'സ്വാതന്ത്ര്യത്തിന്റെ ചിറകടി'; തമിഴ്നാട്ടിൽ കൂട്ടിലടച്ച് വളർത്തിയിരുന്ന ഇരുനൂറോളം തത്തകളെ കാട്ടിൽ തുറന്നുവിട്ടു

Last Updated:

വീടുകളിൽ വളർത്തിയിരുന്നതിനാൽ പല തത്തകളുടെയും ചിറകുകൾ വെട്ടിയിട്ടുണ്ടായിരുന്നു

തമിഴ്നാട്ടിൽ കൂട്ടിലടച്ചു വളർത്തിയിരുന്ന 200ഓളം തത്തകളെ കാട്ടിൽ തുറന്നുവിട്ടു. രാമനാഥപുരം ജില്ലയിലെ മേയംപുലി ഗ്രാമത്തിലാണ് വന്യജീവി സംരക്ഷണ നിയമത്തിന് എതിരായി വീടുകളിൽ തത്തകളെ വളർത്തിയിരുന്നത്. ഇതിനെതിരെയുള്ള നടപടികളുടെ ഭാഗമായാണ് പക്ഷികളെ തുറന്ന് വിട്ടത്. ജൂൺ മാസത്തിലാണ് ഇത് സംബന്ധിക്കുന്ന ഉത്തരവ് പുറപ്പെടുവിച്ചത്. പക്ഷികളെ സ്വമേധയാ ജനങ്ങൾ തങ്ങളെ ഏൽപ്പിക്കണം എന്നും അവയെ കാടുകളിലേക്ക് തുറന്നു വിടും എന്നും അധികൃതർ അറിയിച്ചിരുന്നു.
ഇതിനെ തുടർന്നാണ് മേയംപുലിയിലെ നാട്ടുകാർ വീടുകളിൽ വളർത്തിയിരുന്ന തത്തകളെ അധികൃതർക്ക് കൈമാറിയത്. വീടുകളിൽ വളർത്തിയിരുന്നതിനാൽ പല തത്തകളുടെയും ചിറകുകൾ വെട്ടിയിട്ടുണ്ടായിരുന്നു. അതിനാൽ ചിറകുകൾ മുളയ്ക്കും വരെ അവയെ സംരക്ഷിച്ചിരുന്നു. തുടർന്ന് ചിറകുകൾ മുളച്ച ശേഷം 200ഓളം തത്തകളെ ജില്ലാ കളക്ടർ ബി വിഷ്ണു ചന്ദ്രന്റെയും ഫോറസ്ററ് ഓഫീസർ എസ്. ഹേമലതയുടെയും നേതൃത്വത്തിൽ കാട്ടിലേക്ക് തുറന്നു വിട്ടത്.
advertisement
ജൂണിൽ ഉത്തരവ് പുറപ്പെടുവിച്ച ശേഷം ജനങ്ങളോട് പക്ഷികളെ ഏൽപ്പിക്കാൻ ആവശ്യപ്പെട്ടതിന്റെ ഭാഗമായി 18 തത്തകളെ ജൂലൈയിൽ ഈ രീതിയിൽ കാട്ടിൽ തുറന്നു വിട്ടിരുന്നു. അതിന് മുമ്പ് 10 തത്തകളെയാണ് സ്വതന്ത്രരാക്കിയത്. ആകെ 220 ഓളം തത്തകളെ ഈ പദ്ധതിയുടെ ഭാഗമായി ഇതുവരെ അനധികൃത തടവിൽ നിന്നും സ്വതന്ത്രരാക്കി.
" തത്തകൾ, ഗ്രേ ഫ്രാൻകോളിൻ, മൈന, പനാഗ്, കടായി, പഞ്ചവർണ പുര, നീല തത്ത തുടങ്ങി വ്യത്യസ്ത ഇനം പക്ഷികളെ ഇങ്ങനെ വീടുകളിൽ വളർത്തുന്നത് 1972 ലെ വന്യജീവി സംരക്ഷണ നിയമ പ്രകാരം കുറ്റകരമാണ്. പക്ഷികളെ സ്വാതന്ത്രരാക്കാനുള്ള ഈ പദ്ധതിയുടെ ഭാഗമാകാനായി സ്വമേധയാ മുന്നോട്ട് വന്ന ജനങ്ങളുടെ നിലപാട് അഭിനന്ദനാർഹമാണ് " ദി ഇന്ത്യൻ ന്യൂ എക്സ്പ്രസ്സിന് നൽകിയ അഭിമുഖത്തിൽ രാമനാഥപുരം ജില്ലാ ഫോറസ്റ്റ് ഓഫീസർ എസ് ഹേമലത പറഞ്ഞു.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
'സ്വാതന്ത്ര്യത്തിന്റെ ചിറകടി'; തമിഴ്നാട്ടിൽ കൂട്ടിലടച്ച് വളർത്തിയിരുന്ന ഇരുനൂറോളം തത്തകളെ കാട്ടിൽ തുറന്നുവിട്ടു
Next Article
advertisement
'കെ സി വേണുഗോപാൽ സൂപ്പർ മുഖ്യമന്ത്രിയാണോ?' ബെംഗളൂരു ഭൂമി ഒഴിപ്പിക്കലിൽ കോൺഗ്രസ് ഹൈക്കമാൻഡ് ഇടപെടലിനെതിരെ ബിജെപി
'കെ സി വേണുഗോപാൽ സൂപ്പർ മുഖ്യമന്ത്രിയാണോ?' ബെംഗളൂരു ഭൂമി ഒഴിപ്പിക്കലിൽ കോൺഗ്രസ് ഹൈക്കമാൻഡ് ഇടപെടലിനെതിരെ ബിജെപി
  • കർണാടകയിലെ ഭൂമി ഒഴിപ്പിക്കലിൽ കോൺഗ്രസ് ഹൈക്കമാൻഡ് ഇടപെടുന്നതായി ബിജെപി വിമർശിച്ചു.

  • കെ.സി. വേണുഗോപാൽ സൂപ്പർ മുഖ്യമന്ത്രിയാണോ എന്ന് ആർ അശോക ചോദിച്ചു, ഫെഡറലിസം അപമാനിക്കപ്പെടുന്നു.

  • ഭൂമി ഒഴിപ്പിക്കൽ നടപടികൾ കൂടുതൽ ജാഗ്രതയോടെയും അനുകമ്പയോടെയും വേണമെന്ന് കോൺഗ്രസ് നേതൃത്വം.

View All
advertisement