TRENDING:

അന്യഗ്രഹജീവികൾ യാഥാർത്ഥ്യമോ? 'UFO'കൾ ഭൗതികശാസ്ത്രത്തെ വെല്ലുവിളിക്കുന്നുവെന്ന് പെന്റഗൺ പഠനം

Last Updated:

UAP എന്താണെന്ന് മനസിലാക്കാൻ ആദ്യം UFO എന്താണെന്ന് മനസ്സിലാക്കണം

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
അന്യഗ്രഹജീവികളും പറക്കുംതളികകളും എത്രയോ കാലമായി ശാസ്ത്രത്തിനും മനുഷ്യർക്കുമിടയിൽ ഒരു ചോദ്യമായി നിലനിൽക്കുന്നു. ചിലരെങ്കിലും അത്തരം ഒരു ഗ്രഹവും ജീവികളും ഉണ്ടെന്ന് വിശ്വസിക്കുന്നുണ്ട്. UFO അഥവാ അജ്ഞാതമായ പറക്കുന്ന വസ്തു (പറക്കുംതളിക) ഭൗതികശാസ്ത്രത്തെ തന്നെ വെല്ലുവിളിക്കുന്നു എന്നാണ് പെന്റഗൺ ഈയിടെ നടത്തിയ ഒരു പഠനത്തിൽ പറയുന്നത്. എന്നാൽ ഈ പഠനം ഇതുവരെ അവലോകനം ചെയ്യപ്പെട്ടിട്ടില്ല. കരട് റിപ്പോർട്ട് മാത്രമാണ് തയാറായിട്ടുള്ളത് എന്നാണ് സൂചന. പെന്റഗണിന്റെ ഓൾ-ഡൊമെയ്‌ൻ അനോമലി റെസല്യൂഷൻ ഓഫീസിന്റെ (AARO) തലവനായ സീൻ കിർക്ക്പാട്രികും, ഹാർവാർഡ് സർവകലാശാലയുടെ അവി ലോബും നിരവധി UAP ദൃശ്യങ്ങളെ ഭൗതികശാസ്ത്രത്തിന്റെ വിദഗ്ധമായ ഉപയോഗം എന്ന വാദം ഉന്നയിച്ച് തള്ളിക്കളഞ്ഞു.
advertisement

എന്താണ് UAP കാഴ്ച?

UAP എന്താണെന്ന് മനസിലാക്കാൻ ആദ്യം UFO എന്താണെന്ന് മനസ്സിലാക്കണം. “അജ്ഞാതമായ പറക്കുന്ന വസ്തു” (Unidentified flying object) എന്നത് ഒരു ആകാശ പ്രതിഭാസമാണ്. അതിന്റെ കാരണമോ അതെന്താണെന്നതോ കാഴ്ചക്കാർക്ക് ഇന്നും അജ്ഞാതമാണ്.

പൈലറ്റ് കെന്നത്ത് അർനോൾഡ് ലോക ഭാഷയിലേക്ക് “പറക്കുംതളിക” എന്ന വാക്ക് ചേർത്ത് വച്ച് കഷ്ടിച്ച് അഞ്ച് വർഷത്തിന് ശേഷം 1952 ൽ യുണൈറ്റഡ് സ്റ്റേറ്റ്സ് എയർഫോഴ്‌സ് ഈ വാക്ക് ഉപയോഗിച്ചിട്ടുണ്ട്. “9 മിന്നുന്ന പറക്കുംതളിക പോലുള്ള വസ്തുക്കൾ” കണ്ടു എന്നായിരുന്നു അത്. എന്നാൽ ആദ്യം അവയെ പറക്കുംതളിക എന്ന് പരാമർശിക്കുന്നത് കെന്നത്ത് നിഷേധിച്ചു, എന്നിരുന്നാലും ആ വാക്ക് അപ്പോഴേയ്ക്കും വേണ്ടത്ര അറിയപ്പെട്ടു കഴിഞ്ഞിരുന്നു. 2022 ഡിസംബർ വരെ അനോമോലസ് എന്നതിലുപരി “അജ്ഞാതമായ ആകാശ പ്രതിഭാസം” എന്നാണ് ഇത് അറിയപ്പെട്ടിരുന്നത്. UAP ഡാറ്റ വിശകലനം മെച്ചപ്പെടുത്തുന്നതിനായി 2022 ഒക്ടോബറിൽ നാസ ഒരു ഗവേഷണം ആരംഭിച്ചു. 2023 മധ്യത്തിൽ അതിന്റെ കണ്ടെത്തലുകളെക്കുറിച്ചുള്ള ഒരു റിപ്പോർട്ടാണ് വാഗ്ദാനം ചെയ്യുന്നത്. UAPയുടെ സ്വഭാവവും ഉറവിടങ്ങളും, ശാസ്ത്രീയ വിശകലനങ്ങളും, ദേശീയ വ്യോമാതിർത്തിക്കുള്ള അപകടസാധ്യതയും, എയർ ട്രാഫിക് കൺട്രോൾ ഡാറ്റ അക്വിസിഷൻ സംവിധാനങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള നടപടികളും എല്ലാം പരിശോധിക്കും.

advertisement

Also Read- 2023 ൽ 750 അടി ഉയരത്തിൽ സുനാമിയുണ്ടാകും; അന്യഗൃഹ ജീവികൾ ഭൂമിയിലെത്തും; 648 വർഷം മുന്നോട്ടു പോയെന്ന അവകാശവാദവുമായി പ്രവചനം

പെന്റഗൺ പഠനം പറയുന്നത് എന്ത്?

പെന്റഗണും ചില ഹാർവാർഡ് ജ്യോതിശാസ്ത്രജ്ഞരും ചേർന്ന് വിശദീകരിക്കാനാകാത്ത ഈ ആകാശ പ്രതിഭാസങ്ങളെ അല്ലെങ്കിൽ യുഎപി കാഴ്ചകളെ പരിശോധിക്കുന്നതിന് കൂടുതൽ ശാസ്ത്രീയമായ പഠനം നടത്താൻ തീരുമാനിച്ചു. ഹാർവാർഡിലെ അവി ലോബും പെന്റഗണിന്റെ ഓൾ-ഡൊമെയ്‌ൻ അനോമലി റെസല്യൂഷൻ ഓഫീസിലെ (എഎആർഒ) ഡോ. സീൻ കിർക്ക്പാട്രിക്കും സഹകരിച്ച് ഒരു ശാസ്ത്രീയ പഠനത്തിന്റെ കരട് തയ്യാറാക്കി. അത് ഇപ്പോഴും അവലോകനം ചെയ്‌തുകൊണ്ടിരിക്കുകയാണ്.

advertisement

ചുരുക്കി പറഞ്ഞാൽ യുഎപികൾ യഥാർത്ഥത്തിൽ അചിന്തനീയമെന്നു തോന്നുന്ന ദിശകളിലും വേഗതയിലുമാണ് സഞ്ചരിക്കുന്നതെങ്കിൽ, അതിൽ ഉൾപ്പെട്ടിരിക്കുന്ന ഘർഷണം ഒരു കാണാൻ കഴിയുന്ന ഒരു തീഗോളമോ റഡാറുകൾക്ക് കണ്ടെത്താവുന്ന റേഡിയോ സിഗ്നേച്ചറോ ഉണ്ടാക്കണം എന്ന് കണ്ടെത്തി. അന്വേഷണം നടത്തിയ പല യുഎപികളും അത്തരം സിഗ്നേച്ചറുകൾ ഉണ്ടാക്കുന്നില്ല.

നിലവിൽ ഇതെല്ലം വിശദീകരിക്കാനാകുന്ന രീതികൾ സൃഷ്ടിക്കാൻ നിരവധി ഏജൻസികളിൽ നിന്നും സർവകലാശാലകളിൽ നിന്നുമുള്ള ശാസ്ത്രജ്ഞർ ശ്രമിക്കുന്നതിനാൽ യുഎപികളെക്കുറിച്ചുള്ള ഇത്തരം റിപ്പോർട്ടുകൾ കൂടുതൽ സാധാരണമാകാൻ സാധ്യതയുണ്ടെന്ന് പോപ്പുലർ മെക്കാനിക്സ് പറയുന്നു. തുടർ ഗവേഷണത്തിനുള്ള വഴികളെ സംബന്ധിച്ച നിർദ്ദേശങ്ങൾ മുന്നോട്ട് വയ്ക്കാൻ നാസ 16 അംഗ യുഎപി പഠന സമിതി വികസിപ്പിച്ചെടുത്തിട്ടുണ്ട്, കൂടുതൽ ഗൗരവതരമായ യുഎപി അന്വേഷണങ്ങൾക്കായി ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സംഘടനകളും രൂപീകരിച്ചിട്ടുണ്ട്.

advertisement

യുഎസിന്റെ രഹസ്യാന്വേഷണ വിവരങ്ങൾ ശേഖരിക്കാൻ ചൈന ഉപയോഗിക്കുന്ന അജ്ഞാതമായ വ്യോമ നിരീക്ഷണ സാങ്കേതികവിദ്യയുടെ ദൃശ്യങ്ങളാകാം എന്നതായിരുന്നു പ്രധാന ആശങ്ക.ചിലത് കാലാവസ്ഥാ ബലൂണുകളോ സൗര പ്രതിഫലനങ്ങളോ ആയി എളുപ്പത്തിൽ എഴുതിത്തള്ളപ്പെട്ടു. എന്നാൽ മറ്റുള്ളവ ഭയപ്പെടുത്തുന്നതായിരുന്നു ഉദാഹരണത്തിന്, 2014-ൽ നാവികസേനയുടെ പൈലറ്റിന്റെ വീഡിയോയിൽ പൈലറ്റ് പറക്കുന്ന ജെറ്റിനെക്കാൾ വേഗത്തിൽ നീങ്ങുന്ന ഒരു ദീർഘവൃത്താകൃതിയിലുള്ള ആകാശ വസ്തുവിന്റെ വീഡിയോയായിരുന്നു.

ചൈനീസ് ചാര ബലൂണുകൾക്ക് ശേഷം യുഎപികളെക്കുറിച്ചുള്ള അന്വേഷണം അമേരിക്ക ഗൗരവമായി കാണുന്നു എന്ന് വേണം കരുതാൻ. പെന്റഗൺ, യുഎസ് രഹസ്യാന്വേഷണ ഏജൻസികൾ, നാസ എന്നിവ അന്യഗ്രഹ ബഹിരാകാശ പേടകങ്ങളെ കുറിച്ചല്ല മറിച്ച് എതിരാളികളായ രാജ്യങ്ങളുടെ അജ്ഞാത ചാരപ്രവർത്തനം സംബന്ധിച്ച ആശങ്കകളെ അടിസ്ഥാനമാക്കിയുള്ള പരിശോധനകളാണ് നടത്തുന്നത്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Explained/
അന്യഗ്രഹജീവികൾ യാഥാർത്ഥ്യമോ? 'UFO'കൾ ഭൗതികശാസ്ത്രത്തെ വെല്ലുവിളിക്കുന്നുവെന്ന് പെന്റഗൺ പഠനം
Open in App
Home
Video
Impact Shorts
Web Stories