സൗഹൃദ ദിനം: ചരിത്രം (History)
1930-ല്‍ ഹാള്‍മാര്‍ക്ക് കാര്‍ഡുകള്‍ കണ്ടുപിടിച്ച ജോയ്സ് ഹാള്‍ ആണ് ഫ്രണ്ട്ഷിപ്പ് ഡേ എന്ന ആശയം മുന്നോട്ടുവെച്ചത്.. എന്നാല്‍, ഈ ദിനം ആശംസാ കാര്‍ഡുകള്‍ വില്‍ക്കാനുള്ള ഒരു തന്ത്രമാണെന്ന് കരുതിയിരുന്നതിനാല്‍ യുഎസിലെ ഫ്രണ്ട്ഷിപ്പ് ഡേയ്ക്ക് അതിന്റെ ജനപ്രീതി നഷ്ടപ്പെട്ടു. പിന്നീട് ഡോ. റാമോണ്‍ ആര്‍ട്ടെമിയോ ബ്രാച്ചോ 1958 ജൂലൈ 20 -ന് ലോക സൗഹൃദ ദിനം എന്ന ആശയം അവതരിപ്പിച്ചു.
ഭൂരിഭാഗം ഏഷ്യന്‍ രാജ്യങ്ങളിലെയും ആളുകള്‍ ഈ ദിനം ആഘോഷിക്കുന്നത് തുടര്‍ന്നു. 1958-ലാണ് ആദ്യമായി സൗഹൃദ ദിനം ആചരിച്ചത്. ഐക്യരാഷ്ട്രസഭയുടെ പൊതുസഭ 2011-ലാണ് ജൂലൈ 30 അന്താരാഷ്ട്ര സൗഹൃദ ദിനം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
advertisement
സൗഹൃദ ദിനം: പ്രാധാന്യം (Significance)
രണ്ടോ അതിലധികമോ വ്യക്തികള്‍ക്കിടയിലുള്ള പ്രത്യേക ബന്ധത്തെ ബഹുമാനിക്കുക എന്നതാണ് സൗഹൃദ ദിനത്തിൽ പലരും ഊന്നിപ്പറയുന്നത്. പ്രായമോ ജാതിയോ മതമോ പരിഗണിക്കാതെ പരസ്പര സ്നേഹത്തിൽ നിന്നും ആദരവിൽ നിന്നുമായിരിക്കണം ഇത്തരം ബന്ധങ്ങൾ ഉണ്ടാകേണ്ടത്. ഐക്യരാഷ്ട്രസഭയുടെ അഭിപ്രായത്തില്‍, ജനങ്ങള്‍ക്കും രാജ്യങ്ങള്‍ക്കുമിടയില്‍ സമാധാനവും സാമൂഹിക ഐക്യവും വർദ്ധിപ്പിക്കുന്നതിന് നല്ല സൗഹൃദങ്ങൾ സഹായിക്കും.
സ്ഥിരത കൈവരിക്കാനും ഏറ്റവും ആവശ്യമായ അടിസ്ഥാനപരമായ മാറ്റങ്ങള്‍ കൊണ്ടുവരാനും പൊതുനന്മയ്ക്കായി, എല്ലാവരും ഒന്നിക്കുന്ന ഒരു മികച്ച ലോകത്തിനായി, സൗഹാര്‍ദ്ദത്തിന്റെയും ആത്മവിശ്വാസത്തിന്റെയും ശക്തമായ ബന്ധങ്ങള്‍ വികസിപ്പിക്കുവാനും ഈ ദിനം ആഘോഷിക്കപ്പെടുന്നു.
read also: ഇന്ത്യയിൽ ഓൺലൈനായി മദ്യം ഓർഡർ ചെയ്യാൻ സാധിക്കുന്ന അഞ്ച് വെബ്‌സൈറ്റുകൾ
ദാരിദ്ര്യം, അക്രമം, മനുഷ്യാവകാശ ലംഘനങ്ങള്‍ തുടങ്ങിയ നിരവധി ബുദ്ധിമുട്ടുകളും പ്രതിസന്ധികളും വിഭജന ശക്തികളും അഭിമുഖീകരിക്കുമ്പോള്‍ ജനങ്ങള്‍ക്കിടയില്‍ സമാധാനം, സുരക്ഷ, അഭിവൃദ്ധി, സാമൂഹിക ഐക്യം എന്നിവ ഭീഷണിയാവുന്നു. ഈ പ്രശ്നങ്ങളും ബുദ്ധിമുട്ടുകളും പരിഹരിക്കുന്നതിന്, അടിസ്ഥാനപരമായ കാരണങ്ങള്‍ മനസ്സിലാക്കുകയാണ് ആദ്യം ചെയ്യേണ്ടത്. മനുഷ്യ ഐക്യത്തെ പരിപോഷിപ്പിക്കാൻ പല മാർഗങ്ങളുമട്. അതില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് സൗഹൃദം.
യുഎന്നിന്റെ ഔപചാരിക പ്രഖ്യാപനം ഉണ്ടായിരുന്നിട്ടും, പല രാജ്യങ്ങളും വ്യത്യസ്ത തീയതികളിലും മാസങ്ങളിലുമാണ് സൗഹൃദദിനം ആഘോഷിക്കുന്നത്. ഇന്ത്യയിൽ എല്ലാ വർഷവും ഓഗസ്റ്റ് മാസത്തിലെ ആദ്യത്തെ ഞായറാഴ്ചയാണ് സൗഹൃദ ദിനം കൊണ്ടാടുന്നത്.