ഗാന്ധി ജയന്തി: ശുചീകരണ യജ്ഞത്തില്‍ പങ്കാളികളാകാൻ ജനങ്ങളോട് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി

Last Updated:

പഞ്ചായത്തുകൾ, നഗരസഭകൾ, സര്‍ക്കാര്‍ സ്ഥാപനങ്ങൾ എന്നിവ ഗാന്ധി ജയന്തിയോട് അനുബന്ധിച്ച് ശുചീകരണ യജ്ഞം സംഘടിപ്പിക്കുന്നുണ്ട്

ഗാന്ധി ജയന്തിയോട് അനുബന്ധിച്ച് രാജ്യമൊട്ടാകെ നടത്തുന്ന ശുചീകരണ യജ്ഞത്തില്‍ എല്ലാവരും പങ്കെടുക്കണമെന്ന് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. ഒക്ടോബര്‍ 1ന് രാവിലെ പത്ത് മണിക്ക് ശുചീകരണ യജ്ഞത്തിന് തുടക്കം കുറിച്ചു. എല്ലാവരുടെയും ഉത്തരവാദിത്തമാണ് സ്വച്ഛഭാരതം എന്നും അദ്ദേഹം പറഞ്ഞു.
” സ്വച്ഛഭാരതത്തിനായി പ്രവര്‍ത്തിക്കേണ്ടത് എല്ലാവരുടെയും കടമയാണ്. ഭാവി തലമുറയ്ക്ക് വേണ്ടിയുള്ള ശുചീകരണ യജ്ഞത്തില്‍ എല്ലാവരും പങ്കാളികളാകുക,” മോദി പ്രഖ്യാപിച്ചു.
പഞ്ചായത്തുകൾ, നഗരസഭകൾ, സര്‍ക്കാര്‍ സ്ഥാപനങ്ങൾ എന്നിവ ഗാന്ധി ജയന്തിയോട് അനുബന്ധിച്ച് ശുചീകരണ യജ്ഞം സംഘടിപ്പിക്കുന്നുണ്ട്. പദ്ധതികളുടെ സംഘാടനത്തിനായി ഒരു വെബ് പോര്‍ട്ടലും ആരംഭിച്ചിട്ടുണ്ട്. പൗരന്‍മാരെ ഈ യജ്ഞത്തിലേക്ക് ആകര്‍ഷിക്കുന്നതിനായാണ് പോര്‍ട്ടല്‍ ആരംഭിച്ചത്.
2014 ഒക്ടോബര്‍ 2നാണ് സ്വച്ഛ് ഭാരത് മിഷന്‍ ആരംഭിച്ചത്. സമ്പൂര്‍ണ്ണ വെളിയിട വിസര്‍ജ്ജന നിര്‍മ്മാര്‍ജ്ജനമായിരുന്നു അന്ന് ലക്ഷ്യമിട്ടിരുന്നത്. അതിലൂടെ ജനങ്ങളുടെ ശുചിത്വം ഉറപ്പാക്കുകയെന്നതായിരുന്നു പ്രഥമ സ്വച്ഛ് ഭാരത് മിഷന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്ന്.
advertisement
2021 ഒക്ടോബര്‍ ഒന്നിനാണ് സ്വച്ഛ് ഭാരത് മിഷന്‍ അര്‍ബണ്‍ 2.0 എന്ന പദ്ധതി പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചത്. രാജ്യത്തെ എല്ലാ നഗരങ്ങളും മാലിന്യമുക്തമാക്കുകയെന്നതായിരുന്നു പദ്ധതിയുടെ ലക്ഷ്യം. കൂടാതെ ജലസ്രോതസ്സുകള്‍ സംരക്ഷിക്കാനും പദ്ധതി ലക്ഷ്യമിട്ടിരുന്നു. അഞ്ച് വര്‍ഷം കൊണ്ട് രാജ്യത്തെ എല്ലാ നഗരങ്ങളും മാലിന്യമുക്തമാക്കുകയെന്നതായിരുന്നു ഈ മിഷന്റെ പ്രധാന ലക്ഷ്യം.
വീടും തോറും കയറിയുള്ള മാലിന്യ ശേഖരണം, ശാസ്ത്രീയമായ മാലിന്യ സംസ്‌കരണം എന്നിവയിലൂടെ മാലിന്യ മുക്ത പദവി കൈവരിക്കാന്‍ നഗരങ്ങളെ സഹായിക്കുകയെന്നതായിരുന്നു പദ്ധതിയിലൂടെ ലക്ഷ്യമിട്ടത്.
മലയാളം വാർത്തകൾ/ വാർത്ത/India/
ഗാന്ധി ജയന്തി: ശുചീകരണ യജ്ഞത്തില്‍ പങ്കാളികളാകാൻ ജനങ്ങളോട് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി
Next Article
advertisement
'വിവാഹം കഴിഞ്ഞ് രണ്ടാം മാസം കൈയോടെ പിടികൂടി’; ചഹല്‍ വഞ്ചിച്ചതായി ധനശ്രീവര്‍മയുടെ വെളിപ്പെടുത്തൽ
'വിവാഹം കഴിഞ്ഞ് രണ്ടാം മാസം കൈയോടെ പിടികൂടി’; ചഹല്‍ വഞ്ചിച്ചതായി ധനശ്രീവര്‍മയുടെ വെളിപ്പെടുത്തൽ
  • ധനശ്രീ ചഹലുമായി വിവാഹം കഴിഞ്ഞ് രണ്ടാമത്തെ മാസത്തിൽ തന്നെ വഞ്ചന കണ്ടെത്തിയതായി വെളിപ്പെടുത്തി.

  • ധനശ്രീയുടെ വെളിപ്പെടുത്തൽ റിയാലിറ്റി ഷോയിൽ നടി കുബ്ര സെയ്തിനോട് സംസാരിക്കുമ്പോഴായിരുന്നു.

  • വിവാഹമോചനത്തിന് ശേഷം ജീവനാംശം സംബന്ധിച്ച അഭ്യൂഹങ്ങൾ അസത്യമാണെന്ന് ധനശ്രീ വ്യക്തമാക്കി.

View All
advertisement