TRENDING:

കാലം തെറ്റിപ്പെയ്യുന്ന മഴയും മിന്നലും; ​ഗുജറാത്തിൽ സംഭവിക്കുന്നതെന്ത്? കാലാവസ്ഥാ മാറ്റത്തിന് കാരണമെന്ത്?

Last Updated:

കനത്ത മഴയെയും ഇടിമിന്നലിനെയും തുടർന്ന് സംസ്ഥാനത്ത് 27 പേർ മരിച്ചതായാണ് റിപ്പോർട്ട്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഗുജറാത്തിൽ അതിശക്തമായ മഴയും ഇടിമിന്നലും ആലിപ്പഴ വർഷവും തുടരുന്നു. കനത്ത മഴയെയും ഇടിമിന്നലിനെയും തുടർന്ന് സംസ്ഥാനത്ത് നവംബർ 26 മുതൽ 27 പേർ മരിച്ചതായാണ് റിപ്പോർട്ട്. ഞായറാഴ്ച മുതൽ തുടരുന്ന മഴയിൽ നിരവധി നാശനഷ്ടങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
advertisement

ഗുജറാത്തിൽ എന്താണ് സംഭവിക്കുന്നത്? കാലാവസ്ഥാ മാറ്റത്തിന് കാരണമെന്ത്?

പ്രധാനമായും മൂന്ന് കാലാവസ്ഥാ പ്രതിഭാസങ്ങളാണ് ​ഗുജറാത്തിലെ നിലവിലെ അവസ്ഥക്കു കാരണമെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) അറിയിച്ചു. അറബിക്കടലിന്റെ വടക്കുകിഴക്കൻ ഭാ​ഗത്തു രൂപപ്പെട്ട ചുഴലിക്കാറ്റ്, വെസ്റ്റേൺ ഡിസ്റ്റർബൻസ് (Western Disturbances), കിഴക്കൻ മേഖലയിൽ ഉണ്ടായ കാറ്റുകൾ (Easterly trough) എന്നിവയാണ് കാലം തെറ്റിപ്പെയ്യുന്ന മഴക്കും മിന്നലിനും ആലിപ്പഴ വർഷത്തിനും കാരണമെന്ന് കാലാവസ്ഥാ വകുപ്പ് പറയുന്നു.

മെഡിറ്ററേനിയൻ സമുദ്രത്തിൽ നിന്ന് ഉത്ഭവിക്കുന്ന കൊടുങ്കാറ്റുകളാണ് വെസ്റ്റേൺ ഡിസ്റ്റർബൻസുകൾ എന്ന് അറിയപ്പെടുന്നത്. ശൈത്യകാലത്ത് വടക്കുപടിഞ്ഞാറൻ ഇന്ത്യയിൽ മഴ പെയ്യാൻ കാരണം ഈ കാറ്റാണ്. ഭൂമധ്യരേഖാ മേഖലയിലുള്ള (equatorial region) കിഴക്കു ഭാ​ഗത്തു നിന്നും ഉത്ഭവിക്കുന്ന കാറ്റുകളാണ് ഈസ്റ്റേർലി ട്രഫ്.

advertisement

'സ്വാതന്ത്ര്യത്തിന്റെ ചിറകടി'; തമിഴ്നാട്ടിൽ കൂട്ടിലടച്ച് വളർത്തിയിരുന്ന ഇരുനൂറോളം തത്തകളെ കാട്ടിൽ തുറന്നുവിട്ടു

വെസ്റ്റേൺ ഡിസ്റ്റർബൻസിനൊപ്പം മാറ്റു കാലാവസ്ഥാ പ്രതിഭാസങ്ങൾ കൂടിച്ചേരുമ്പോൾ ​ഗുജറാത്തിൽ ഇപ്പോൾ ഉണ്ടാകുന്നതു പോലുള്ള വലിയ ഇടിയും മിന്നലും ഉണ്ടാകാറുണ്ടെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പിലെ റീജണൽ ഡയറക്ടർ മനോരമ മൊഹന്തി ദി ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു. "ഇത് സാധാരണയായി ഹിമാലയൻ മേഖലയിൽ മഞ്ഞുവീഴ്ച ഉണ്ടാകാനും കാരണമാകുന്നു. വെസ്റ്റേൺ ഡിസ്റ്റർബൻസുകൾ കൂടുതൽ ശക്തി പ്രാപിച്ചാൽ, അത് ​ഗുജറാത്തോ മധ്യപ്രദേശോ പോലുള്ള തെക്കൻ അക്ഷാംശ മേഖലകളിലും മഴ പെയ്യാൻ കാരണമായേക്കാം. മെഡിറ്ററേനിയൻ കടലിന് സമീപം എവിടെയോ ആണ് ഇത് രൂപപ്പെട്ടിരിക്കുന്നത്. വെസ്റ്റേൺ ഡിസ്റ്റർബൻസ് ഗുജറാത്ത് തീരത്തു കൂടി കടന്നുപോയി, ഇപ്പോൾ മധ്യപ്രദേശിൽ എത്തിയിട്ടുണ്ട്. മധ്യപ്രദേശിൽ കൂടുതൽ മഴ പെയ്തതായാണ് ഇപ്പോൾ ലഭിക്കുന്ന ഡാറ്റയിൽ നിന്നും വ്യക്തമാകുന്നത്", മനോരമ മൊഹന്തി കൂട്ടിച്ചേർത്തു.

advertisement

ജനങ്ങൾക്ക് മുന്നറിയിപ്പ് ലഭിച്ചിരുന്നോ?

ഇടിമിന്നൽ‍ ഉണ്ടാകുമെന്ന പ്രത്യേക മുന്നറിയിപ്പ് വളരെ നേരത്തെ തന്നെ ജനങ്ങൾക്ക് നൽകിയിരുന്നതായി നൽകിയിരുന്നതായി മനോരമ മൊഹന്തി പറയുന്നു. "ദിവസം തിരിച്ചും സ്ഥലങ്ങൾ തിരിച്ചും മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ ആളുകൾ പൊതുവേ അത് ശ്രദ്ധിക്കുകയോ കാര്യമായി എടുക്കുകയോ ചെയ്യാറില്ല", മനോരമ കൂട്ടിച്ചേർത്തു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

2001ലെ ​ഗുജറാത്ത് ഭൂകമ്പത്തിന് തൊട്ടുപിന്നാലെ ഗുജറാത്ത് സ്റ്റേറ്റ് ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റി (ജിഎസ്ഡിഎംഎ) രൂപീകരിക്കപ്പെട്ടിരുന്നു. ഭൂകമ്പ ബാധിത പ്രദേശങ്ങളിൽ പുനരധിവാസ പ്രവർത്തനങ്ങൾ നടത്താനുള്ള ചുമതല ഇവർക്കാണ്. ദുരന്തത്തിന് മുമ്പുള്ള തയ്യാറെടുപ്പുകൾ നടത്തേണ്ടതും പ്രത്യാ​ഘാതങ്ങൾ ലഘൂകരിക്കാനുള്ള പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യേണ്ടതും നടപ്പിലാക്കേണ്ടതും ഈ അതോറിറ്റി തന്നെയാണ്. ചുഴലിക്കാറ്റുകൾ സംബന്ധിച്ചുള്ള മുന്നറിയിപ്പ് സംവിധാനങ്ങൾ ഒരുക്കാനുള്ള ശ്രമത്തിലാണ് ഇപ്പോൾ ജിഎസ്ഡിഎംഎ.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Explained/
കാലം തെറ്റിപ്പെയ്യുന്ന മഴയും മിന്നലും; ​ഗുജറാത്തിൽ സംഭവിക്കുന്നതെന്ത്? കാലാവസ്ഥാ മാറ്റത്തിന് കാരണമെന്ത്?
Open in App
Home
Video
Impact Shorts
Web Stories