”മൂന്ന് ദിവസം മുമ്പ് ഒരു എഞ്ചിനീയർ എടുത്ത ഫോട്ടോ ആണ് ഇതിലൊന്ന്, എല്ലാം നിഗൂഢമാണ്” എന്ന അടിക്കുറിപ്പോടു കൂടിയാണ് മെക്‌സിക്കൻ പ്രസിഡന്റ് ചിത്രം പോസ്റ്റ് ചെയ്തത്. ഏഴ് ദശലക്ഷത്തിലധികം വ്യൂ ആണ് ലോപ്പസിന്റെ പോസ്റ്റിന് ഇതിനോടകം ലഭിച്ചിരിക്കുന്നത്. പ്രാദേശിക സംസ്‌കാരങ്ങളോടും വിശ്വാസങ്ങളോടും ബഹുമാനം പ്രകടിപ്പിക്കുന്ന വ്യക്തി കൂടിയാണ് ലോപ്പസ്.
മെക്സിക്കൻ പ്രസിഡന്റ് പങ്കുവെച്ച നിഗൂഢ രൂപം എന്താണ്?
‘അല്യൂക്സ്’ (Alux) എന്നറിയപ്പെടുന്ന ഐതിഹ്യ രൂപമാണ് മെക്സിക്കൻ പ്രസിഡന്റ് ട്വിറ്ററിൽ പങ്കുവെച്ചത്. മായൻ വിശ്വാസമനുസരിച്ച് കാടുകൾ, വനങ്ങൾ, വയലുകൾ, ഗുഹകൾ, ആഴത്തിലുള്ള കല്ലുകൾ തുടങ്ങിയ സ്ഥലങ്ങളിലൊക്കെ വസിക്കുന്ന ചെറുതും കണ്ടാൽ പേടി തോന്നുന്നതുമായ രൂപങ്ങളാണ് ‘അല്യൂക്സ്’. ഇവ ആളുകളെ കബളിപ്പിക്കാറുണ്ട്. സാധനങ്ങൾ ഒളിപ്പിച്ച് ഇവ ആളുകളെ പേടിപ്പിക്കാറുണ്ടെന്നും വിശ്വസിക്കുന്നു. അല്യൂക്സിനെ സാധാരണയായി മനുഷ്യർക്ക് കാണാൻ സാധിക്കാറില്ല. എന്നാൽ എന്തെങ്കിലും വികൃതി കാണിക്കാനാ കളിപ്പിക്കാനോ ആഗ്രഹിക്കുമ്പോൾ അവ മനുഷ്യർക്കു മുന്നിൽ ദൃശ്യമാകുമെന്നാണ് ഐതിഹ്യം. ഇവയ്ക്ക് ഭക്ഷണവും വെള്ളവും പാർപ്പിടവും ഉള്ളിടത്തോളം കാലം ഒരു സ്ഥലത്തു തന്നെ തുടരുമെന്നും ഐതിഹ്യങ്ങൾ സൂചിപ്പിക്കുന്നു. ചിലയാളുകള്‍ ഈ രൂപത്തെ ആരാധിക്കുകയും ഇവയ്ക്കായി പൂജകളും വഴിപാടുകളും നടത്തുകയും ചെയ്യാറുണ്ട്.
Also Read- ഇന്ത്യയിൽ ഈ വർഷം ഉഷ്ണ തംരംഗം ഉണ്ടാകുമോ? വിദഗ്ധർ പറയുന്നതെന്ത്?
ആരാണ് മായൻമാർ?
ബ്രിട്ടാനിക്കയിലെ വിവരങ്ങൾ പ്രകാരം, മെക്സിക്കൊ, ഗ്വാട്ടിമാല, എൽ സാൽവദോർ, ഹോണ്ടുറാസ് തുടങ്ങിയ പ്രദേശങ്ങളിൽ നിലനിന്നിരുന്ന അമേരിക്കൻ-ഇന്ത്യൻ സംസ്കാരമായിരുന്നു മായൻ സംസ്കാരം. മായൻമാർക്ക് സ്വന്തമായി രൂപപ്പെടുത്തിയ ലിപി, കലണ്ടർ, കൃഷി ആയുധങ്ങൾ, കനാലുകൾ, കെട്ടിടങ്ങൾ, പിരമിഡുകൾ എന്നിവയെല്ലാം ഉണ്ടായിരുന്നു.
മായൻ സംസ്കാരത്തിന്റെ കാലത്ത് ദിവസങ്ങളും മാസങ്ങളും കണക്കു കൂട്ടാൻ ഉപയോഗിച്ചിരുന്ന രീതി ആയിരുന്നു മായൻ കലണ്ടർ. ഏകദേശം 4000 വർഷങ്ങൾക്ക് മുമ്പ് തെക്കേ അമേരിക്കയിലെ മനോഹരമായ പിരമിഡുകൾ നിർമിച്ചതും അവരാണ്. ഗ്വാട്ടിമാല, ബെലീസ്, ഹോണ്ടുറാസ്, എൽ സാൽവഡോർ, മെക്സിക്കോയുടെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിൽ മായൻ സംസ്കാരം ഇപ്പോഴും കണ്ടുവരുന്നുണ്ട്.
ചന്ദ്രന്റെ പ്രതിമാസ ചക്രങ്ങളെയും സൂര്യന്റെ വാർഷിക ചക്രങ്ങളെയും അടിസ്ഥാനമാക്കിയാണ് മായൻ കലണ്ടർ രൂപകൽപന ചെയ്തിരിക്കുന്നത്. പരസ്പരം ബന്ധിപ്പിച്ച് കൊണ്ട് അവർ 20 കലണ്ടറുകൾ ഒരുമിച്ച് ഉപയോഗിച്ചിരുന്നു. മായൻ കലണ്ടർ അനുസരിച്ച് 3114 BCE, ഓഗസ്റ്റ് 11 ന് ആണ് ലോകത്തിന്റെ ഉത്ഭവം.