Also read: IX 385 കോഴിക്കോട്-ദമാം എയർഇന്ത്യ വിമാനം തിരുവനന്തപുരത്ത് ഇറക്കി: 182 പേരും സുരക്ഷിതർ
രാവിലെ 11.36ഓടെ അടിയന്തര സാഹചര്യം പ്രഖ്യാപിക്കുകയുണ്ടായി. എ.ഇ.ആർ.പി. കോൾ ഔട്ട് പ്രകാരം കേരള പോലീസ്, അഗ്നിശമന സേന, ആശുപത്രികൾ എന്നിവയെ മുൻകൂട്ടി അറിയിക്കുകയും 12.03 മണിയോട് കൂടി സേവനങ്ങൾ മുഴുവൻ ഗേറ്റ് 11-ൽ ലഭ്യമാക്കുകയും ചെയ്തു. എ.ആർ.എഫ്.എഫിൽ നിന്നുള്ള മൂന്ന് ക്രാഷ് ഫയർ ടെൻഡറുകളും (എയർപോർട്ട് റെസ്ക്യൂ ആൻഡ് ഫയർ ഫൈറ്റിംഗ്) റൺവേയിൽ മുൻകൂട്ടി നിശ്ചയിച്ച സ്ഥലങ്ങളിൽ ആംബുലൻസുകളും വിന്യസിച്ചു.
advertisement
12.15ഓടെ വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തു. മറ്റെല്ലാ വിമാനങ്ങളും കൃത്യസമയത്ത് സർവീസ് നടത്തി. യാത്രക്കാരെ 12.30ന് ടെർമിനൽ 2 ലേക്ക് കൊണ്ടുപോയി ലഘുഭക്ഷണം നൽകി. അതേ വിമാനത്തിൽത്തന്നെ വൈകിട്ട് 5.18 ന് യാത്രക്കാർ ദമാമിലേക്ക് പുറപ്പെട്ടു.
ലോകമെമ്പാടു നിന്നുള്ള ബ്രേക്കിംഗ് ന്യൂസുകളുടെ ആഴത്തിലുള്ള വിശകലനത്തിന് News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
February 24, 2023 7:24 PM IST
മലയാളം വാർത്തകൾ/ വാർത്ത/Explained/
കോഴിക്കോട് - ദമാം ഫ്‌ളൈറ്റിന് 45 മിനിറ്റിൽ തിരുവനന്തപുരത്ത് സുരക്ഷിത ലാൻഡിംഗ് ഒരുക്കിയതെങ്ങനെ?