മഹാത്മാ ഗാന്ധിയെക്കുറിച്ചുള്ള പത്ത് കാര്യങ്ങളാണ് ചുവടെ.
1. മോഹൻദാസ് കരംചന്ദ് ഗാന്ധി എന്ന മഹാത്മാ ഗന്ധി 1869 ഒക്ടോബർ 2 ന് ഗുജറാത്തിലെ പോർബന്തറിലാണ് ജനിച്ചത്.
2. 13 വയസുള്ളപ്പോൾ കസ്തൂർബാ ഗാന്ധിയെ വിവാഹം അദ്ദേഹം ചെയ്തു. ഇവർക്ക് നാല് ആൺമക്കളുണ്ട്.
3. 1893-ൽ വക്കീൽ പ്രാക്ടീസ് ആരംഭിക്കുന്നതിനായി മഹാത്മാ ഗാന്ധി ദക്ഷിണാഫ്രിക്കയിലേക്ക് പോയി. ഏകദേശം 22 വർഷത്തോളം അവിടെ താമസിച്ചു. ഒരു ഫസ്റ്റ് ക്ലാസ് കമ്പാർട്ട്‌മെന്റിൽ യാത്ര ചെയ്യുന്നതിനിടെ ട്രെയിനിൽ നിന്ന് അദ്ദേഹത്തെ പുറത്താക്കിയ സംഭത്തിനു ശേഷം വംശീയതയെ എതിർന്ന് അദ്ദേഹം രംഗത്തു വന്നു.
advertisement
4. 1915-ൽ മഹാത്മാഗാന്ധി ഇന്ത്യയിലേക്ക് മടങ്ങിയെത്തി. രാഷ്ട്രീയത്തിൽ സജീവമാകുന്നതിനു മുൻപ് ഒരു വർഷത്തേക്ക് ഇന്ത്യയിൽ പര്യടനം നടത്താൻ ഗോപാലകൃഷ്ണ ഗോഖലെയാണ് ഗാന്ധിജിയെ ഉപദേശിച്ചത്. അങ്ങനെ മുംബൈയിൽ നിന്ന് (അന്നത്തെ ബോംബെ) യാത്ര ആരംഭിച്ച അദ്ദേഹം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലൂടെ സഞ്ചരിച്ചു. 1917-ൽ ബിഹാറിലെ ചമ്പാരൻ ജില്ലയിൽ നിന്നാണ് ഗാന്ധിജി ആദ്യമായി സത്യാഗ്രഹ പ്രസ്ഥാനം ആരംഭിച്ചത്.
5. നിസഹകരണ പ്രസ്ഥാനം, ക്വിറ്റ് ഇന്ത്യ പ്രസ്ഥാനം എന്നിവയുൾപ്പെടെ ഇന്ത്യയിലെ വിവിധ സ്വാതന്ത്ര്യ പ്രസ്ഥാനങ്ങൾക്ക് മഹാത്മാ ഗാന്ധി നേതൃത്വം നൽകി. അദ്ദേഹത്തിന്റെ കീഴിൽ, ഇന്ത്യയിലെ കൊളോണിയൽ ഭരണത്തിനെതിരായ പ്രതിഷേധങ്ങളിൽ നിരവധി ആളുകൾ സജീവമായി പങ്കെടുത്തു.
6. വെജിറ്റേറിയൻ ഭക്ഷണം മാത്രമാണ് ഗാന്ധിജി കഴിച്ചിരുന്നത്. ‘ദി മോറൽ ബേസിസ് ഓഫ് വെജിറ്റേറിയനിസം’ എന്ന തന്റെ പുസ്തകത്തിൽ അദ്ദേഹം ഇക്കാര്യം വിശദമായി എഴുതിയിട്ടുമുണ്ട്.
7. രാജ്യത്തെ തൊട്ടുകൂടായ്മ ഇല്ലാതാക്കാനും മഹാത്മാ ഗാന്ധി പ്രവർത്തിച്ചു. താഴേക്കിടയിൽ പെട്ടവരുടെ ജീവിതം മെച്ചപ്പെടുത്തുന്നതിനായി 1932-ൽ, അദ്ദേഹം ഒരു ക്യാംപെയ്ൻ ആരംഭിച്ചു. ‘ദൈവത്തിന്റെ മക്കൾ’ എന്ന് അർത്ഥം വരുന്ന ‘ഹരിജനങ്ങൾ’ എന്ന് അവരെ വിളിക്കാനും തുടങ്ങി.
8. ഇന്ത്യയിലെ കൈത്തറി വ്യവസായത്തെ പുനരുജ്ജീവിപ്പിക്കാനും അദ്ദേഹം ശ്രമങ്ങൾ നടത്തി. ഖാദി ഉത്പന്നങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിച്ചു.
9. അഹിംസയുടെ സന്ദേശം പ്രചരിപ്പിക്കുന്നതിനായി മഹാത്മാ ഗാന്ധിയുടെ ജന്മദിനം ‘അന്താരാഷ്ട്ര അഹിംസാ ദിനം’ (International Day of Non-Violence) ആയും ആചരിക്കുന്നു.
10. 1930-ൽ ടൈം മാഗസിൻ അദ്ദേഹത്തെ ‘പേഴ്സൺ ഓഫ് ദ ഇയർ ആയി’ തിരഞ്ഞെടുത്തു. 1948 ജനുവരി 30 ന് മഹാത്മാഗാന്ധി അന്തരിച്ചു.