Mole Day 2021 | ഇന്ന് മോൾ ദിനം; ഈ രസതന്ത്ര പ്രതിഭാസദിനം എന്തുകൊണ്ട് രാവിലെ 6.02 മുതൽ വൈകിട്ട് 6.02 വരെ?

Last Updated:

ഇന്ന് മോൾ ദിനം; ഈ രസതന്ത്ര പ്രതിഭാസ ദിനം ആഘോഷിക്കുന്നത് എങ്ങനെ?

(Image: Instagram)
(Image: Instagram)
Mole Day 2021 | ഇന്ന് മോൾ ദിനം; ഈ രസതന്ത്ര പ്രതിഭാസദിനം എന്തുകൊണ്ട് രാവിലെ 6.02 മുതൽ വൈകിട്ട് 6.02 വരെ?രസതന്ത്രപ്രേമികളും (Chemistry)വിദ്യാർത്ഥികളും രസതന്ത്രജ്ഞരും എല്ലാ വർഷവും ഒക്ടോബർ 23നാണ് മോൾ ദിനം (Mole Day )ആഘോഷിക്കുന്നത്. ഈ ദിവസം രാവിലെ 6:02 മുതൽ വൈകുന്നേരം 6:02 വരെയാണ് ആഘോഷ പരിപാടികൾ. ഇത് അവോഗാഡ്രോ നമ്പറിനെ(Avogadro's number) സൂചിപ്പിക്കുന്ന 6:02 10/23 എന്ന തീയതിയിലും സമയത്തുമാണ് ആഘോഷിക്കുന്നത്.
ഒരു മോളിന്റെ അളവ്‌ യൂണിറ്റായ അവഗാഡ്രോ സംഖ്യയെ (6.022 x 1023) സൂചിപ്പിക്കുന്നതിനാണ് ഈ ദിനവും, സമയവും തിരഞ്ഞെടുത്തത്. 1023 നെ സൂചിപ്പിക്കുന്നതിനായി 10-ാം മാസമായ ഒക്ടോബറിനെയും, 23നെ സൂചിപ്പിക്കുന്നതിനായി 23-ാം ദിനവും തിരഞ്ഞെടുത്തു. 6.02 നെ സൂചിപ്പിക്കുന്നതിനായി സമയവും തിരഞ്ഞെടുത്തു. ഈ ദിനം രസതന്ത്രജ്ഞന്മാർ പരീക്ഷണശാലയിലെ ബുൺസൺ ബർണർ നാളം ഉയർത്തി മോളിനോടുള്ള ആദരവ് പ്രകടിപ്പിക്കും.
എന്താണ് മോൾ?
മോൾ എന്ന വാക്കിനർഥം തന്മാത്രാ ഭാരം എന്നാണ്. ഇതൊരു ജർമൻ വാക്കാണ്. ഫ്രീഡ്റിച്ച് വിൽഹെം ഓസ്വാൾഡ് എന്ന ജർമൻ ശാസ്ത്രജ്ഞനാണ് രസതന്ത്രത്തിൽ ആദ്യമായി ഈ വാക്ക് ഉപയോഗിച്ചത്. ദ്രവ്യത്തിന്റെ അളവിനെ സൂചിപ്പിക്കുന്ന യൂണിറ്റാണിത്. 1971ലാണ് ദ്രവ്യത്തിന്റെ അളവിന്റെ എസ്.ഐ. യൂണിറ്റായി മോൾ അംഗീകരിക്കപ്പെട്ടത്.
advertisement
ആറ്റങ്ങളും തന്മാത്രകളും അളക്കുന്നതിനുള്ള ഒരു എസ്ഐ യൂണിറ്റാണ് മോൾ. അതിന്റെ കണ്ടുപിടുത്തക്കാരനായ അമെഡിയോ അവോഗാഡ്രോയുടെ പേരിലാണ് ഇത് അറിയപ്പെടുന്നത്. യുഎസ്, കാനഡ തുടങ്ങിയ രാജ്യങ്ങളിലെ ഹൈസ്കൂളുകളിൽ മോളുകളുമായും രസതന്ത്രവുമായും ബന്ധപ്പെട്ട നിരവധി പ്രവർത്തനങ്ങൾ ഈ ദിനത്തിൽ നടക്കാറുണ്ട്.
രസകരമെന്നു പറയട്ടെ, ഈ വർഷം ഒക്ടോബർ 17 മുതൽ ഒക്ടോബർ 23 വരെ ആചരിക്കുന്ന ദേശീയ രസതന്ത്ര വാരത്തിലാണ് മോൾ ദിനവും വരുന്നത്.
advertisement
മോൾ ദിനം: ചരിത്രം
അവഗാഡ്രോ നിയമം എന്നറിയപ്പെടുന്ന അമാഡിയോ അവോഗാഡ്രോ നിർദ്ദേശിച്ച സിദ്ധാന്തത്തെയാണ് മോൾ ദിനം അനുസ്മരിക്കുന്നത്. സമ്മർദ്ദവും നിശ്ചിത താപനിലയും ഒരേ എണ്ണം തന്മാത്രകളുള്ള വാതകങ്ങളുടെ അളവിന് തുല്യമാണെന്ന് സിദ്ധാന്തം പറയുന്നു.
1980 കളുടെ തുടക്കത്തിൽ ഒരു ഹൈസ്കൂൾ സയൻസ് അധ്യാപകൻ മോൾ ദിനം ആചരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ഒരു ലേഖനം എഴുതിയിരുന്നു.
'ദി സയൻസ് ടീച്ചർ ' എന്ന ലേഖനം വിസ്കോൺസിനിൽ നിന്നുള്ള മറ്റൊരു ഹൈസ്കൂൾ അധ്യാപിക മൗലിസ് ഓഹ്ലർ വായിച്ചു. ഒഹ്ലർ ഈ ലേഖനത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് 1991 മെയ് 15ന് നാഷണൽ മോൾ ഡേ ഫൗണ്ടേഷൻ സ്ഥാപിച്ചു.
advertisement
മോളുകളുമായും രസതന്ത്രവുമായും ബന്ധപ്പെട്ട വിവിധ പ്രവർത്തനങ്ങളിലൂടെ രസതന്ത്രത്തിൽ വിദ്യാർത്ഥികളുടെ താൽപര്യം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ഫൗണ്ടേഷൻ സ്ഥാപിച്ചത്.1992ൽ, വിസ്കോൺസിനിൽ ഒൻപത് അംഗ ഡയറക്ടർ ബോർഡുകളുള്ള ഒരു ലാഭേച്ഛയില്ലാത്ത കോർപ്പറേഷനായി ഫൗണ്ടേഷൻ സ്ഥാപിക്കപ്പെട്ടു.
മോൾ ദിനം 2021
ഈ വർഷത്തെ മോൾ ദിനത്തിന്റെ പ്രമേയം, "-അതിനായി കാത്തിരിക്കുക- " DispicaMole Me" എന്നതാണ്.
മോൾ ദിനത്തിന്റെ പ്രാധാന്യം
യുണൈറ്റഡ് സ്റ്റേറ്റ്‌സ്, ദക്ഷിണാഫ്രിക്ക, കാനഡ, ഓസ്‌ട്രേലിയ എന്നിവിടങ്ങളിലെ ഹൈസ്‌കൂളുകൾ മോൾ ദിനം സജീവമായി ആഘോഷിക്കാറുണ്ട്. മോളുകളും രസതന്ത്രവുമായി ബന്ധപ്പെട്ട നിരവധി പ്രവർത്തനങ്ങൾ ഈ ദിനത്തോടനുബന്ധിച്ച് സംഘടിപ്പിക്കാറുണ്ട്. ഈ അവസരത്തിൽ, അമേരിക്കൻ കെമിക്കൽ സൊസൈറ്റി, ഒരാഴ്ചത്തേക്ക്, നാഷണൽ കെമിസ്ട്രി വീക്കിലേക്ക് ഫണ്ട് സംഭാവന ചെയ്യുന്നുണ്ട്.
മലയാളം വാർത്തകൾ/ വാർത്ത/Explained/
Mole Day 2021 | ഇന്ന് മോൾ ദിനം; ഈ രസതന്ത്ര പ്രതിഭാസദിനം എന്തുകൊണ്ട് രാവിലെ 6.02 മുതൽ വൈകിട്ട് 6.02 വരെ?
Next Article
advertisement
ഈ തവളകൾ ചിലപ്പോൾ കടിക്കും, ഭീഷണിപ്പെടുത്തും; ഇന്ത്യൻ തവളകളിൽ പുതിയ കണ്ടെത്തലുമായി ഗവേഷകർ
ഈ തവളകൾ ചിലപ്പോൾ കടിക്കും, ഭീഷണിപ്പെടുത്തും; ഇന്ത്യൻ തവളകളിൽ പുതിയ കണ്ടെത്തലുമായി ഗവേഷകർ
  • ഡോ. സത്യഭാമ ദാസ് ബിജുവിന്റെ നേതൃത്വത്തിലുള്ള ഡല്‍ഹി യൂണിവേഴ്സിറ്റി സംഘം തവളകളുടെ പുതിയ കണ്ടെത്തൽ നടത്തി.

  • ഇരുനിറത്തവളയും അപാതാനി കൊമ്പന്‍ തവളയും ഭീഷണിയുണ്ടാകുമ്പോൾ വ്യത്യസ്ത രീതിയിൽ പ്രതികരിക്കുന്നു.

  • ഇന്ത്യയിൽ ആദ്യമായി തവളകളുടെ പ്രതിരോധ പ്രതികരണ തന്ത്രങ്ങൾ കണ്ടെത്തിയതായി ഗവേഷകർ സ്ഥിരീകരിച്ചു.

View All
advertisement