Explained | ആധാർ കാർഡിലെ നിങ്ങളുടെ ഫോട്ടോ മാറ്റണോ? ഇതിനായി ചെയ്യേണ്ടത് എന്ത്?
- Published by:Aneesh Anirudhan
- news18-malayalam
Last Updated:
യുഐഡിഐഐയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിച്ചോ ആധാർ എൻറോൾമെന്റ് സെന്റർ വഴിയോ ആധാർ കാർഡിൽ ലഭ്യമായ വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യാനും മാറ്റാനും സാധിക്കും.
ഇന്ത്യയിൽ താമസിക്കുന്ന എല്ലാ വ്യക്തികൾക്കും ആധാർ കാർഡ് നിർബന്ധമാണ്. ഐടി റിട്ടേൺ സമർപ്പിക്കുന്നതിനും സർക്കാർ സബ്‌സിഡികൾ ലഭിക്കുന്നതിനും തിരിച്ചറിയൽ രേഖയായുമൊക്കെ വിവിധ അവസരങ്ങളിൽ എല്ലാ ഇന്ത്യൻ പൗരന്മാരും ആധാർ കാർഡ് തന്നെ ഉപയോഗിക്കണം. ആധാറിൽ 12 അക്ക ഐഡന്റിറ്റി നമ്പർ അടങ്ങിയിട്ടുണ്ട്. ഇത് യുണീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) ആണ് നൽകുന്നത്.
ആധാർ വിവരങ്ങൾ സംരക്ഷിക്കുന്നതിനായി യുഐഡിഎഐ ഇപ്പോൾ ആധാർ കാർഡുകൾക്ക് ലോക്ക്, അൺലോക്ക് സവിശേഷതകളും അവതരിപ്പിച്ചു. രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ നിന്ന് എസ്എംഎസ് അയച്ചുകൊണ്ട് ഈ സവിശേഷത ഉപയോഗിക്കാൻ കഴിയും. യുഐഡിഐഐയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിച്ചോ ആധാർ എൻറോൾമെന്റ് സെന്റർ വഴിയോ ആധാർ കാർഡിൽ ലഭ്യമായ വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യാനും മാറ്റാനും സാധിക്കും.
Also Read എല്ലാം ഒത്തൊരുമയോടെ, നോക്കുന്നത് പോലും ഒന്നിച്ച്; ഈ നായകള് സോഷ്യല് മീഡിയയില് താരങ്ങളാണ്
advertisement
ആധാർ കാർഡിലെ നിങ്ങളുടെ ഫോട്ടോ മാറ്റുന്നത് എങ്ങനെയെന്ന് നോക്കാം.
സ്റ്റെപ് 1: നിങ്ങൾക്ക് അടുത്തുള്ള ആധാർ എൻറോൾമെന്റ് സെന്റർ അല്ലെങ്കിൽ ആധാർ സേവ കേന്ദ്രം സന്ദർശിക്കുക
സ്റ്റെപ് 2: യുഐഡിഎഐ വെബ്‌സൈറ്റിൽ നിന്ന് (https://uidai.gov.in) ആധാർ എൻറോൾമെന്റ് ഫോം അല്ലെങ്കിൽ അപ്‌ഡേറ്റ് ഫോം ഡൌൺലോഡ് ചെയ്യണം.
സ്റ്റെപ് 3: അതിനുശേഷം നിങ്ങൾ ഫോം പൂരിപ്പിച്ച് ആധാർ എൻറോൾമെന്റ് സെന്ററിലെ എക്സിക്യൂട്ടീവിന് സമർപ്പിക്കണം. നിങ്ങളുടെ ബയോമെട്രിക് വിശദാംശങ്ങളും നൽകണം.
സ്റ്റെപ് 4: തുടർന്ന്, എക്സിക്യൂട്ടീവ് നിങ്ങളുടെ ഫോട്ടോ എടുക്കും
advertisement
സ്റ്റെപ് 5: പുതിയ വിശദാംശങ്ങൾ ചേർക്കുന്നതിനും 25 രൂപ ഫീസും ജിഎസ്ടിയുമാണ് നൽകേണ്ടത്.
സ്റ്റെപ് 6: തുടർന്ന് നിങ്ങൾക്ക് ഒരു അക്നോളജ്മെന്റ് നമ്പർ (യുആർഎൻ) ലഭിക്കും.
സ്റ്റെപ് 7: ഫോട്ടോ അപ്‌ലോഡുചെയ്‌തിട്ടുണ്ടോയെന്ന് പരിശോധിക്കാൻ നിങ്ങൾക്ക് പിന്നീട് യുആർഎൻ ഉപയോഗിക്കാം
സ്റ്റെപ് 8: അപ്‌ഡേറ്റിനുശേഷം, യുഐഡിഎഐ വെബ്‌സൈറ്റിൽ നിന്ന് അപ്‌ഡേറ്റ് ചെയ്ത ആധാർ കാർഡ് നിങ്ങൾക്ക് ഡൌൺലോഡ് ചെയ്യാൻ കഴിയും.
അപ്‌ഡേറ്റ് ചെയ്ത ആധാർ കാർഡ് എങ്ങനെ ഡൗൺലോഡ് ചെയ്യാം?
സ്റ്റെപ് 1 : https://uidai.gov.in/എന്ന ഔദ്യോഗിക UIDAI വെബ്സൈറ്റ് സന്ദർശിക്കുക.
advertisement
സ്റ്റെപ് 2: അതിനുശേഷം, മൈ ആധാർ വിഭാഗത്തിലേക്ക് പോയി ഡൌൺലോഡ് ആധാർ ഓപ്ഷനിൽ ക്ലിക്കു ചെയ്യുക അല്ലെങ്കിൽ ഈ ലിങ്കിൽ ക്ലിക്കുചെയ്യുക-https://eaadhaar.uidai.gov.in/
സ്റ്റെപ് 3: സാധാരണ ആധാർ കാർഡ് അല്ലെങ്കിൽ മാസ്ക് ചെയ്ത ആധാർ കാർഡ് ഡൗൺലോഡ് ചെയ്യാനുള്ള ഓപ്ഷൻ നിങ്ങൾക്ക് നൽകും
സ്റ്റെപ് 4: വിശദാംശങ്ങൾ നൽകിയ ശേഷം, സ്ഥിരീകരണത്തിനായി നിങ്ങൾ ‘കാപ്ച കോഡ്’ നൽകി സെൻറ് ഒടിപി ക്ലിക്കുചെയ്യുക അല്ലെങ്കിൽ ഒരു TOTP ഓപ്ഷൻ നൽകുക
advertisement
സ്റ്റെപ് 5: നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ ഒടിപി ലഭിച്ചുകഴിഞ്ഞാൽ, അത് നൽകുക
സ്റ്റെപ് 6: അതിനുശേഷം, ഇ-ആധാർ കാർഡ് ഡൌൺലോഡ് ചെയ്യുന്നതിന് നിങ്ങൾ Verify and Download ഓപ്ഷനിൽ ക്ലിക്ക് ചെയ്യേണ്ടതുണ്ട്.
ലോകമെമ്പാടു നിന്നുള്ള ബ്രേക്കിംഗ് ന്യൂസുകളുടെ ആഴത്തിലുള്ള വിശകലനത്തിന് News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
March 20, 2021 5:02 PM IST
മലയാളം വാർത്തകൾ/ വാർത്ത/Explained/
Explained | ആധാർ കാർഡിലെ നിങ്ങളുടെ ഫോട്ടോ മാറ്റണോ? ഇതിനായി ചെയ്യേണ്ടത് എന്ത്?