അതായത് പുതിയ നിരക്കിൽ വിവിധ സ്ലാബുകളിലായി ഒരു കുടുംബം ശരാശരി 200 – 400 രൂപയാകും അധികം നൽകേണ്ടി വരിക; ഇപ്പോഴത്തേതിന്റെ മൂന്നിരട്ടി. നാലംഗ കുടുംബ മാസം ശരാശരി 15,000 മുതൽ 20,000 ലീറ്റർ വെള്ളമാണ് ഉപയോഗിക്കുന്നത്. മാസം 5,000 ലീറ്റർ വരെ മിനിമം താരിഫ് 22.05 രൂപയായിരുന്നത് ഇനി 72.05 രൂപയാകും. വെള്ളം ഉപയോഗിച്ചില്ലെങ്കിൽ പോലും പ്രതിമാസം 5000 ലീറ്റർ ഉപയോഗിക്കുന്നതായി കണക്കാക്കി മിനിമം ചാർജ് അടയ്ക്കണം. 5000 ലീറ്ററിനു മുകളിൽ വരുന്ന ഓരോ 1000 ലീറ്ററിന്റെ ഉപയോഗത്തിനും 4.41 രൂപയാണ് നിലവിലെ പ്രതിമാസ നിരക്ക്. ഇനി ഇത് 14.41 രൂപയാകും.
advertisement
വെള്ളക്കരം വർധിപ്പിച്ചതിൽ വിശദീകരണവുമായി മന്ത്രി റോഷി അഗസ്റ്റിൻ വ്യക്തമാക്കിയത് ഒരു ലിറ്റർ വെള്ളത്തിന് ഒരു പൈസ കണക്കിലാണ് വർധനവ്.അധികഭാരം അടിച്ചേൽപ്പിക്കലല്ല.
അധിക ബുദ്ധിമുട്ടില്ലാത്ത വർധനവിന് ഇത്രയധികം പ്രശ്നമുണ്ടാക്കേണ്ടതുണ്ടോയെന്ന് മന്ത്രി ചോദിച്ചു. വെള്ളക്കരം വർധിപ്പിച്ചതിൽ പരാതി പറയാൻ ഒരു ഫോൺ കോൾ പോലും തനിക്ക് വന്നില്ലെന്ന് മന്ത്രി പറയുന്നു.
കുടിവെള്ളക്കരം കൂട്ടാന്‍ ജനുവരിയില്‍ എല്‍.ഡി.എഫ്. അനുമതി നല്‍കിയിരുന്നു. ഇതിനുമുമ്പ് 2016-ല്‍ നിരക്കുകൂട്ടിയിരുന്നു. രണ്ടുവര്‍ഷംമുമ്പ് വര്‍ഷംതോറും അഞ്ചുശതമാനം വര്‍ധിപ്പിക്കാനും തീരുമാനിച്ചിരുന്നു.