TRENDING:

Explainer | NIA അന്വേഷിക്കുന്നത് പോപ്പുലർ ഫ്രണ്ടിനെതിരായ 19 കേസുകൾ; അറസ്റ്റ് ചെയ്തത് 45 പേരെ

Last Updated:

കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ നിന്നും അറസ്റ്റിലായവരുടെ മുഴുവൻ പട്ടിക പുറത്ത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കഴിഞ്ഞ ദിവസം രാജ്യവ്യാപകമായി എൻഐഎയുടെ നേതൃത്വത്തിൽ പോപ്പുലർ ഫ്രണ്ടിനെതിരായി നടത്തിയ റെയ്ഡിൽ 45 പേരെ അറസ്റ്റ് ചെയ്തു. ഇതിൽ 19 പേർ കേരളത്തിൽ നിന്നാണ്. തമിഴ്നാട്ടിൽ നിന്ന് 11, കർണ്ണാടകത്തിൽ നിന്ന് 7, ആന്ധ്രാ പ്രദേശിൽ നിന്ന് 4, രാജസ്ഥാനിൽ നിന്ന് 2, യുപി, തെലങ്കാന എന്നിവിടങ്ങളിൽ നിന്ന് 1 വീതം എന്നിങ്ങനെയാണ് അറസ്റ്റ് ചെയ്തവരുടെ എണ്ണം.
PFI
PFI
advertisement

5 കേസുകളിലായി അറസ്റ്റിലായവരുടെ പേരുകൾ:

കേസ് നമ്പർ: ആർസി 14/2022/എൻഐഎ/ഡിഎൽഐ (19 അറസ്റ്റ്)

കേരളം

  1. ഒ.എം. അബ്ദുൽ സലാം
  2. ജസീർ കെ.പി.
  3. വി.പി. നസറുദ്ദീൻ എളമരം
  4. മുഹമ്മദ് ബഷീർ
  5. ഷഫീർ കെ.പി.
  6. ഇ അബൂബക്കർ
  7. പ്രൊഫ. പി. കോയ
  8. ഇ എം അബ്ദുൾ റഹിമാൻ

കർണാടക

  1. അനീസ് അഹമ്മദ്
  2. അഫ്സർ പാഷ
  3. അബ്ദുൾ വാഹിദ് സെയ്ത്
  4. യാസർ അറഫാത്ത് ഹസൻ
  5. മുഹമ്മദ് ഷാക്കിബ്
  6. advertisement

  7. മുഹമ്മദ് ഫറൂഖ് ഉർ റഹ്മാൻ
  8. ഷാഹിദ് നസീർ

തമിഴ്നാട്

  1. എം.മുഹമ്മദ് അലി ജിന്ന
  2. മുഹമ്മദ് യൂസഫ്
  3. എ.എസ്. ഇസ്മയിൽ

ഉത്തർ പ്രദേശ്

  1. വസീം അഹമ്മദ്

കേസ് നമ്പർ: ആർസി 41/2022/എൻഐഎ/ഡിഎൽഐ (2 അറസ്റ്റ്)

രാജസ്ഥാൻ

  1. മൊഹമ്മദ് ആസിഫ്
  2. സാദിഖ് സറാഫ് തലാബ്പാദ

കേസ് നമ്പർ: ആർസി 42/2022/എൻഐഎ/ഡിഎൽഐ (8 അറസ്റ്റ്)

തമിഴ്നാട്

  1. സയിദ് ഇഷാഖ്
  2. advertisement

  3. അഡ്വ: ഖാലിദ് മൊഹമ്മദ്
  4. എം.എം. ഇദ്രിസ്
  5. മൊഹമ്മദ് അബുതാഹിർ
  6. എസ്. കാജാ മൊയ്ദീൻ
  7. യാസർ അറാഫത്ത്
  8. ബർക്കത്തുള്ള
  9. ഫയാസ് അഹമ്മദ്

കേസ് നമ്പർ: ആർസി 2/2022/എൻഐഎ/കെഒസി (11 അറസ്റ്റ്)

കേരളം

  1. നജ്മുദ്ദീൻ
  2. സൈനുദ്ദീൻ ടി.എസ്
  3. യഹിയ കോയ തങ്ങൾ
  4. കെ മുഹമ്മദലി
  5. സി.ടി സുലൈമാൻ
  6. പി.കെ ഉസ്മാൻ
  7. കരമന അഷ്റഫ് മൗലവി
  8. സാദിഖ് അഹമ്മദ്
  9. ഷിഹാസ്
  10. അൻസാരി പി
  11. എം.എം മുജീബ്

കേസ് നമ്പർ: ആർസി 3/2022/എൻഐഎ/എച്ച്‌വൈഡി (5 അറസ്റ്റ്)

advertisement

ആന്ധ്രാ പ്രദേശ്

  1. അബ്ദുൾ റഹീം
  2. അബ്ദുൾ വാഹിദ് അലി
  3. ഷെയ്ഖ് സഫ്രുള്ള
  4. റിയാസ് അഹമ്മദ്

തെലങ്കാന

  1. അബ്ദുൾ വാരിസ്

Also read: പോപ്പുലർ ഫ്രണ്ട് ഹർത്താൽ; പോലീസിനെ വെല്ലുവിളിച്ച് അക്രമം; KSRTC ബസുകൾ തകർത്തു

എൻഐഎ രജിസ്റ്റർ ചെയ്ത 5 കേസുകളുമായി ബന്ധപ്പെട്ടാണ് കഴിഞ്ഞ ദിവസം 12 സംസ്ഥാനങ്ങളിലായി തിരച്ചിൽ നടത്തിയതെന്ന് എൻഐഎ പത്രക്കുറിപ്പിൽ അറിയിച്ചു. പോപ്പുലർ ഫ്രണ്ടിൻ്റെ ഓഫീസുകളിലും പ്രമുഖ നേതാക്കന്മാരുടെയും പ്രവർത്തകരുടെയും വീടുകളിലും സ്ഥാപനങ്ങളിലുമായിരുന്നു അർദ്ധ രാത്രിയിൽ റെയ്ഡ് നടത്തിയത്.

advertisement

തീവ്രവാദ പ്രവർത്തനത്തിനുള്ള ഫണ്ടിംഗ്, തീവ്രവാദ പ്രവർത്തനം, ആയുധ പരിശീലനം നൽകാനും നിരോധിത സംഘടനകളിൽ ചേരാനുള്ള സാഹചര്യമൊരുക്കാനുമായി പരിശീലന ക്യാമ്പുകൾ സംഘടിപ്പിക്കൽ തുടങ്ങിയ കാര്യങ്ങളിൽ പോപ്പുലർ ഫ്രണ്ട് നേതാക്കൾക്കും പ്രവർത്തകർക്കും പങ്കുണ്ട് എന്നതിന് തുടർച്ചയായി തെളിവുകൾ ലഭിച്ചതാണ് നടപടിയിലേക്ക് നയിച്ചതെന്ന് എൻഐഎ പറഞ്ഞു.

തെലങ്കാനയിലെ നിസാമാബാദ് പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത ഒരു കേസാണ് ഇതിൽ പ്രധാനം. 25 പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്കെതിരായാണ് ഈ കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. മതത്തിൻ്റെ അടിസ്ഥാനത്തിൽ വ്യത്യസ്ത വിഭാഗങ്ങൾ തമ്മിലുള്ള ശത്രുത സൃഷ്ടിക്കാനായി അക്രമം നടത്തുന്നതിനായി ഇവർ പരിശീലനം നൽകുകയും ക്യാമ്പുകൾ സംഘടിപ്പിക്കുകയും ചെയ്തിരുന്നതായി തെലങ്കാന പോലീസ് കണ്ടെത്തിയിരുന്നു.

പല അക്രമപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് വിവിധ സംസ്ഥാനങ്ങളിൽ കഴിഞ്ഞ ഏതാനും വർഷങ്ങൾക്കിടെ പോപ്പുലർ ഫ്രണ്ടിനെതിരെ നിരവധി കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കേരളത്തിൽ, പ്രൊഫസർ ജോസഫിൻ്റെ കൈ വെട്ടിമാറ്റിയത് ഉൾപ്പെടെയുള്ള കേസുകൾ നടപടിക്ക് കാരണമായതായി എൻഐഎ ചൂണ്ടിക്കാട്ടുന്നു. മറ്റു മതവിഭാഗങ്ങളിലെ സംഘടനാ പ്രവർത്തനം നടത്തുന്നവരെ ക്രൂരമായി കൊന്ന സംഭവങ്ങളും പ്രമുഖരെ വധിക്കാനായി സ്ഫോടകവസ്തുക്കൾ ശേഖരിച്ചതും ഇസ്ലാമിക് സ്റ്റേറ്റിനുള്ള പിന്തുണയും പൊതുമുതൽ നശിപ്പിച്ചതുമെല്ലാം ആളുകളുടെ മനസ്സിൽ ഭയം വിതയ്ക്കുന്ന നടപടികളായിരുന്നു എന്ന് എൻഐഎ പറയുന്നു.

കഴിഞ്ഞ ദിവസം നടന്ന തിരച്ചിലിൽ വിവധ രേഖകൾ, പണം, മൂർച്ചയുള്ള ആയുധങ്ങൾ, വിവിധ ഡിജിറ്റൽ തെളിവുകൾ എന്നിവ പിടിച്ചെടുത്തിട്ടുണ്ട്.

രാജ്യത്തെ 15 സംസ്ഥാനങ്ങളിലായി 93 കേന്ദ്രങ്ങളിലാണ് റെയ്ഡ് നടന്നത്. നിലവിൽ പോപ്പുലർ ഫ്രണ്ടുമായി ബന്ധപ്പെട്ട 19 കേസുകൾ എൻഐഎ അന്വേഷിക്കുന്നുണ്ട്.

മലയാളം വാർത്തകൾ/ വാർത്ത/Explained/
Explainer | NIA അന്വേഷിക്കുന്നത് പോപ്പുലർ ഫ്രണ്ടിനെതിരായ 19 കേസുകൾ; അറസ്റ്റ് ചെയ്തത് 45 പേരെ
Open in App
Home
Video
Impact Shorts
Web Stories