ലോകത്തിലെ പകുതിയിലധികം പേരും ഇപ്പോഴും പ്രതിരോധ കുത്തിവയ്പ്പ് എടുത്തിട്ടില്ലാത്തതിനാൽ, വൈറസ് ബാധിച്ച ആളുകളെ കണ്ടെത്താനും അവരുടെ ഉള്ളിൽ വൈറസ് നിരവധി മാസങ്ങളോ വർഷങ്ങളോ തുടരാനും സാധ്യതയുണ്ട്. ഓരോ തവണയും വൈറസ് സ്വയം പകരുമ്പോഴും, ഒരു ചെറിയ പരിവർത്തനം സംഭവിക്കാം. ആ മാറ്റങ്ങൾ വൈറസിനെ അതിജീവിക്കാൻ സഹായിക്കുകയും പുതിയ വകഭേദങ്ങളായി മാറുകയും ചെയ്യും.
ഒരു വൈറസ് ഒരു പുതിയ വകഭേദമായി മാറുമ്പോൾ അത് വ്യാപകമായി പടരാൻ പുതിയ സ്ഥലവുമായി പൊരുത്തപ്പെടേണ്ടതുണ്ടെന്ന് പെൻസിൽവാനിയ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ വൈറസ് വിദഗ്ദ്ധനായ ആൻഡ്രൂ റീഡ് പറയുന്നു. ദി സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ പറയുന്നത് അനുസരിച്ച്, ഡെൽറ്റ വേരിയന്റ് വൈറസിന് മുൻ പതിപ്പുകളേക്കാൾ ഇരട്ടി പകർച്ചശേഷിയുണ്ട്. ഇത് വളരെ വേഗം രൂപമാറ്റം സംഭവിച്ച് പകരുന്നതാണ്.
advertisement
കൂടുതൽ ആളുകൾക്ക് ഷോട്ടുകൾ ലഭിക്കുമ്പോൾ, വൈറസ് അതിജീവിക്കുന്നത് കുറച്ച് പ്രതിരോധശേഷിയുള്ള ആളുകളിലൂടെയായിരിക്കുമെന്ന് ഫ്രെഡ് ഹച്ചിൻസൺ കാൻസർ റിസർച്ചിലെ വൈറസ് വിദഗ്ധനായ ഡോ. ജോഷ്വാ ഷിഫർ പറയുന്നു. അത് സംഭവിക്കുകയാണെങ്കിൽ, വാർഷിക ഫ്ലൂ ഷോട്ടുകൾ പോലെ, വാക്സിൻ ഫോർമുലകൾ ഇടയ്ക്കിടെ അപ്ഡേറ്റ് ചെയ്യണമെന്ന് ശാസ്ത്രജ്ഞർ ശുപാർശ ചെയ്തേക്കാം. നിലവിലെ സ്ഥിതിയിൽ വൈറസിന് രൂപമാറ്റം സംഭവിക്കുന്നതിൽ ജനങ്ങൾ ആശങ്കപ്പെടേണ്ടതില്ല. എങ്കിലും സാമൂഹിക അകലം പാലിക്കുന്നതും മാസ്ക് ശരിയായി ധരിക്കുന്നതും വൈറസിന്റെ പകർച്ച തടയുന്നതിന് സഹായിക്കും.
എന്നാൽ കാലാസ്ഥാ വ്യതിയാനവും മറ്റു ആരോഗ്യ പ്രശ്നങ്ങളും കോവിഡ് രോഗമുക്തി (Covid Recovery) നേടുന്നതിൽ തടസം സൃഷ്ടിക്കുന്നുണ്ടെന്ന് കഴിഞ്ഞ ദിവസം ലാൻസെറ്റിൻ്റെ പഠന റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. ഭക്ഷ്യ-ജല അരക്ഷിതാവസ്ഥ, ഉഷ്ണ തരംഗങ്ങൾ, പകർച്ചവ്യാധികൾ എന്നിവ ആഗോളതലത്തിൽ ഇതിനകം തന്നെ ഭീഷണി ഉയർത്തിയിട്ടുണ്ട്. ഇത്തരത്തിൽ കോവിഡ്(Covid 19) രോഗമുക്തി നേടുന്നതിനെതിരെ വരുന്ന തടസങ്ങൾ ദീർഘകാലാടിസ്ഥാനത്തിലുള്ള പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്നാണ് ലാൻസെറ്റ് (Lancet Journal) പഠനത്തിൽ പറയുന്നത്. കാലാവസ്ഥാ വ്യതിയാനം ഡെങ്കിപ്പനി, സിക്ക വൈറസ്, കോളറ, മലേറിയ തുടങ്ങിയ പകർച്ചവ്യാധികൾക്ക് അനുയോജ്യമായ സാഹചര്യങ്ങളും സൃഷ്ടിക്കുന്നുണ്ട്.