2023 ൽ 750 അടി ഉയരത്തിൽ സുനാമിയുണ്ടാകും; അന്യഗൃഹ ജീവികൾ ഭൂമിയിലെത്തും; 648 വർഷം മുന്നോട്ടു പോയെന്ന അവകാശവാദവുമായി പ്രവചനം

Last Updated:

2023 ൽ അന്യഗ്രഹ ജീവികൾ ഭൂമിയിൽ എത്തും എന്നാണ് ഒരു വാദം

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
ടൈം ട്രാവലിലും അന്യഗൃഹ ജീവികൾ തുടങ്ങിയ വിഷയങ്ങളിൽ താത്പര്യമുള്ളവരോ വിശ്വസിക്കുന്നവരോ ആണോ നിങ്ങൾ? എങ്കിൽ ഈ വാർത്ത നിങ്ങൾക്കുള്ളതാണ്. ടൈം ട്രാവൽ നടത്തിയെന്നും ഭൂമിയെ പോലെ മറ്റൊരു ഗ്രഹത്തെ കണ്ടെത്തിയെന്നെല്ലാമുള്ള അവകാശവാദങ്ങൾ പലപ്പോഴും സോഷ്യൽമീഡിയയിൽ പ്രത്യക്ഷപ്പെടാറുണ്ട്. അത്തരത്തിലൊരു അവകാശവാദത്തെ കുറിച്ചാണ് പറയുന്നത്.
ഇനോ അലാരിക് എന്നു പേരുള്ള ആളാണ് പുതിയ അവകാശവുമായി സോഷ്യൽമീഡിയയിൽ രംഗത്തെത്തിയിരിക്കുന്നത്. ടൈം ട്രാവലിനെ കുറിച്ച് പല ചർച്ചകളും നടക്കുന്നുണ്ടെങ്കിലും ഇതുവരെ ശാസ്ത്രലോകം അത്തരമൊരു കണ്ടെത്തൽ നടത്തിയിട്ടില്ല. എന്നാൽ, താൻ ടൈം ട്രാവൽ നടത്തി ഭൂമിയുടെ ഭാവി കണ്ടു എന്നാണ് ഇനോയുടെ വാദം.
648 വർഷം മുന്നോട്ട് പോയി വർഷം 2671 വരെ എത്തിയെന്ന് ഇയാൾ പറയുന്നു. ഒപ്പം 2023 ൽ ഭൂമിയിൽ പല വിചിത്ര സംഭവങ്ങളും നടക്കുമെന്നാണ് തീയ്യതികളടക്കം പറഞ്ഞ് ഇനോയുടെ വാദം. സ്വയം ടൈം ട്രാവലർ എന്നാണ് ഇയാൾ വിശേഷിപ്പിക്കുന്നത്.
advertisement
Also Read- ക്രിസ്തുവാണെന്ന് അവകാശപ്പെട്ട് കെനിയക്കാരന്‍; കുരിശിൽ തറയ്ക്കാൻ ഒരുങ്ങി നാട്ടുകാരും
2023 ൽ അന്യഗ്രഹ ജീവികൾ ഭൂമിയിൽ എത്തും എന്നാണ് ഇനോയുടെ ഒരു വാദം. മാത്രമല്ല, ഭൂമിയെ പോലെ മറ്റൊരു ഗ്രഹവും ശാസ്ത്രലോകം കണ്ടെത്തുമെന്നും ഇയാൾ പറയുന്നു. ഈ വർഷം സംഭവിക്കുമെന്ന് ഇനോ ഉറപ്പിച്ചു പറയുന്ന മറ്റ് ചില കാര്യങ്ങൾ ഇങ്ങനെയാണ്,
Also Read- അശ്ലീലസന്ദേശം അയച്ചയാളെ വിളിച്ചുവരുത്തി പൊലീസിന് കൈമാറി ‘വൈറൽ’ ഹനാൻ
മാർച്ച് 23 ന് ഭൂമിയെ രക്ഷിക്കാൻ അന്യഗ്രഹ ജീവികൾ എത്തുമെന്നും അവർ എണ്ണായിരം മനുഷ്യരെ അതിനായി തിരഞ്ഞെടുക്കുമെന്നാണ് ഒന്നാമത്തെ വാദം.
advertisement
മെയ് 15 ന് സാൻ ഫ്രാൻസിസ്കോയിൽ 750 അടി ഉയരത്തിലുള്ള ഭീമൻ സുനാമിയുണ്ടാകും. ഇതിൽ രണ്ട് ലക്ഷത്തിലധികം പേർ കൊല്ലപ്പെടും.
ജൂൺ 18 ന് ഏഴ് പേർ ആകാശത്തു നിന്ന് ഒരേ സമയം വീഴും.
ആഗസ്റ്റ് 18 ന് ചർമത്തെ ബാധിക്കുന്ന ക്യാൻസറിനെ പ്രതിരോധിക്കാൻ ശാസ്ത്രജ്ഞർ മരുന്ന് കണ്ടുപിടിക്കും.
ഡിസംബർ 3 ന് പല രോഗങ്ങൾക്കും പ്രതിവിധി നൽകുന്ന സ്ഫടികം കണ്ടെത്തും.
ഡിസംബർ 29 ന് മനുഷ്യ ശരീരത്തിൽ മൂലകോശങ്ങളിലൂടെ പുതിയ അവയവങ്ങൾ വളരാൻ തുടങ്ങും.
advertisement
ഇങ്ങനെ നീളുന്നു പ്രവചനങ്ങളിൽ ചിലത്. ഇനോയുടെ അവകാശവാദങ്ങൾ സേവ് ചെയ്ത് വെച്ചിട്ടുണ്ടെന്നും ഒന്നെങ്കിലും സംഭവിക്കുമോ എന്ന് കാത്തിരിക്കാമെന്നുമാണ് സോഷ്യൽമീഡിയയിൽ പലരും പറയുന്നത്.
മലയാളം വാർത്തകൾ/ വാർത്ത/Buzz/
2023 ൽ 750 അടി ഉയരത്തിൽ സുനാമിയുണ്ടാകും; അന്യഗൃഹ ജീവികൾ ഭൂമിയിലെത്തും; 648 വർഷം മുന്നോട്ടു പോയെന്ന അവകാശവാദവുമായി പ്രവചനം
Next Article
advertisement
ട്രംപിന്റെ 20 ഇന സമാധാന പദ്ധതി;  ഹമാസിന് എന്ത് സംഭവിക്കും? ഗാസയെ ആര് ഭരിക്കും?
ട്രംപിന്റെ 20 ഇന സമാധാന പദ്ധതി; ഹമാസിന് എന്ത് സംഭവിക്കും? ഗാസയെ ആര് ഭരിക്കും?
  • * ട്രംപിന്റെ 20 ഇന സമാധാന പദ്ധതി ഗാസ യുദ്ധം അവസാനിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു.

  • * ഹമാസ് ബന്ദികളായ ഇസ്രായേലികളെ 72 മണിക്കൂറിനുള്ളിൽ മോചിപ്പിക്കണമെന്ന് പദ്ധതിയിൽ പറയുന്നു.

  • * ഗാസയുടെ ഭരണം ഹമാസിന് ഇല്ലാതെ, പ്രഫഷണൽ പാലസ്തീൻ സമിതിക്ക് കൈമാറും.

View All
advertisement