അപേക്ഷാ ഫോം
ആവശ്യമായ വിവരങ്ങളും രേഖകളും സഹിതം ഹോം ലോണിനുള്ള അപേക്ഷ (application) പൂരിപ്പിക്കുക എന്നതാണ് ആദ്യഘട്ടം. ഹോം ലോണിന് അപേക്ഷിക്കുമ്പോള്‍, ഒരു വ്യക്തി അവരുടെ വ്യക്തിഗത വിവരങ്ങള്‍ (പേര്, വിലാസം, ഫോണ്‍ നമ്പര്‍, ഐഡി പ്രൂഫ് മുതലായവ), വരുമാന വിശദാംശങ്ങള്‍, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന രേഖകള്‍, തൊഴില്‍, വസ്തുവിന്റെ കണക്കാക്കിയ വില, നിലവിലെ സാമ്പത്തിക സ്രോതസുകളും വസ്തുവിനെക്കുറിച്ചുള്ള മറ്റ് വിവരങ്ങളും രേഖകളായി നല്‍കേണ്ടതുണ്ട്.
പ്രോസസ്സിംഗ് ഫീസ്
അപേക്ഷ നടപടികൾ ആരംഭിച്ചു കഴിഞ്ഞാൽ അപേക്ഷകന്‍ പ്രോസസിംഗ് ഫീസ് അടയ്ക്കേണ്ടതുണ്ട്. രാജ്യത്തെ പ്രധാന ബാങ്കുകളില്‍, പ്രോസസ്സിംഗ് ഫീസ് സാധാരണയായി വായ്പാ തുകയുടെ 0.25 മുതല്‍ 0.50 ശതമാനം വരെയാണ് ഈടാക്കുക.
advertisement
ഡോക്യുമെന്റ് മൂല്യനിര്‍ണ്ണയം
അപേക്ഷകന്‍ സമര്‍പ്പിച്ച രേഖകള്‍ പരിശോധിക്കുന്നതാണ് അടുത്ത ഘട്ടം. വിലാസം, ജോലി, മറ്റ് വിശദാംശങ്ങള്‍ എന്നീ പരിശോധനകളാണ് ഇതില്‍ ഉള്‍പ്പെടുന്നത്.
വായ്പ അനുവദിക്കല്‍
കൃത്യമായ പരിശോധനയ്ക്ക് ശേഷം, അപേക്ഷ പരിഗണിക്കുകയാണെങ്കില്‍ ബാങ്ക് അപേക്ഷകന്റെ യോഗ്യത അനുസരിച്ച് വായ്പ തുക അനുവദിക്കും. തുക അനുവദിക്കുന്നതിന് മുമ്പ് അപേക്ഷകന്റെ ബാങ്കുമായുള്ള ഇടപാടുകള്‍, വരുമാനം, തൊഴില്‍, വായ്പ തിരിച്ചടക്കാനുള്ള കഴിവ് എന്നിവ ഉള്‍പ്പെടെയുള്ള പശ്ചാത്തലം ബാങ്ക് പരിശോധിക്കും. ബാങ്കിന് വായ്പ നിരസിക്കാനും അവകാശമുണ്ട്.
Also read : 5 ജി രാജ്യത്തിന് മുതൽക്കൂട്ടാകുന്നത് എങ്ങനെ? സാധ്യതകളെങ്ങനെ?
ഓഫര്‍ ലെറ്റര്‍
വായ്പ അനുവദിച്ചതിന് ശേഷം, ബാങ്ക് അപേക്ഷകന് ഒരു ഓഫര്‍ ലെറ്റര്‍ അയയ്ക്കും. ലോണ്‍ തുക, പലിശ, ലോണ്‍ കാലാവധി, മറ്റ് നിബന്ധനകളും വ്യവസ്ഥകളും എന്നിവയെക്കുറിച്ചുള്ള വിശദാംശങ്ങളാണ് ഇതില്‍ ഉണ്ടാകുക.
മറ്റ് പരിശോധനകള്‍
വായ്പ നല്‍കുന്നതിന് മുമ്പായി ബാങ്ക് വസ്തുവിനെക്കുറിച്ചുള്ള മറ്റ് പരിശോധനകള്‍ നടത്തും.
അന്തിമ വായ്പ കരാർ
വസ്തു സംബന്ധിച്ച പരിശോധനകള്‍ ബാങ്ക് പൂര്‍ത്തിയാക്കിയാല്‍, ബാങ്ക് വായ്പാ രേഖകള്‍ അന്തിമമാക്കുകയും ഡ്രാഫ്റ്റ് ചെയ്യുകയും സ്റ്റാമ്പ് ചെയ്യുകയും ചെയ്യും.
വായ്പാ കരാര്‍
പേപ്പര്‍വര്‍ക്കിന് ശേഷം, അപേക്ഷകന്‍ ഹോം ലോണിനുള്ള കരാറില്‍ ഒപ്പുവെക്കുകയും ആദ്യ 36 മാസത്തേക്കോ ഇരു കക്ഷികളും അംഗീകരിച്ച കാലയളവിലേക്കോ പോസ്റ്റ്-ഡേറ്റഡ് ചെക്കുകള്‍ സമര്‍പ്പിക്കുകയും വേണം. തുടര്‍ന്നാണ് ഒറിജിനല്‍ വസ്തുവിന്റെ രേഖകള്‍ ബാങ്കിന് കൈമാറേണ്ടത്.
വായ്പാ വിതരണം
അപേക്ഷകന്‍ പേപ്പറുകളില്‍ ഒപ്പിടുകയും നിയമപരമായി എല്ലാം ക്ലിയര്‍ ചെയ്യുകയും ചെയ്തുകഴിഞ്ഞാല്‍, വായ്പ തുക ചെക്ക് വഴി നല്‍കും. അപേക്ഷകന്‍ മറ്റ് മാർഗങ്ങളിലൂടെ കൂടുതൽ ഫണ്ട് ശേഖരിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിൽ വായ്പയുടെ ഭാഗിക വിതരണം പ്രോസസ്സ് ചെയ്യുന്നതിന് മുമ്പ് തെളിവുകള്‍ സമര്‍പ്പിക്കേണ്ടതുണ്ട്.