സംസ്ഥാനത്ത് പോപ്പുലർ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹര്‍ത്താലിൽ വ്യാപക ആക്രമണം. വിവിധയിടങ്ങളിൽ കെ എസ് ആർ ടി സി ഉൾപ്പെടെയുള്ള വാഹനങ്ങൾക്ക് നേരെ കല്ലേറ് ഉണ്ടായി. രാവിലെ ആറു മണി മുതൽ വൈകുന്നേരം ആറു മണിവരെയാണ് ഹർത്താൽ ആഹ്വാനം ചെയ്തിരിക്കുന്നത്.
അട്ടക്കുളങ്ങരയിൽ കെഎസ്ആർടിസി ബസ്സിന് നേരെ കല്ലേറ്. പിറകിലെ ചില്ല് തകര്‍ന്നു. നെയ്യാറ്റിൻകരയിൽ നിന്ന് തിരുവനന്തപുരത്തേക്ക് വന്ന ബസ്സിനു നേരെയായിരുന്നു അക്രമം. കാട്ടാക്കടയിൽ ഹർത്താൽ അനുകൂലുകൾ കെഎസ്ആർടിസി ബസ്സുകൾ തടഞ്ഞു.കാട്ടാക്കടയിൽ ഹർത്താൽ അനുകൂലുകൾ കെഎസ്ആർടിസി ബസ്സുകൾ തടഞ്ഞു. സമാന്തര വാഹനങ്ങളെയും ഹർത്താൽ അനുകൂലികൾ തടയുന്നു.
കൊല്ലം തട്ടാമലയിൽ കെഎസ്ആർടിസി ബസിന് നേരെ കല്ലേറുണ്ടായി. ബസ്സിന്റെ ചില്ലുകൾ പൂർണമായും തകർന്നു. തിരുവനന്തപുരത്ത് നിന്ന് മലപ്പുറത്തേക്ക് പോയ സൂപ്പർഫാസ്റ്റ് ബസിന്റെ മുൻഭാഗത്തെ ചില്ലാണ് തകർത്തത്.
പത്തനംതിട്ട പന്തളത്ത് KSRTC ബസിന് നേരെ കല്ലേറുണ്ടായി. പന്തളം KSRTC സ്റ്റാൻ്റിൽ നിന്നും ഇറങ്ങിയപ്പോഴാണ് ബസിന് നേരേ കല്ലേറ് നടന്നത്. പന്തളത്ത് നിന്നും പെരുമണ്ണിന് പോയ ഓർഡിനറി ബസിന് നേരേയാണ് കല്ലേറ് നടന്നത്. കല്ലേറിൽ ബസിന്റെ ഫ്രണ്ട് ഗ്ലാസ് തകർന്നു. ഡ്രൈവറുടെ കണ്ണിന് സാരമായി പരിക്കേറ്റു.
ആലപ്പുഴ രണ്ട്കെഎസ്ആർടിസി ബസുകൾ, ടാങ്കർ ലോറി, ട്രെയിലർ ലോറി എന്നിവയുടെ ചില്ല് തകർന്നു. കല്ലെറിഞ്ഞവർ ബൈക്കിൽ രക്ഷപെട്ടു. പൊലീസിന്റെ കണ്ണിൽ പെടാതെ പതുങ്ങി നിന്നവരാണ് കല്ലെറിഞ്ഞ ശേഷം രക്ഷപെട്ടത്.
എറണാകുളം ജില്ലയിൽ മൂന്നിടങ്ങളിൽ കെഎസ്ആർടിസി ബസ്സുകൾക്ക് നേരെ കല്ലേറ്.മാറമ്പിള്ളി ,പകലോ മറ്റം , ഗ്യാരേജ് എന്നീ സ്ഥലങ്ങളിലാണ് ഹർത്താൽ അനുകൂലികൾ ബസ്സുകൾക്ക് നേരെ കല്ലെറിഞ്ഞത്.
കോഴിക്കോട് കോഴിക്കോട് സിവിൽ സ്‌റ്റേഷനിൽ കെഎസ്ആർടിസി ബസിന് നേരെ കല്ലേറ്. ഡ്രൈവർ ശശിക്ക് പരിക്കേറ്റു. താമരശേരിയിൽ ചരക്ക് ലോറിക്ക് നേരെ കല്ലെറിഞ്ഞു. വടകരയിൽ മീൻ ലോറിക്ക് നേരെയും കല്ലേറ് ഉണ്ടായി.
വയനാട് പനമരം ആറാം മൈൽ മുക്കത്ത് ഹർത്താലനുകൂലികൾ കെഎസ്ആർടിസി ബസിന്റെ ചില്ലെറിഞ്ഞു തകർത്തു
കണ്ണൂർ ഉളിയിൽ നരയൻപാറയിൽ വാഹനത്തിന് നേരെ പെട്രോൾ ബോംബെറിഞ്ഞു. പത്രം കൊണ്ടുപോകുന്ന വാഹനത്തിന് നേരെയാണ് ബോംബേറുണ്ടായത്. ഉളിയിൽ ബസാറിൽ കെ എസ് ആർ ടി സി ബസ്സിന് നേരെ കല്ലേറുണ്ടായി. ഇരിട്ടിയിൽ ലോറിക്ക് നേരെ കല്ലേറുണ്ടായി. കണ്ണൂരിൽ ഹർത്താൽ അനുകൂലികൾ രണ്ട് ലോറികളുടെ ചാവി ഊരി ഓടിപ്പോയി.വാഹനം എടുക്കാനാവാത്തത് മൂലം നഗരത്തിൽ ക്യാപ്പിറ്റോൾ മാളിന് മുന്നിൽ ഗതാഗത കുരുക്ക്.
മലപ്പുറം പോപുലർ ഫ്രണ്ട് പ്രവർത്തകർ റോഡ് ഉപരോധിക്കാൻ ശ്രമം.പോലീസ് വിന്യാസം ശക്തം. അനിഷ്ട സംഭവങ്ങൾ ഉണ്ടായിട്ടില്ല. കെഎസ്ആർടിസിയോ സ്വകാര്യ ബസുകളോ നിരത്തിൽ ഇറങ്ങിയിട്ടില്ല.
കാസറകോട് ലോറിയ്ക്ക് നേരെ കല്ലേറുണ്ടായി
കോട്ടയം ഈരാറ്റുപേട്ടയിൽ സംഘർഷം. വാഹനം തടഞ്ഞ പോപുലർ ഫ്രണ്ട് പ്രവർത്തകരെ ലാത്തിച്ചാർജ് നടത്തി ഓടിച്ചു .5 പ്രവർത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തു. കോട്ടയം ഡിപ്പോയിൽ KSRTC മുഴുവൻ സർവീസുകളും നടത്തുന്നുണ്ട്. ആകെയുള്ള 60 സർവീസുകളിൽ 59ഉം നടത്തി
പാലക്കാട് ലക്കിടിക്ക് സമീപം മംഗലത്ത് ലോറിക്ക് നേരെ കല്ലേറ്.മുൻവശത്തെ ഗ്ലാസ് തകർന്നു.പെരുമ്പിലാവ് KSRTC ബസിന് നേരെ കല്ലേറ്. കൂറ്റനാട് സ്വകാര്യ വാഹനങ്ങൾ തടഞ്ഞ രണ്ടു പേർ കസ്റ്റഡിയിൽ.ചാലിശ്ശേരി പൊലീസാണ് കസ്റ്റഡിയിലെടുത്തത്.
തൃശൂർ അക്രമ സംഭവഭങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല.
ഇടുക്കി ആക്രമണ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.