ഇന്ത്യയിൽ ഈ വർഷം ഉഷ്ണ തംരം​ഗം ഉണ്ടാകുമോ? വിദ​ഗ്ധർ പറയുന്നതെന്ത്?

Last Updated:

അഞ്ച് പതിറ്റാണ്ടിനിടെ മൂന്നാമത്തെ വലിയ ചൂടേറിയ ദിവസത്തിനാണ് രാജ്യതലസ്ഥാനം ഫെബ്രുവരി 21 ന് സാക്ഷ്യം വഹിച്ചത് (33.6 ഡി​ഗ്രി സെൽഷ്യസ്)

ഇക്കഴിഞ്ഞ ഞായറാഴ്ച ഡൽഹിയിൽ 32.3 ഡിഗ്രി സെൽഷ്യസ് താപനിലയാണ് രേഖപ്പെടുത്തിയത്. ഈ സീസണിലെ ശരാശരിയേക്കാൾ ഏഴ് പോയിന്റ് കൂടുതലാണിതെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് പറയുന്നു. വടക്കുപടിഞ്ഞാറ്, പടിഞ്ഞാറ്, മധ്യ ഇന്ത്യ എന്നിവിടങ്ങളിൽ ഉയർന്ന താപനില സാധാരണയേക്കാൾ 3 മുതൽ 5 ഡിഗ്രി സെൽഷ്യസ് വരെ കൂടുതലായിരിക്കുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിരുന്നു. അഞ്ച് പതിറ്റാണ്ടിനിടെ മൂന്നാമത്തെ വലിയ ചൂടേറിയ ദിവസത്തിനാണ് രാജ്യതലസ്ഥാനം ഫെബ്രുവരി 21 ന് സാക്ഷ്യം വഹിച്ചത് (33.6 ഡി​ഗ്രി സെൽഷ്യസ്).
ഒഡീഷയിലെ ചില പ്രദേശങ്ങളിൽ മാർച്ച് മാസത്തിലെ ആദ്യത്തെ ആഴ്ച താപനില 40 മുതൽ 42 ഡിഗ്രി ഉയരാമെന്ന് കലിംഗ ടിവി റിപ്പോർട്ട് ചെയ്തിരുന്നു. സംസ്ഥാനത്തെ മിക്ക തീരപ്രദേശങ്ങളിലും പടിഞ്ഞാറൻ ഭാഗങ്ങളിലും താപനില 3 മുതൽ 5 ഡിഗ്രി വരെ ഉയരുമെന്നും വടക്കൻ, ദക്ഷിണ ഒഡീഷ ജില്ലകളിലെ പകൽ സമയത്തെ താപനില 2 മുതൽ 4 ഡിഗ്രി വരെ ഉയരുമെന്നും റിപ്പോർട്ടിൽ പറയുന്നു.
ഉഷ്ണതരം​ഗ സൂചനയോ?
പടിഞ്ഞാറൻ കാറ്റിലുണ്ടായ കുറവും തൽഫലമായി മഴയുടെ അളവ് കുറഞ്ഞതുമാണ് ഈ വർഷം ഇത്ര നേരത്തേ തന്നെ താപനില ഉയരാൻ കാരണമെന്ന് സ്കൈമെറ്റ് വെതർ സർവീസസ് പ്രസിഡന്റ് ജിപി ശർമ സിഎൻബിസി ന്യൂസ് 18-നോട് പറഞ്ഞു. നവംബർ, ഡിസംബർ മാസങ്ങളിൽ കാര്യമായ പടിഞ്ഞാറൻ കാറ്റ് ഉണ്ടായില്ല. സമതലപ്രദേശങ്ങളിലും മലയോര പ്രദേശങ്ങളിലുമെല്ലാം മഴയുടെ കുറവുണ്ട്. ഹരിയാന, ഡൽഹി, രാജസ്ഥാൻ, മധ്യപ്രദേശ് എന്നിവിടങ്ങളിലെ താപനിലയിൽ ഇത് പ്രതിഫലിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
advertisement
ചൂട് കൂടുന്നതിൽ ലാ നിന പ്രതിഭാസത്തിനും പങ്കുണ്ടെന്നും ജിപി ശർമ പറഞ്ഞു. ഇതു മൂലം ശരാശരിയേക്കാൾ കുറഞ്ഞ മഴയാണ് ലഭിച്ചത്. തുടർന്നുള്ള മാസങ്ങളിൽ ചൂട് ഇനിയും കൂടുമെന്നും ജിപി ശർമ പറഞ്ഞു. ചൂട് ഇനിയും കൂടാൻ സാധ്യത ഉള്ളതിനാൽ ജനങ്ങൾ ഉച്ചക്കു ശേഷം 3 മണി വരെ പുറത്തിറങ്ങുന്നത് കഴിയുന്നതും ഒഴിവാക്കണമെന്ന് വിദ​ഗ്ധർ പറയുന്നു. ഇതോടൊപ്പം, അയഞ്ഞതും ധരിക്കാൻ എളുപ്പമുള്ളതുമായ വസ്ത്രങ്ങൾ ഉപയോ​ഗിക്കാനും ശരീരത്തിലെ ജലാംശം നിലനിർത്താനും വിദ​ഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
advertisement
‌‌‌എന്താണ് പടിഞ്ഞാറൻ കാറ്റ്?
മെഡിറ്ററേനിയൻ മേഖലയിൽ രൂപം കൊള്ളുന്ന ഒരു ഉഷ്ണമേഖലാ കാറ്റാണിത്. വടക്കേ ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ ശൈത്യകാല മഴക്ക് കാരണമാകുന്നത് ഈ കാറ്റാണ്. ഇത് കിഴക്ക് വടക്കൻ ബംഗ്ലാദേശ് മുതൽ, തെക്ക്-കിഴക്കൻ നേപ്പാൾ വരെ വ്യാപിക്കുന്നു.
ലാ നിനയും എൽ നിനോയും
സാധാരണയായി എൽ നിനോ പ്രതിഭാസം ഇന്ത്യയിലെ കാലവർഷത്തെ പ്രതികൂലമായും ലാ നിന പ്രതിഭാസം അനുകൂലമായുമാണ് ബാധിക്കുന്നത്. പക്ഷെ ഇത്തവണ ലാ നിന ഇന്ത്യയിലെ കാലവർഷത്തെ പ്രതികൂലമായി ബാധിച്ചേക്കാമെന്ന് കാലാവസ്ഥാ വി​​ഗദ്ധർ പറയുന്നു. ഭൂമധ്യ രേഖാപ്രദേശത്ത് ശാന്തസമുദ്രത്തിലെ ജലത്തിന്റെ താപനില ക്രമാതീതമായി താഴുന്ന പ്രതിഭാസത്തെയാണ് ലാ നിന എന്നു പറയുന്നത്. പസിഫിക് സമുദ്രത്തിന്റെ തെക്കുകിഴക്കന്‍ ഭാഗം ചൂടു പിടിക്കുന്ന പ്രതിഭാസമാണ് എല്‍ നിനോ എന്നറിയപ്പെടുന്നത്.
മലയാളം വാർത്തകൾ/ വാർത്ത/Explained/
ഇന്ത്യയിൽ ഈ വർഷം ഉഷ്ണ തംരം​ഗം ഉണ്ടാകുമോ? വിദ​ഗ്ധർ പറയുന്നതെന്ത്?
Next Article
advertisement
ട്രംപിന്റെ 20 ഇന സമാധാന പദ്ധതി;  ഹമാസിന് എന്ത് സംഭവിക്കും? ഗാസയെ ആര് ഭരിക്കും?
ട്രംപിന്റെ 20 ഇന സമാധാന പദ്ധതി; ഹമാസിന് എന്ത് സംഭവിക്കും? ഗാസയെ ആര് ഭരിക്കും?
  • * ട്രംപിന്റെ 20 ഇന സമാധാന പദ്ധതി ഗാസ യുദ്ധം അവസാനിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു.

  • * ഹമാസ് ബന്ദികളായ ഇസ്രായേലികളെ 72 മണിക്കൂറിനുള്ളിൽ മോചിപ്പിക്കണമെന്ന് പദ്ധതിയിൽ പറയുന്നു.

  • * ഗാസയുടെ ഭരണം ഹമാസിന് ഇല്ലാതെ, പ്രഫഷണൽ പാലസ്തീൻ സമിതിക്ക് കൈമാറും.

View All
advertisement