ധനകാര്യ സേവന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒരു വിഭാഗമാണ് എന്‍എന്‍ഐ എന്നറിയപ്പെടുന്ന ഉയര്‍ന്ന ആസ്തിയുള്ള വ്യക്തികള്‍. ഇവരുടെ നിക്ഷേപ മിച്ചം ഏകദേശം 5 കോടിയിലധികം വരും. എന്നാല്‍ ഇവരുടെ അറ്റമൂല്യത്തിന്റെ അടിസ്ഥാനത്തില്‍ സാമ്പത്തിക മേഖലയില്‍ ഇവരെ റിടെയ്ല്‍ വിഭാഗത്തിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. 2023 ജനുവരിയിലെ സിബിആര്‍ഇ ദുബായ് മാര്‍ക്കറ്റ് റിപ്പോര്‍ട്ട് പ്രകാരം ദുബായിലെ റെസിഡന്‍ഷ്യല്‍ മാര്‍ക്കറ്റിലെ മൊത്തം ഇടപാടുകള്‍ 9,229 ആയി ഉയര്‍ന്നിട്ടുണ്ട്.
Also read- കാനഡയില്‍ 700 ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് നാടുകടത്തല്‍ ഭീഷണി എന്തു കൊണ്ട്?
advertisement
മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 69.2% വളര്‍ച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളിലെ ഗോള്‍ഡന്‍ വിസ മാറ്റങ്ങള്‍ യുഎഇയിലേ ഗോള്‍ഡന്‍ വിസയിലേക്കുള്ള ഇന്ത്യാക്കാരുടെ താല്‍പ്പര്യം വര്‍ധിപ്പിച്ചു. നികുതി ആനുകൂല്യങ്ങളോടെ, താമസിക്കാനുള്ള സൗകര്യവും ഈ വിസയില്‍ നിന്ന് ലഭിക്കുന്നുണ്ട്. ഇതുതന്നെയാണ് പ്രധാന ആകര്‍ഷണവും. കോവിഡ് വ്യാപനത്തിന് ശേഷം രാജ്യങ്ങളിലേക്കുള്ള സഞ്ചാരത്തിന് ചില തടസ്സങ്ങള്‍ നേരിട്ടിരുന്നു.
ഇത് യൂറോപ്യന്‍ രാജ്യങ്ങളിലെ റിയല്‍ എസ്റ്റേറ്റില്‍ നിക്ഷേപം നടത്തി ഗോള്‍ഡന്‍ വിസയോ റെസിഡന്‍സി വിസയോ കരസ്ഥമാക്കുന്നതിന് സമ്പന്നരെ പ്രേരിപ്പിച്ചു. ഇതോടെ യൂറോപ്യന്‍ യൂണിയനില്‍ റിയല്‍ എസ്റ്റേറ്റ് വില കുതിച്ചുയര്‍ന്നു. ഈ സാഹചര്യത്തിലാണ് നിക്ഷേപവും ഗോള്‍ഡന്‍ വിസ റൂട്ടും നിര്‍ത്തിവെയ്‌ക്കേണ്ട സാഹചര്യമുണ്ടായത്.
Also read- വിഷവാതകം കൊന്ന ഭോപ്പാൽ; 1984ൽ സംഭവിച്ചതെന്ത്?
എന്നാല്‍ കഴിഞ്ഞ കുറച്ച് മാസങ്ങളായി ദുബായില്‍ ഇന്ത്യയില്‍ നിന്നുള്ള നിക്ഷേപകരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണ് രേഖപ്പെടുത്തുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. രൂപയുടെ മൂല്യത്തകര്‍ച്ച കാരണം നിരവധി നിക്ഷേപകര്‍ തങ്ങളുടെ ആസ്തി സംരക്ഷിക്കാന്‍ ശ്രമിക്കുന്നുണ്ട്. പുതിയ റിപ്പോര്‍ട്ട് പ്രകാരം 2023ല്‍ ദുബായിലെ ഹൗസിംഗ് വിപണിയില്‍ 46 ശതമാനം വരെ വളര്‍ച്ചയാണ് പ്രതീക്ഷിക്കുന്നത്.
ലണ്ടനിലും യുഎസിലും താമസിക്കുന്ന ഇന്ത്യാക്കാരില്‍ ഭൂരിഭാഗം പേരും യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളിലെ റിയല്‍ എസ്റ്റേറ്റില്‍ നിക്ഷേപം നടത്തിയിരുന്നു. എന്നാല്‍ റിയല്‍ എസ്റ്റേറ്റ് നിക്ഷേപകര്‍ക്കുള്ള ഗോള്‍ഡന്‍ വിസയ്ക്ക് നിയന്ത്രണമേർപ്പെടുത്തിയതോടെ അവരില്‍ പലരും യുഎഇലേയ്ക്കാണ് തിരിഞ്ഞിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.