തിരുവനന്തപുരം: സംസ്ഥാനത്ത് വെള്ളക്കരം വർധിപ്പിച്ചതിൽ വിശദീകരണവുമായി മന്ത്രി റോഷി അഗസ്റ്റിൻ. ജനങ്ങൾക്ക് ബുദ്ധിമുട്ടില്ലാത്ത രീതിയിലാണ് വെള്ളക്കരം കൂട്ടിയതെന്ന് മന്ത്രി പറഞ്ഞു. മാർച്ച് – ഏപ്രിൽ മുതൽ മാത്രമേ വർദ്ധന പ്രാബല്യത്തിൽ വരൂ എന്ന് മന്ത്രി വ്യക്തമാക്കി. ഇന്ന് മുതൽ കൂടിയാലും മാർച്ചിലേ ബില്ല് വരൂ എന്ന് മന്ത്രി പറഞ്ഞു.
ഒരു ലിറ്റർ വെള്ളത്തിന് ഒരു പൈസ കണക്കിലാണ് വർധന വ്. അധിക ബുദ്ധിമുട്ടില്ലാത്ത വർധനവിന് ഇത്രയധികം പ്രശ്നമുണ്ടാക്കേണ്ടതുണ്ടോയെന്ന് മന്ത്രി ചോദിച്ചു. വെള്ളക്കരം വർധിപ്പിച്ചതിൽ പരാതി പറയാൻ ഒരു ഫോൺ കോൾ പോലും തനിക്ക് വന്നില്ലെന്ന് മന്ത്രി പറയുന്നു. അധികഭാരം അടിച്ചേൽപ്പിക്കലല്ല.
Also Read-ഇന്ധനനികുതി വര്‍ധനയില്‍ നിയമസഭയില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം; ബാനർ ഉയർത്തി എംഎൽഎമാർ
പുതിയ നിരക്കിൽ ഒരു കുടുംബത്തിന് വിവിധ സ്ലാബുകളിൽ ആയി ശരാശരി 250 രൂപ മുതൽ 400 രൂപ വരെ അധികം നൽകേണ്ടി വരും. പുതുക്കിയ വെള്ളക്കരം അനുസരിച്ച് ഒരു കുടുംബത്തിന് ഇനി 200 രൂപ മുതൽ 400 രൂപ വരെ അധികം നൽകേണ്ടി വരും. 1000 ലിറ്ററിന് 4.40 രൂപമുതല്‍ 12 രൂപവരെയായിരുന്നു നിലവിലെ നിരക്ക്. ലിറ്ററിന് ഒരു പൈസ വീതം കൂട്ടിയതോടെ 14.4 രൂപമുതല്‍ 22 രൂപവരെയാവും.
Also Read-‘നയപരമായും രാഷ്ട്രീയപരമായും ഇസ്രയേലിനോട് എതിർപ്പെന്ന് CPM’; കൃഷിമന്ത്രിയുടെ യാത്ര വിലക്കി
കുടിവെള്ളക്കരം കൂട്ടാന്‍ ജനുവരിയില്‍ എല്‍.ഡി.എഫ്. അനുമതി നല്‍കിയിരുന്നു. ഇതിനുമുമ്പ് 2016-ല്‍ നിരക്കുകൂട്ടിയിരുന്നു. രണ്ടുവര്‍ഷംമുമ്പ് വര്‍ഷംതോറും അഞ്ചുശതമാനം വര്‍ധിപ്പിക്കാനും തീരുമാനിച്ചിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Kerala water authority, Roshi Augustine, TAX