത്ത്, ബഹറി൯ എന്നിവിടങ്ങളിൽ നിന്നും ഉള്ളവരാണ്. കോവിഡ് 19 നെ തുടർന്ന് ധനകാര്യ, നിർമ്മാണ- ഹോസ്പിറ്റാലിറ്റി മേഖലകളിൽ ഉള്ള ഒരു ലക്ഷത്തോളം ഇന്ത്യക്കാർക്കാണ് ജോലി നഷ്ടമായത്.
Also Read-Explained | ആധാർ കാർഡിലെ നിങ്ങളുടെ ഫോട്ടോ മാറ്റണോ? ഇതിനായി ചെയ്യേണ്ടത് എന്ത്?
സ്കിൽ ഇന്ത്യ പോർട്ടലായ Aatmanirbhar Skilled Employee Employer Mapping (ASEEM) മുമായി ബന്ധപ്പെടുത്തിയും സ്കിൽ കാർഡുള്ളവർക്ക് ജോലി നൽകാനുള്ള പ്രവർത്തനങ്ങളുമായി നൈപുണ്യ വികസന മന്ത്രാലയം മുന്നോട്ട് പോകുന്നുണ്ട്. വൈദഗ്ദ്ധ്യ തൊഴിലുകൾ ചെയ്യുന്ന ആളുകളുടെ വിവരങ്ങൾ നൽകുന്ന സർക്കാർ പോർട്ടലാണ് ASEEM. മാർക്കറ്റിലെ ആവശ്യത്തിന് അനുസരിച്ച് കമ്പനികൾക്ക് ഇതിൽ നിന്നും ആളുകളെ എടുക്കാം.
തൊഴിൽരഹിതർക്ക് സ്വദേശ് എങ്ങനെ പ്രയോജനപ്പെടും?
വിവരങ്ങൾ നൽകി സ്വദേശ് കാർഡ് ലഭിച്ച് കഴിഞ്ഞാൽ ഇന്ത്യൻ, വിദേശ കമ്പനികളിൽ നിന്നും ജോലി ഓഫറുകൾ ലഭിച്ച് തുടങ്ങും. അതാത് മേഖലയിലെ പ്രവർത്തന പരിചയം കണക്കിലെടുത്ത് മൊബൈൽ ഫോണിലേക്കോ മെയിലിലേക്കോ കമ്പനികൾ സന്ദേശം അയക്കും. ഏതാണ്ട് 5000 ത്തോളം ഇന്ത്യക്കാർക്ക് ഇതിനോടകം സ്വദേശ് പദ്ധതിയിലൂടെ ജോലി ലഭിച്ചിട്ടുണ്ട്. നിർമ്മാണ , ഉത്പാദക മേഖലയിലാണ് കൂടുതൽ പേരും ജോലി നേടിയിരിക്കുന്നത്.
കോവിഡ് 19 ഉയർത്തിയ സാമ്പത്തിക പ്രശ്നങ്ങൾ കാരണം ഏതാണ്ട് 7 മില്യൺ ഇന്ത്യക്കാർക്ക് ജോലി നഷ്ടപ്പെട്ടതായാണ് കണക്ക്. കഴിഞ്ഞ 12 മാസമായി ദുബായ് പോലുള്ള സ്ഥലങ്ങളിൽ മെഡിസിൻ അല്ലെങ്കിൽ ടെക്നോളജി വിഭാഗത്തിലുള്ളവർക്ക് മാത്രമാണ് ജോലി കണ്ടെത്താനാകുന്നതെന്നും അതിനാൽ സ്വദേശ് സ്കിൽ കാർഡ് പോലുള്ളവ ഏറെ പ്രയോജനകരമാണെന്നും ജിസിസി രാജ്യങ്ങളിലേക്ക് റിക്രൂട്ടിംഗ് നടത്തുന്ന ഹയർ ഗ്ലോബൽ എച്ച് ആർ സൊലൂഷൻ സിഇഒ സമർ ഷാ പറയുന്നു.
രാജ്യാന്തര കമ്പനികളിൽ പ്രവർത്തന പരിചയം ഉള്ളവരെ റിക്രൂട്ട് ചെയ്യാനാണ് ഇന്ത്യൻ കമ്പനികളും കൂടുതൽ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.