Liquor | ഇന്ത്യയിൽ ഓൺലൈനായി മദ്യം ഓർഡർ ചെയ്യാൻ സാധിക്കുന്ന അഞ്ച് വെബ്‌സൈറ്റുകൾ
- Published by:Amal Surendran
- news18-malayalam
Last Updated:
നിരവധി വെബ്‌സൈറ്റുകള്‍ മദ്യം വീട്ടുപടിക്കല്‍ എത്തിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അത്തരം ചില വെബ്‌സൈറ്റുകള്‍ ഏതൊക്കെയെന്ന് നോക്കാം.
പല സേവനങ്ങളും വീട്ടുപടിക്കലെത്താൻ ഓൺലൈൻ വെബ്സൈറ്റുകളെയും ആപ്പുകളെയും ആശ്രയിക്കുന്നവർ ധാരാളമുണ്ട്. കേവിഡ് (Covid) വ്യാപനത്തോടെ ഓൺലൈൻ സേവനങ്ങൾ കൂടുതൽ ജനപ്രിയമാകുകയും പ്രചാരം കൂടുകയും ചെയ്തു. എന്നാല്‍ കോവിഡ് വ്യാപനസമയത്ത് പലർക്കും മദ്യം (Liquor) ലഭിക്കാന്‍ ഏറെ പ്രയാസമായിരുന്നു. ഇതേതുടര്‍ന്ന് ചിലയിടങ്ങളില്‍ സൊമാറ്റോ, ബിഗ് ബാസക്കറ്റുകള്‍ തുടങ്ങിയ ആപ്പുകള്‍ മദ്യം ലഭ്യമാക്കിയിരുന്നു. എന്നാലിപ്പോൾ നിരവധി വെബ്‌സൈറ്റുകള്‍ (Websites) മദ്യം വീട്ടുപടിക്കലില്‍ എത്തിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അത്തരം ചില വെബ്‌സൈറ്റുകള്‍ ഏതൊക്കെയെന്ന് നോക്കാം.
1. ലിവിംഗ് ലിക്വിഡ്‌സ് -മുംബൈ (Living Liquidz, Mumbai)
നഗരത്തിനുള്ളില്‍ താമസിക്കുന്ന ഏതൊരാള്‍ക്കും ലിവിംഗ് ലിക്വിഡ്‌സ് വഴി മദ്യം ഓര്‍ഡര്‍ ചെയ്യാവുന്നതാണ്. ലിവിംഗ് ലിക്വിഡ്‌സിൽ ലഭ്യമാക്കുന്നുണ്ട്. നിലവില്‍ മുംബൈയില്‍ മാത്രമാണ് ഇവരുടെ സേവനം ലഭ്യമായിരിക്കുന്നത്. എന്നാല്‍ കൂടുതല്‍ നഗരങ്ങളിലേക്ക് സേവനം വ്യാപിപ്പിക്കാനാണ് കമ്പനിയുടെ ലക്ഷ്യം. റെഡി ടു ഡ്രിങ്ക് പാനിയങ്ങള്‍, ബിയര്‍, ടെക്വില, വിസ്‌കി, ഫ്‌ലേവര്‍ഡ് ലിക്കറുകള്‍ എന്നിവയെല്ലാം ഈ ആപ്പിലൂടെ ലഭ്യമാണ്.
2. വൈന്‍വെല്‍ - മുംബൈ (WineWel, Mumbai)
വൈന്‍, ബിയര്‍ എന്നിവയ്ക്ക് പുറമെ പുതിയ ക്രാഫ്റ്റ് ജിന്നുകളും അഗേവുകളും ഉള്‍പ്പെടെ നിരവധി ഉല്‍പന്നങ്ങള്‍ മലാഡ് വെസ്റ്റിലെ സുന്ദര്‍ നഗറിലെ ഈ സ്റ്റോറില്‍ ലഭ്യമാണ്. നിലവില്‍ ഇവര്‍ക്ക് ഓണ്‍ലൈന്‍ ഡെലിവറി ഇല്ല. എന്നാല്‍ വിളിച്ച് ഓര്‍ഡര്‍ കൊടുത്താല്‍ ഉല്‍പന്നം ജീവനക്കാര്‍ നിങ്ങളുടെ വീട്ടില്‍ എത്തിക്കുന്നതാണ്. അഞ്ച് കിലോമീറ്റര്‍ ചുറ്റളവിലാണ് സ്‌റ്റോര്‍ ഹോം ഡെലിവറി നല്‍കുന്നത്.
advertisement
3. തേക സര്‍വീസ്- ഡല്‍ഹി (Theka Service, Delhi)
തേക സര്‍വീസ് ഒഎല്‍എക്‌സിന് സമാനമായിട്ടാണ് പ്രവര്‍ത്തിക്കുന്നത്. ഒരാള്‍ക്ക് മദ്യം വാങ്ങാനും വില്‍ക്കാനും ഇതിലൂടെ സ്വാധിക്കും. മദ്യം വില്‍ക്കാനാഗ്രഹിക്കുന്നവര്‍ നിങ്ങളുടെ കൈയിലുളള പൊട്ടിക്കാത്ത മദ്യത്തിന്റെ ചിത്രങ്ങള്‍ അപ്ലോഡ് ചെയ്യണം. ആവശ്യക്കാര്‍ക്ക് ഇവ വാങ്ങാം. ഇന്ത്യയില്‍ അപൂര്‍വ്വമായി ലഭ്യമാകുന്ന മദ്യങ്ങൾ പോലും ഈ സൈറ്റിൽ ലഭിക്കും
advertisement
4.വൈന്‍ പാര്‍ക്ക്-മുബൈ (Wine Park, Mumbai)
നല്ല വൈന്‍ കുടിക്കാൻ ആഗ്രഹിക്കുന്ന ഒരാള്‍ക്ക് മുംബൈയിലെ വൈന്‍ പാര്‍ക്ക് തിരഞ്ഞെടുക്കാവുന്നതാണ്. 200-ലധികം വ്യത്യസ്ത തരം വൈനുകൾ ഇവിടെ ലഭ്യമാണ്. വെര്‍മെന്റിനോ, കാരികാന്റസ്, പിനോട്ടേജ്, ടെംപ്രാനില്ലൊ, ഓള്‍ മാല്‍ബെക്ക്, പ്രോസെക്കോസ്, ഷാംപെയ്‌നുകള്‍, പോര്‍ട്ട്‌സ് തുടങ്ങിയവയെല്ലാം വൈന്‍ പാര്‍ക്ക് ലഭ്യമാക്കുന്നുണ്ട്.
5. ഓണ്‍ലൈന്‍ ലിക്വര്‍ സ്‌റ്റോര്‍-ബാംഗ്ലൂര്‍ (Online Liquor Store, Bangalore)
നിയമപരമല്ലാതെ മദ്യം വിൽക്കുന്ന നിരവധി വെബ്സൈറ്റുകൾ ബാംഗ്ലൂർ നഗരത്തിലുണ്ട്. എന്നാൽ, മദ്യം ഓണ്‍ലൈന്‍ ഡെലിവറി ചെയ്യുന്ന നിയമാനുസൃത ഡെലിവറി സൈറ്റുകളും ഇവിടെയുണ്ട്. അത്തരത്തില്‍ ഒന്നാണ് ഓണ്‍ലൈന്‍ ലിക്വര്‍ സ്‌റ്റോര്‍. വിദേശനിർമിത മദ്യത്തിനു പുറമേ, ഇന്ത്യയില്‍ നിർമിക്കുന്ന മദ്യങ്ങളും ഈ സൈറ്റിൽ വിൽപനക്കു വെച്ചിട്ടുണ്ട്.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
August 06, 2022 1:46 PM IST
മലയാളം വാർത്തകൾ/ വാർത്ത/Life/
Liquor | ഇന്ത്യയിൽ ഓൺലൈനായി മദ്യം ഓർഡർ ചെയ്യാൻ സാധിക്കുന്ന അഞ്ച് വെബ്സൈറ്റുകൾ