5G Launch | 5 ജി രാജ്യത്തിന് മുതൽക്കൂട്ടാകുന്നത് എങ്ങനെ? സാധ്യതകളെങ്ങനെ?

Last Updated:

ഇന്ത്യയിലെ മൂന്ന് പ്രധാന ടെലികോം ഓപ്പറേറ്റര്‍മാര്‍ 5ജി സാങ്കേതികവിദ്യയുടെ സാധ്യതകള്‍ പ്രധാനമന്ത്രിക്ക് മുന്നില്‍ പ്രദര്‍ശിപ്പിച്ചു.

രാജ്യത്ത് 5ജി സേവനത്തിന്റെ (5G service) ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദി (narendra modi) ഇന്ന് രാവിലെ 10 മണിക്ക് നിര്‍വഹിക്കും. ഉദ്ഘാടനത്തിന്റെ ഭാഗമായി ഇന്ത്യയിലെ മൂന്ന് പ്രധാന ടെലികോം ഓപ്പറേറ്റര്‍മാര്‍ 5ജി സാങ്കേതികവിദ്യയുടെ സാധ്യതകള്‍ പ്രധാനമന്ത്രിക്ക് മുന്നില്‍ പ്രദര്‍ശിപ്പിച്ചു.
റിലയന്‍സ് ജിയോ (reliance jio) മഹാരാഷ്ട്ര, ഗുജറാത്ത്, ഒഡീഷ എന്നിവിടങ്ങളിലെ മൂന്ന് വ്യത്യസ്ത സ്ഥലങ്ങളിലെ വിദ്യാര്‍ത്ഥികളുമായി മുംബൈയിലെ ഒരു സ്‌കൂള്‍ അധ്യാപകനെ കണക്ട് ചെയ്യും. അധ്യാപകരെ വിദ്യാര്‍ത്ഥികളുമായി ബന്ധിപ്പിക്കുകയും അവര്‍ തമ്മിലുള്ള ശാരീരിക അകലം ഇല്ലാതാക്കുകയും ചെയ്തുകൊണ്ട് 5ജി വിദ്യാഭ്യാസം എങ്ങനെ സുഗമമാക്കുമെന്ന് തെളിയിക്കുകയാണ് റിലയന്‍സ് ജിയോ. ഓഗ്മെന്റഡ് റിയാലിറ്റിയുടെ സാധ്യതയു രാജ്യത്തുടനീളമുള്ള കുട്ടികളെ പഠിപ്പിക്കാന്‍ ഈ സാങ്കേതിക വിദ്യം ഉപയോഗിക്കുന്നതെങ്ങനെയെന്നും പ്രസന്റേഷനിലൂടെ വിശദീകരിക്കും.
എയര്‍ടെല്‍ (airtel) ഡെമോയില്‍, ഉത്തര്‍പ്രദേശില്‍ നിന്നുള്ള ഒരു പെണ്‍കുട്ടി വെര്‍ച്വല്‍ റിയാലിറ്റിയുടെയും ഓഗ്മെന്റഡ് റിയാലിറ്റിയുടെയും സഹായത്തോടെ സൗരയൂഥത്തെ കുറിച്ച് വിശദീകരിച്ചു. പെണ്‍കുട്ടി പ്രധാനമന്ത്രിയുമായും തന്റെ പഠന അനുഭവം പങ്കുവെയ്ക്കും.
advertisement
വോഡഫോണ്‍ ഐഡിയ (vodafone idea) ടെസ്റ്റ് കേസില്‍, തുരങ്കത്തിന്റെ ഡിജിറ്റല്‍ ട്വിന്‍ സൃഷ്ടിച്ചുകൊണ്ട് ഡല്‍ഹി മെട്രോയുടെ ടണല്‍ നിര്‍മ്മാണ തൊഴിലാളികളുടെ സുരക്ഷിതത്വം തെളിയിക്കും. മറ്റൊരു സ്ഥലത്ത് നിന്ന് തത്സമയം തൊഴിലാളികള്‍ക്ക് സുരക്ഷാ അലേര്‍ട്ടുകള്‍ നല്‍കാന്‍ ഡിജിറ്റല്‍ ട്വിന്‍ സഹായിക്കും. വിആര്‍, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എന്നിവ ഉപയോഗിച്ച് ജോലി തത്സമയം നിരീക്ഷിക്കുന്നതിന്റെ ഡെമെ പ്രധാനമന്ത്രി കാണിക്കും.
advertisement
വിവിധ മേഖലകളില്‍ 5ജി സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിന്റെ ഒരു എക്സിബിഷനിലും പ്രധാനമന്ത്രി പങ്കെടുത്തു. ഡ്രോണ്‍ അധിഷ്ഠിത കൃഷി, ഹൈ സെക്യൂരിറ്റി റൂട്ടേഴ്‌സ് & AI സൈബര്‍ ത്രെറ്റ് ഡിറ്റക്ഷന്‍ പ്ലാറ്റ്‌ഫോം, ഓട്ടോമേറ്റഡ് ഗൈഡഡ് വാഹനങ്ങള്‍, അംബുപോഡ് - സ്മാര്‍ട്ട് ആംബുലന്‍സ്, വിദ്യാഭ്യാസത്തിലും നൈപുണ്യ വികസനത്തിലുമുള്ള ഓഗ്മെന്റഡ് റിയാലിറ്റി/വെര്‍ച്വല്‍ റിയാലിറ്റി/മിക്‌സ് റിയാലിറ്റി, മലിനജല നിരീക്ഷണ സംവിധാനം, സ്മാര്‍ട്ട്-അഗ്രി പ്രോഗ്രാം; ഹെല്‍ത്ത് ഡയഗ്‌നോസ്റ്റിക്‌സ് എന്നിവയും എക്‌സിബിഷനില്‍ പ്രദര്‍ശിപ്പിക്കും.
5ജിയുടെ പ്രയോജനങ്ങള്‍
സാധാരണക്കാര്‍ക്ക് 5ജി സാങ്കേതികവിദ്യ നിരവധി ആനുകൂല്യങ്ങള്‍ നല്‍കും. തടസ്സമില്ലാത്ത കവറേജ്, ഉയര്‍ന്ന ഡാറ്റ നിരക്ക്, കുറഞ്ഞ ലേറ്റന്‍സി, വിശ്വസനീയമായ ആശയവിനിമയം എന്നിവ നല്‍കുന്നതിന് 5ജി സാങ്കേതികവിദ്യ സഹായകരമാകും. കൂടാതെ, ഇത് ഊര്‍ജ്ജ കാര്യക്ഷമത, സ്‌പെക്ട്രം കാര്യക്ഷമത, നെറ്റ്വര്‍ക്ക് കാര്യക്ഷമത എന്നിവയും വര്‍ധിപ്പിക്കും. 5ജി സാങ്കേതികവിദ്യ ഉയര്‍ന്ന നിലവാരമുള്ള വീഡിയോ സേവനങ്ങള്‍, ഉയര്‍ന്ന വേഗതയുള്ള മൊബിലിറ്റി, ടെലി സര്‍ജറി, ഓട്ടോണമസ് കാറുകള്‍ തുടങ്ങിയ നിര്‍ണായക സേവനങ്ങളും അനുവദിക്കും. ദുരന്തങ്ങളുടെ തത്സമയ നിരീക്ഷണം, കൃത്യമായ കൃഷി, ആഴത്തിലുള്ള ഖനികള്‍, ഓഫ്‌ഷോര്‍ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ അപകടകരമായ പ്രവര്‍ത്തനങ്ങളില്‍ മനുഷ്യരുടെ അധ്വാനം കുറയ്ക്കുന്നതിന് 5ജി സഹായിക്കും.
മലയാളം വാർത്തകൾ/ വാർത്ത/Explained/
5G Launch | 5 ജി രാജ്യത്തിന് മുതൽക്കൂട്ടാകുന്നത് എങ്ങനെ? സാധ്യതകളെങ്ങനെ?
Next Article
advertisement
Monthly Horoscope October 2025 | കരിയര്‍ പുരോഗതിയും സാമൂഹിക ബന്ധങ്ങളില്‍ വളര്‍ച്ചയും ഉണ്ടാകും ; സ്വപ്നങ്ങൾ യാഥാർത്ഥ്യമാകും : മാസഫലം അറിയാം
കരിയര്‍ പുരോഗതിയും സാമൂഹിക ബന്ധങ്ങളില്‍ വളര്‍ച്ചയും ഉണ്ടാകും ; സ്വപ്നങ്ങൾ യാഥാർത്ഥ്യമാകും : മാസഫലം അറിയാം
  • മിഥുനം രാശിക്കാര്‍ക്ക് കരിയര്‍ പുരോഗതിയും സാമൂഹിക ബന്ധങ്ങളില്‍ വളര്‍ച്ചയും കാണാന്‍ കഴിയും.

  • ഇടവം രാശിക്കാര്‍ക്ക് സാമ്പത്തിക കാര്യങ്ങളില്‍ പുരോഗതിയും പ്രണയത്തില്‍ ഐക്യവും കാണാനാകും.

  • കുംഭം രാശിക്കാര്‍ ആത്മീയമായും സാമൂഹികമായും വളരും. മൊത്തത്തിലുള്ള ക്ഷേമം ശ്രദ്ധിക്കുക.

View All
advertisement